scorecardresearch

അജിത് പവാറിന് തിരിച്ചടി; നാല് മുതിർന്ന നേതാക്കൾ രാജിവെച്ചു

വരുന്ന 20ന് ഇവർ ശരദ് പവാറിന്റെ എൻസിപി വിഭാഗത്തിൽ ചേർന്നേക്കുമെന്നാണ് വിവരം.ചില നേതാക്കന്മാർ അജിത് പവാർപക്ഷത്തു നിന്ന് കൊഴിഞ്ഞുപോകുമെന്ന് നേരത്തെ വലിയ പ്രചാരണങ്ങൾ ഉണ്ടായിയിരുന്നു.

വരുന്ന 20ന് ഇവർ ശരദ് പവാറിന്റെ എൻസിപി വിഭാഗത്തിൽ ചേർന്നേക്കുമെന്നാണ് വിവരം.ചില നേതാക്കന്മാർ അജിത് പവാർപക്ഷത്തു നിന്ന് കൊഴിഞ്ഞുപോകുമെന്ന് നേരത്തെ വലിയ പ്രചാരണങ്ങൾ ഉണ്ടായിയിരുന്നു.

author-image
WebDesk
New Update
ncp

എൻസിപിൽ നിന്ന് രാജിവെച്ച പിംപരി ചിംച്വഡ് ഘടക അധ്യക്ഷൻ അജിത് ഗവ്ഹാന

മുംബൈ: മഹാരാഷ്ട്രയിൽ അജിത് പവാറിന് വലിയ തിരിച്ചടി നൽകി നാലു മുതിർന്ന നേതാക്കൾ എൻ.സി.പിയിൽനിന്ന് രാജിവെച്ചു. വരുന്ന 20ന്  ഇവർ ശരദ് പവാറിന്റെ എൻസിപി വിഭാഗത്തിൽ  ചേർന്നേക്കുമെന്നാണ് വിവരം. എൻസിപിയുടെ പിംപരി ചിംച്വഡ് ഘടക അധ്യക്ഷൻ അജിത് ഗവ്ഹാനെ, പിംപരി ചിംച്വഡ് വിദ്യാർഥി വിഭാഗം തലവൻ യഷ് സാനെ, രാഹുൽ ഭോസലെ, പങ്കജ ഭലേകർ എന്നിവരാണ് രാജി സമർപ്പിച്ചത്.'ഞാൻ എൻസിപിയിൽ നിന്ന് രാജിവെച്ചു...ഞാൻ എന്റെ പാർട്ടി അധ്യക്ഷന് രാജിക്കത്ത് സമർപ്പിച്ചു'- എൻസിപിയുടെ പിംപ്രി-ചിഞ്ച്വാഡ് യൂണിറ്റ് മേധാവി അജിത് ഗവഹാനെ ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.


ലോക്സഭാ തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ നാല് നേതാക്കളുടെ രാജി അജിത് പവാറിന് വലിയ തലവേദന സൃഷ്ടിച്ചേക്കും. രാജിവെച്ചവർ അടുത്തയാഴ്ച ആദ്യം, ശരദ് പവാറിന്റെ പാർട്ടിയിൽ ചേർന്നേക്കുമെന്നാണ് സൂചന. ചില നേതാക്കന്മാർ അജിത് പവാർപക്ഷത്തു നിന്ന് കൊഴിഞ്ഞുപോകുമെന്ന് നേരത്തെ  വലിയ പ്രചാരണങ്ങൾ ഉണ്ടായിയിരുന്നു. 

Advertisment

Read More

Ncp Mumbai Maharashtra Sharad Pawar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: