/indian-express-malayalam/media/media_files/2025/01/24/TNutFA6fmv27jrspqMNH.jpg)
മഹാരാഷ്ട്രയിൽ ആയുധനിർമാണ ശാലയിലുണ്ടായ സ്ഫോടനത്തെ തുടർന്ന പ്രദേശത്തുയർന്ന പുക (ഫൊട്ടൊ- ലോക്സദ)
മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പൂരിനടുത്തുള്ള ആയുധ നിർമ്മാണശാലയിലുണ്ടായ വൻ സ്‌ഫോടനത്തിൽ ഒരാൾ മരിച്ചു. നിരവധി പേർക്ക് ഗുരുതരപരിക്കേറ്റു. ഭണ്ഡാര ജില്ലയിൽ രാവിലെ 10.30 ഓടെ ഫാക്ടറിയുടെ എൽടിപി വിഭാഗത്തിലാണ് സ്ഫോടനമുണ്ടായതെന്ന് ജില്ലാ കളക്ടർ സഞ്ജയ് കോൾട്ടെ പറഞ്ഞു. അഗ്‌നിശമനസേനയും മെഡിക്കൽ ജീവനക്കാരും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി.
സ്ഫോടനത്തെ തുടർന്ന് ജവഹർ നഗർ ഏരിയയിലെ ഫാക്ടറിയുടെ എൽടിപി സെക്ഷനിൽ കുടുങ്ങികിടന്ന 14 തൊഴിലാളികളെ രക്ഷപെടുത്തി. എക്സ്‌കവേറ്റർ ഉപയോഗിച്ച് അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നത് പുരോഗമിക്കുകയാണ്.സ്‌ഫോടനത്തിന്റെ തീവ്രത അഞ്ച് കിലോമീറ്റർ വരെ അനുഭവപ്പെട്ടു. ഫാക്ടറിയിൽ നിന്ന് കനത്ത പുക ഉയരുന്നത് ദൂരെ നിന്ന് പകർത്തിയ വീഡിയോകളിൽ ദൃശ്യമാണ്. ഉന്നത ഉദ്യോഗസ്ഥർ സ്‌ഫോടനം നടന്ന സ്ഥലത്തുണ്ടെന്നും
അഗ്നിശമന സേനയും പോലീസും പ്രാദേശിക ദുരന്തനിവാരണ സേനയും സ്ഥലത്തെത്തിയതായും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. രക്ഷാ പ്രവർത്തനം ഊർജ്ജിതമായി നടക്കുകയാണെന്ന് ഡിഫൻസ് പിആർഒ നാഗ്പൂരിൽ പറഞ്ഞു. സ്‌ഫോടനത്തിൽ ഫാക്ടറിയുടെ മേൽക്കൂര പൂർണ്ണമായും തകർന്നതായാണ് വിവരം. കൂടുതൽ തൊഴിലാളികൾ അവശിഷ്ടങ്ങളിൽ അകപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ച് വരികയാണ്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.