scorecardresearch

ഗ്യാസ് സിലിണ്ടറുകൾ, കാർഡ്ബോർഡ് പാർട്ടീഷനുകൾ; ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയതിന്റെ കാരണങ്ങൾ തേടി അന്വേഷണം

കെട്ടിടത്തിന്റെ മേൽക്കൂരയിലേക്കുള്ള വാതിലുകൾ പൂട്ടിയതിനാൽ തൊഴിലാളികൾക്ക് രക്ഷപ്പെടാനുള്ള മാർഗ്ഗവുമുണ്ടായില്ലെന്നും വൃത്തങ്ങൾ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു

കെട്ടിടത്തിന്റെ മേൽക്കൂരയിലേക്കുള്ള വാതിലുകൾ പൂട്ടിയതിനാൽ തൊഴിലാളികൾക്ക് രക്ഷപ്പെടാനുള്ള മാർഗ്ഗവുമുണ്ടായില്ലെന്നും വൃത്തങ്ങൾ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു

author-image
WebDesk
New Update
Kuwait Fire Accident

മരിച്ച 49 പേരിൽ 45 പേരും ഇന്ത്യക്കാരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്

മംഗാഫ്: കുവൈറ്റിൽ 45 ഇന്ത്യക്കാർ കൊല്ലപ്പെട്ട തീപിടിത്തത്തെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണങ്ങളിൽ കണ്ടെത്തിയിരിക്കുന്നത് വ്യക്തമായ വീഴ്ചകൾ.ഏഴ് നിലകളുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിൽ രണ്ട് ഡസനോളം ഗ്യാസ് സിലിണ്ടറുകൾ കൂട്ടി വെച്ചിരുന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂടാനുള്ള പ്രധാന കാരണമായി അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. കൂടാതെ ഇടുങ്ങിയ തരത്തിലുള്ള പേപ്പർ, കാർഡ്ബോർഡ്, പ്ലാസ്റ്റിക് തുടങ്ങിയ കത്തുന്ന വസ്തുക്കളുള്ള റൂമുകളുടെ പാർട്ടീഷനുകളും വിനയായി. അതോടൊപ്പം തന്നെ കെട്ടിടത്തിന്റെ മേൽക്കൂരയിലേക്കുള്ള വാതിലുകൾ പൂട്ടിയതിനാൽ തൊഴിലാളികൾക്ക് രക്ഷപ്പെടാനുള്ള മാർഗ്ഗവുമുണ്ടായില്ലെന്നും വൃത്തങ്ങൾ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

Advertisment

ദുരന്തത്തിൽ പരിക്കേറ്റവരെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ സന്ദർശിച്ചു. മരിച്ച 49 പേരിൽ 45 പേരും ഇന്ത്യക്കാരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ബാക്കി മൂന്ന് പേർ ഫിലിപ്പീൻസിൽ നിന്നുള്ളവരാണ്.  ഒരു മൃതദേഹം ഇനിയും തിരിച്ചറിയാനുണ്ട്. കുവൈത്ത് സിറ്റിയുടെ തെക്ക് ഭാഗത്തുള്ള മംഗഫിൽ 196 കുടിയേറ്റ തൊഴിലാളികൾ താമസിച്ചിരുന്ന കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 50 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ്, കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ആദർശ് സ്വൈകയ്‌ക്കൊപ്പം പരിക്കേറ്റവരെ സന്ദർശിക്കുകയും  കുവൈറ്റ് സർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി നേരിൽ കണ്ട് സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തിട്ടുണ്ട്. 

താഴത്തെ നിലയിലെ ഒരു ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തതിന് കാരണമായതായി പറയപ്പെടുന്നത്. അടുക്കള താഴത്തെ നിലയിലായിരുന്നതിനാൽ  രണ്ട് ഡസൻ ഗ്യാസ് സിലിണ്ടറുകൾ അവിടെ സൂക്ഷിച്ചിരുന്നു. കെട്ടിടത്തിന്റെ ഓരോ മുറിയിലും പത്തോ അതിലധികമോ ആളുകൾ താമസിക്കുന്ന തിരക്കേറിയ മുറികളെ വേർതിരിക്കാൻ കടലാസോ പേപ്പറുകളും പ്ലാസ്റ്റിക്കോ ആണ്  ഉപയോഗിച്ചിരുന്നത്. ഇത് തീ ആളിപ്പടരാൻ കാരണമായി. 

Advertisment

തീ പെട്ടെന്ന് പടർന്ന് കെട്ടിടത്തിന്റെ താഴത്തെ നിലയിലെയും മുകൾ നിലകളിലെയും മുറികളിൽ പുക നിറഞ്ഞു. മുകളിലത്തെ നിലയിലുള്ളവർ ടെറസിലേക്ക് കയറാൻ ശ്രമിച്ചെങ്കിലും മേൽക്കൂരയുടെ വാതിൽ പൂട്ടിയ നിലയിലായിരുന്നു. ഇത് തൊഴിലാളികൾക്ക് രക്ഷപ്പെടുന്നതിൽ തടസ്സമായി. കൂടുതൽ സ്ഥലസൗകര്യം ഒരുക്കുന്നതിനായി പ്രദേശത്തെ കെട്ടിടങ്ങൾ മാറ്റിയിട്ടുണ്ടെന്നും കുവൈത്തിൽ കെട്ടിടനിർമ്മാണ ചട്ടത്തിന്റെ ലംഘനങ്ങളുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു. ഇത് അഗ്നിശമന സേനാംഗങ്ങൾക്ക് കെട്ടിടത്തിലേക്ക് പ്രവേശിക്കുന്നതിനും തടസ്സമായി.

കുവൈറ്റിൽ ജനവാസമുള്ള കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിന് കാരണമായ സാഹചര്യം വരുത്തി വെച്ചെന്ന കണ്ടെത്തലിലാണ് നിർമ്മാതാക്കൾക്കും കെട്ടിട ഉടമകൾക്കുമെതിരെ നടപടിയെടുത്തിരിക്കുന്നത്. കുവൈറ്റ് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അൽ യഹ്‌യയെ സഹമന്ത്രി കീർത്തി വർധൻ സിംഗ് സന്ദർശിച്ചതായി ഇന്ത്യൻ എംബസി എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു. “അതിദാരുണമായ സംഭവത്തിൽ എഫ്എം യഹ്യ അനുശോചനം അറിയിച്ചു. വൈദ്യസഹായം, മൃതദേഹങ്ങൾ നേരത്തെ നാട്ടിലെത്തിക്കൽ, സംഭവത്തെക്കുറിച്ചുള്ള അന്വേഷണം എന്നിവ ഉൾപ്പെടെ പൂർണ്ണ പിന്തുണ അദ്ദേഹം ഉറപ്പുനൽകി, ”എംബസി പറഞ്ഞു.

Read More

Fire Accident Kuwait

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: