scorecardresearch

ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി

ഈ വർഷം ഇതാദ്യമായാണ് മെറ്റയുടെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോമുകൾ പണിമുടക്കുന്നത്

ഈ വർഷം ഇതാദ്യമായാണ് മെറ്റയുടെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോമുകൾ പണിമുടക്കുന്നത്

author-image
WebDesk
New Update
meta decentralised platform, meta decentralised social network, meta news, twitter alternatives, twitter competitors

ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും രാത്രി 9 മണിയോടെയാണ് പ്രവർത്തനരഹിതമായത്

മെറ്റയുടെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും ചൊവ്വാഴ്ച രാത്രി 9 മണിയോടെ പ്രവർത്തനരഹിതമായി. ഡൗൺ ഡിറ്റക്‌ടർ എന്ന വെബ്‌സൈറ്റിനെ അടിസ്ഥാനമാക്കി, തത്സമയ തകരാറുകൾ ട്രാക്ക് ചെയ്യുന്ന വെബ്‌സൈറ്റിന്റെ വിവര പ്രകാരം ഏകദേശം രാത്രി 8:57 ന് ഫേസ്ബുക്ക് പ്രവർത്തനരഹിതമായി. ആ സമയത്തെ  15 ,381 റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ട്രാക്കർ വിവരം വ്യക്തമാക്കിയത്.

Advertisment

ഉപയോക്താക്കളിൽ പലരും അവരുടെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിൽ നിന്ന് പെട്ടെന്ന് ലോഗ് ഔട്ട് ചെയ്യപ്പെട്ടതോടെയാണ് തകരാർ തിരിച്ചറിഞ്ഞത്. വീണ്ടും ലോഗിൻ ചെയ്യാനുള്ള ഓപ്ഷൻ ഇല്ലാതെ ലോഗ് ഔട്ട് ആയതായി പല ഉപയോക്താക്കളും റിപ്പോർട്ട് ചെയ്തു. കൂടാതെ ആപ്പിനും വെബ്‌സൈറ്റിനും പ്രശ്‌നങ്ങൾ സംഭവിച്ചു. ഈ വർഷം ഇതാദ്യമായാണ് മെറ്റയുടെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോമുകൾ പണിമുടക്കുന്നത്.

അതേ സമയം തകരാറിന്റെ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല.  യുഎസിലെ നിരവധി ഉപയോക്താക്കൾ അവരുടെ പാസ്‌വേഡുകൾ പുനഃസജ്ജമാക്കുന്നതിലും ടു-ഫാക്ടർ സെക്യൂരിറ്റി ലോഗിൻ ഉപയോഗിക്കുന്നതിലും പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലോഗ് ഔട്ട് ചെയ്‌തതിന് ശേഷം, ഇമെയിൽ വഴിയുള്ള ടു-ഫാക്ടർ വെരിഫിക്കേഷൻ രീതി ഉപയോഗിച്ച് ഞങ്ങളുടെ അക്കൗണ്ടുകളിലൊന്ന് indianexpress.com-ൽ ആക്‌സസ് ചെയ്യാൻ ഞങ്ങൾ ശ്രമിച്ചു, എന്നാൽ ഞങ്ങൾക്ക് ഇതുവരെ മെയിൽ വഴി സുരക്ഷാ കോഡ് ലഭ്യമായിട്ടില്ല.

Advertisment

മാർക്കറ്റിംഗിനും വിവിധ ഔട്ട്‌റീച്ച് പ്രവർത്തനങ്ങൾക്കുമായി ഫേസ്ബുക്കിനെ ആശ്രയിക്കുന്ന വിവിധ തരത്തിലുള്ള ബിസിനസുകളെയും പ്രസാധകരെയും ഈ തകരാറ് ബാധിച്ചതായി റിപ്പോർട്ട് ചെയ്യുന്നു. പ്ലാറ്റ്‌ഫോമുകൾ ഗ്രിഡിൽ നിന്ന് പുറത്തായതുമുതൽ നിരവധി ഉപയോക്താക്കൾ മറ്റ് പ്ലാറ്റ്‌ഫോമുകളിലേക്ക് ഒഴുകുന്നതും മെറ്റയുടെ ശ്രദ്ധയിലുണ്ട്.


നിരവധി ഉപയോക്താക്കൾ ലോഗ് ഔട്ട് ആയതോടെ മെസഞ്ചറിലും പ്രശ്നം റിപ്പോർട്ട് ചെയ്യപ്പെട്ടു. എത്രയും പെട്ടെന്ന് പ്രശ്നം പരിഹരിക്കുമെന്നാണ് മെറ്റ നൽകുന്ന വിശദീകരണം.

Read More

Facebook Social Media Instagram

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: