/indian-express-malayalam/media/media_files/U6vIlvfG506oTtLzvxBD.jpg)
Express photo by Jasbir Malhi
ഡൽഹി: പഞ്ചാബ്-ഹരിയാന അതിർത്തിയിൽ സമരം ചെയ്യുന്ന കർഷക സമര നേതാക്കളുമായി കേന്ദ്ര മന്ത്രിമാർ നടത്തിയ ചർച്ചയിൽ പുരോഗതി. ഞായറാഴ്ച രാത്രി 8.40ന് ആരംഭിച്ച നാല് മണിക്കൂറിലധികം നീണ്ട ചർച്ച പോസിറ്റീവ് ആയിരുന്നുവെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു.
കർഷക നേതാക്കളും മൂന്ന് കേന്ദ്ര മന്ത്രിമാരും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാനും തമ്മിലുള്ള നാലാം റൗണ്ട് ചർച്ചകളാണ് ഇന്നലെ നടന്നത്. കർഷകർക്ക് മിനിമം താങ്ങുവില ഉറപ്പാക്കിക്കൊണ്ട് പയർ, പരുത്തി, ചോളം എന്നിവയിലേക്ക് വൈവിധ്യവത്കരിക്കാനുള്ള നിർദ്ദേശം കേന്ദ്രമന്ത്രിമാർ ഇന്നലെ അവതരിപ്പിച്ചു. ആലോചിച്ച് തീരുമാനം അറിയിക്കാൻ കർഷകർ ചൊവ്വാഴ്ച വരെ സമയം ആവശ്യപ്പെട്ടിട്ടുണ്ട്.
“ജലസ്രോതസ്സുകൾ വറ്റിവരണ്ടതിനാൽ പഞ്ചാബിൽ വർദ്ധിച്ചുവരുന്ന മരുഭൂവൽക്കരണം ഉൾപ്പെടെയുള്ള പ്രശ്നങ്ങളും കർഷക നേതാക്കൾ കേന്ദ്രമന്ത്രിമാരെ അറിയിച്ചു. ഇത് വൈവിധ്യവൽക്കരണത്തെക്കുറിച്ചുള്ള ചർച്ചയിലേക്ക് നയിച്ചു. പയറുവർഗ്ഗങ്ങളുടെ കൃഷി ഇറക്കുമതി കുറയ്ക്കാനും പഞ്ചാബിലെ ജലം സംരക്ഷിക്കാനും കർഷകരുടെ വരുമാനം വർധിപ്പിക്കാനും എങ്ങനെ കഴിയുമെന്ന് ഞങ്ങൾ ചർച്ച ചെയ്തു,” ഗോയൽ പറഞ്ഞു.
"പഞ്ചാബിലെ കർഷകർ ചോളം കൃഷി ചെയ്യുന്നതിൽ താൽപ്പര്യം പ്രകടിപ്പിച്ചെങ്കിലും, വില താങ്ങുവിലയിലും താഴെയാണെങ്കിൽ ഉണ്ടാകുന്ന നഷ്ടത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു . നാഫെഡ് പോലുള്ള സഹകരണ സംഘങ്ങൾ കർഷകരുമായി 5 വർഷത്തെ കരാറിൽ ഏർപ്പെടുന്നതും, അളവ് പരിമിതികളില്ലാതെ താങ്ങുവില നിരക്കിൽ വാങ്ങലുകൾ ഉറപ്പാക്കുന്നതും ഉൾപ്പെടുന്ന ഒരു പരിഹാരം ഞങ്ങൾ നിർദ്ദേശിച്ചു. ഈ സമീപനം പഞ്ചാബിൻ്റെ ജലസ്രോതസ്സുകളെ സംരക്ഷിക്കുകയും മണ്ണിനെ സംരക്ഷിക്കുകയും ചെയ്യും. അതുപോലെ തന്നെ കോട്ടൺ കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്കും തങ്ങളുടെ പരുത്തി താങ്ങുവില നിരക്കിൽ വാങ്ങാം," കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പറഞ്ഞു.
ഈ നിർദേശങ്ങളിലെ കർഷകരുടെ തീരുമാനം നാളത്തെ തുടർനടപടികൾക്ക് വഴിയൊരുക്കുമെന്നും ഗോയൽ പറഞ്ഞു. "യോഗത്തിൽ ചർച്ച ചെയ്ത നിരവധി നയപരമായ കാര്യങ്ങൾക്ക് വിശാലമായ പ്രാതിനിധ്യം ആവശ്യമാണെന്നും കുറച്ച് പ്രതിനിധികളുമായി അന്തിമരൂപം നൽകാനാവില്ല. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് കണക്കിലെടുത്ത്, ഈ നയ ചർച്ചകൾ യഥാസമയം അഭിസംബോധന ചെയ്യും," പീയുഷ് ഗോയൽ കൂട്ടിച്ചേർത്തു.
അതേസമയം, നിലവിൽ സമര രംഗത്തുള്ള പഞ്ചാബിലെ കർഷകരുമായി തിങ്കളാഴ്ച നടക്കുന്ന കേന്ദ്രത്തിന്റെ ചർച്ച പരാജയപ്പെട്ടാൽ ഹരിയാനയിൽ നിന്നുള്ള കർഷകരേയും സമര രംഗത്തേക്കിറക്കാൻ കർഷക സംഘടനയുടെ തീരുമാനം.
കുരുക്ഷേത്രയിൽ നടന്ന കർഷക യൂണിയനുകളുടെയും ഖാപ്പുകളുടെയും യോഗത്തിന് ശേഷം, ഹരിയാന ബികെയു (ചഡുനി) തലവൻ ഗുർനാം സിംഗ് ചദുനി, സംസ്ഥാനത്തെ എല്ലാ സംഘടനകളും ഒരു വലിയ പോരാട്ടത്തിനായി ഒത്തുചേർന്നതായി അവകാശപ്പെട്ടു. പഞ്ചാബ് കർഷക സംഘടനകളും കേന്ദ്ര സർക്കാരും തമ്മിലുള്ള ചർച്ച പരാജയപ്പെട്ടാൽ തിങ്കളാഴ്ച പ്രക്ഷോഭ പരിപാടി പ്രഖ്യാപിക്കുമെന്ന് കർഷക നേതാവ് പറഞ്ഞു. തങ്ങളുടെ പ്രക്ഷോഭം സമാധാനപരം ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read More:
- ബിജെപിയുടെ ലക്ഷ്യം വികസിത ഭാരതം; അടുത്ത 5 വർഷം നിർണ്ണായകമെന്ന് നരേന്ദ്ര മോദി
- ഇന്ദിരയുടെ മൂന്നാമത്തെ മകൻ പാർട്ടി വിടുമോ? കമൽനാഥിന്റെ പാർട്ടി മാറ്റം തള്ളി മധ്യപ്രദേശ് കോൺഗ്രസ് അദ്ധ്യക്ഷൻ
- ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ച് ഐഎസ്ആർഒ
- റബ്ബർ ബുള്ളറ്റുകൾ സുരക്ഷിതമോ? കാഴ്ചനഷ്ടപ്പെടുന്നത് തുടർക്കഥ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us