scorecardresearch

ഗഗൻയാൻ ദൗത്യത്തിനു മുന്നോടിയായി മൂന്ന് ആളില്ലാ ദൗത്യങ്ങൾ; ഒന്ന് ഈ വർഷം; ഐഎസ്ആര്‍ഒ ചെയർമാൻ

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഗഗൻയാൻ ദൗത്യത്തിനു മുന്നോടിയായി മൂന്ന് ആളില്ലാ ദൗത്യങ്ങൾ ഐഎസ്ആര്‍ഒ നടത്തുമെന്ന് വി. നാരായണൻ പറഞ്ഞു

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഗഗൻയാൻ ദൗത്യത്തിനു മുന്നോടിയായി മൂന്ന് ആളില്ലാ ദൗത്യങ്ങൾ ഐഎസ്ആര്‍ഒ നടത്തുമെന്ന് വി. നാരായണൻ പറഞ്ഞു

author-image
WebDesk
New Update
 Dr V Narayanan

ഡോ. വി. നാരായണൻ

ഇന്ത്യൻ ബഹിരാകാശ ഗവേഷണസംഘടന (ഐഎസ്ആർഒ) ചെയർമാനായി ചുമതലയേൽക്കുന്നതിനു മുൻപ് ജന്മനാടായ തമിഴ്‌നാട്ടിൽ ക്ഷേത്ര ദർശനത്തിനെത്തിയ ഡോ. വി. നാരായണനെ കാണാൻ നൂറുകണക്കിന് ആളുകളാണ് കന്യാകുമാരിയിലെ മേലക്കാട്ടുവിളയിലെത്തിയത്. കർഷകകുടുംബത്തിൽ ജനിച്ച് ഐഎസ്ആർഒയുടെ തലപ്പത്തെത്തിയ ഡോ. വി. നാരായണൻ അത്രമാത്രം പ്രചോദനമായിരുന്നു ആ നാട്ടുകാർക്ക്.

Advertisment

ഒൻപതാം ക്ലാസുവരെ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലിരുന്ന പഠിച്ച അദ്ദേഹം, നേരിട്ട എല്ലാ പരീക്ഷകളിലും പരീക്ഷണങ്ങളിലും മികവ് തെളിയിച്ചാണ് രാജ്യത്തിൻ്റെ ക്രയോജനിക് എഞ്ചിൻ പ്രോഗ്രാം നിർമ്മിച്ചവരിൽ സുപ്രധാനിയായി മാറിയത്. ഡിസൈൻ ബോർഡ് മുതൽ ആദ്യ ഫ്ലൈറ്റ് വരെ, ക്രയോജനിക് എഞ്ചിൻ അതിവേഗം വികസിപ്പിച്ചെന്ന് റെക്കോർഡും അദ്ദേഹവും ടീമും സ്വന്തമാക്കി. ബഹിരാകാശ സഞ്ചാരികളെയും വഹിക്കുന്ന എഞ്ചിൻ, ഇന്ത്യയുടെ ഏറ്റവും ഭാരമേറിയ വിക്ഷേപണ വാഹനമായ എൽവിഎം 3ന് കരുത്ത് പകരുന്നത് ഇപ്പോഴും തുടരുകയാണ്.

ഐഎസ്ആർഒയുടെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെൻ്ററിൻ്റെ (എൽപിഎസ്‌സി) ഡയറക്ടറായി ഏഴു വർഷം തികയുന്ന ദിവസം, തൻ്റെ ജീവിത യാത്രകളെ കുറിച്ചും ഐഎസ്ആർഒയുടെ വരാനിരിക്കുന്ന പ്രധാന ദൗത്യങ്ങളെക്കുറിച്ചും നാരായണൻ ഇന്ത്യൻ എക്സ്പ്രസിനോട് മനസ്സ് തുറന്നു.

'ഞാൻ വളരെ എളിയ പശ്ചാത്തലത്തിൽ നിന്ന് വരുന്നയാളാണ്. ഗ്രാമത്തിലെ മിക്ക കുട്ടികളും ചെറിയ ക്ലാസുകളിൽ തന്നെ പഠനം ഉപേക്ഷച്ചിരുന്ന ഒരു കാലഘട്ടത്തിൽ, എനിക്ക് മാതാപിതാക്കൾ വിദ്യാഭ്യാസം തുടരാൻ അവസരം ഒരുക്കിയത് വലിയ അനുഗ്രഹമായിരുന്നു. തീർച്ചയായും ഞാൻ പഠനത്തിൽ മികവ് പുലർത്തുകയും, സ്കൂളിൽ ഒന്നാം റാങ്ക് നേടുകയും ചെയ്തിരുന്നു. സ്കൂൾ പൂർത്തിയാക്കി ഇനി എന്തെന്ന് ചിന്തിച്ചപ്പോൾ, അച്ഛനാണ് പോളിടെക്സിന് ചേരാൻ പറഞ്ഞത്. പോളിടെക് പഠിച്ചാൽ പെട്ടന്ന് ജോലി ലഭിക്കുമെന്ന് അദ്ദേഹത്തോട് ആരോ പറഞ്ഞിരുന്നു.

Advertisment

പോളിയിൽ കോഴ്‌സിന് ചേർന്നപ്പോഴാണ് എഞ്ചിനീയറിങ്ങിനായിരുന്നു പോകേണ്ടിയിരുന്നതെന്ന് എനിക്ക് മനസ്സിലായത്. പക്ഷെ ഞാൻ പഠനം തുടർന്ന് ഒന്നാം റാങ്ക് നേടി. കാമ്പസ് അപ്പോയിൻ്റ്‌മെൻ്റ് കിട്ടാനും എനിക്ക് ഭാഗ്യമുണ്ടായി. എന്നാൽ ജോലിക്ക് ചേരണോ അതോ വിദ്യാഭ്യാസം തുടരണോ എന്നായിരുന്നു പിന്നീട് സംശയം. അച്ചന്റെ ആഗ്രഹം ഞാൻ പഠനം തുടരണമെന്നായിരുന്നു. പക്ഷെ വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഓർത്തപ്പോൾ ഞാൻ ജോലി തിരഞ്ഞെടുത്തു. പക്ഷെ മനസ്സുകൊണ്ട് ഞാൻ അസ്വസ്ഥനായിരുന്നു.

പിന്നീട് എങ്ങനെയെങ്കിലും ഒരു സർക്കാർ ജോലി നേടണമെന്ന ലക്ഷ്യമായിരുന്നു. ഐഎസ്ആർഒയിൽ എത്തുന്നതിനു മുൻമ്പ്, ടിഐ സൈക്കിൾസിലും മദ്രാസ് റബ്ബർ ഫാക്ടറിയിലും ഒടുവിൽ ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിലും ജോലി ചെയ്തിരുന്നു. ഐഎസ്ആര്‍ഒയിൽ ചേർന്നാൽ, എഞ്ചിനീയറിങ് എത്രയും വേഗം പൂർത്തിയാക്കണമെന്ന് ഞാൻ കരുതി. ദൈവാനുഗ്രഹത്താൽ ഖരഗ്പൂർ ഐഐടിയിൽ നിന്ന് പിഎച്ച്ഡി പൂർത്തിയാക്കാനും ക്രയോജനിക് പ്രോഗ്രാമിലൂടെ യാത്ര ആരംഭിക്കാനും സാധിച്ചു.

1979ലാണ് SLV-3 ഞങ്ങൾ വിക്ഷേപിക്കുന്നത്. 1980-ൽ ആദ്യത്തെ വിജയവും ഞങ്ങൾ നടത്തി. ലോ എർത്ത് ഓർബിറ്റിലേക്ക് 35 മുതൽ 40 കിലോഗ്രാം വരെയായിരുന്നു അതിന്റെ ശേഷി. പിന്നീട് അതിന്റെ ആറു ജനറേഷൻ ലോഞ്ചറുകൾ ഞങ്ങൾ വികസിപ്പിച്ചെടുത്തു. ഇപ്പോൾ, ഞങ്ങൾ ഏഴാം ജനറേഷൻ NGLVയിലാണ് വർക്കു ചെയ്യുന്നത്. ലോ എർത്ത് ഓർബിറ്റിൽ 30,000 കിലോഗ്രാം വഹിക്കാനുള്ള ശേഷി അതിന് ഉണ്ടായിരിക്കും,' ഡോ. വി. നാരായണൻ പറഞ്ഞു.

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഗഗൻയാൻ ദൗത്യത്തിനു മുന്നോടിയായി മൂന്ന് ആളില്ലാ ദൗത്യങ്ങൾ ഐഎസ്ആര്‍ഒ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. 'തീർച്ചയായും, ആദ്യ ദൗത്യത്തിൽ തന്നെ മനുഷ്യരെ അയക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ മൂന്ന് ആളില്ലാ ദൗത്യങ്ങൾ ഐഎസ്ആർഒ നടത്തും. അതിൽ ആദ്യത്തേത് ഈ വർഷം ഉണ്ടായേക്കാം. മിക്കവാറും 2025 രണ്ടാം പാദത്തോടെയാകാം,' ഡോ. വി. നാരായണൻ പറഞ്ഞു.

Read More

Isro

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: