scorecardresearch

എസ്ബിഐക്കും കേന്ദ്ര സർക്കാരിനും വൻ തിരിച്ചടി; ഇലക്ടറൽ ബോണ്ട് വിവരങ്ങൾ നാളെ കൈമാറണമെന്ന് സുപ്രീം കോടതി

കേന്ദ്ര സർക്കാരിന് വേണ്ടി വിവരങ്ങൾ കൈമാറാൻ ജൂൺ 30 വരെ സമയം വേണമെന്നാണ് എസ്ബിഐ ഇന്ന് കോടതിയിൽ ആവശ്യം ഉന്നയിച്ചത്. എന്നാൽ ആവശ്യം തള്ളിയ സുപ്രീം കോടതി വിവരങ്ങൾ നാളെ വൈകിട്ടോടെ പ്രസിദ്ധീകരിക്കാൻ എസ്ബിഐക്ക് നിർദ്ദേശം നൽകി.

കേന്ദ്ര സർക്കാരിന് വേണ്ടി വിവരങ്ങൾ കൈമാറാൻ ജൂൺ 30 വരെ സമയം വേണമെന്നാണ് എസ്ബിഐ ഇന്ന് കോടതിയിൽ ആവശ്യം ഉന്നയിച്ചത്. എന്നാൽ ആവശ്യം തള്ളിയ സുപ്രീം കോടതി വിവരങ്ങൾ നാളെ വൈകിട്ടോടെ പ്രസിദ്ധീകരിക്കാൻ എസ്ബിഐക്ക് നിർദ്ദേശം നൽകി.

author-image
WebDesk
New Update
SBI

വിവരങ്ങൾ നാളെ വൈകിട്ടോടെ പ്രസിദ്ധീകരിക്കാൻ എസ്ബിഐക്ക് നിർദ്ദേശം നൽകി

ഡൽഹി: ഇലക്ടറൽ ബോണ്ട് കേസിൽ എസ്ബിഐക്കും കേന്ദ്ര സർക്കാരിനും സുപ്രീം കോടതിയിൽ വൻ തിരിച്ചടി. രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ച  ഇലക്ടറൽ ബോണ്ട് വിവരങ്ങൾ നാളെ തന്നെ കൈമാറണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. കേന്ദ്ര സർക്കാരിന് വേണ്ടി വിവരങ്ങൾ കൈമാറാൻ ജൂൺ 30 വരെ സമയം വേണമെന്നാണ് എസ്ബിഐ ഇന്ന് കോടതിയിൽ ആവശ്യം ഉന്നയിച്ചത്. എന്നാൽ ആവശ്യം തള്ളിയ സുപ്രീം കോടതി വിവരങ്ങൾ നാളെ വൈകിട്ടോടെ പ്രസിദ്ധീകരിക്കാൻ എസ്ബിഐക്ക് നിർദ്ദേശം നൽകി.

Advertisment

ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. രാഷ്ട്രീയ പാർട്ടികളുടെ വിവരങ്ങൾ പുറത്തുവിടാൻ കാലതാമസം വരുത്തിയ എസ്ബിഐ ബാങ്കിനെ സുപ്രീം കോടതി ശാസിച്ചു. രാഷ്ട്രീയ പാർട്ടികളുടെ ബോണ്ട് വിവരങ്ങൾ പുറത്തുവിടണമെന്ന് സുപ്രീം കോടതി ഉത്തരവിറക്കി 26 ദിവസം കഴിഞ്ഞിട്ടും എസ്ബിഐ എന്തെടുക്കുകയായിരുന്നു എന്നും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ചോദിച്ചു. 

വെള്ളിയാഴ്ച തന്നെ വിവരം പുറത്തുവിടണമെന്ന് ഇലക്ഷൻ കമ്മീഷനും സുപ്രീം കോടതി നിർദ്ദേശം നൽകി. എസ്ബിഐക്കെതിരെ സിപിഎം സമർപ്പിച്ച കോടതി അലക്ഷ്യ ഹർജി പരിഗണിച്ചായിരുന്നു കോടതിയുടെ ഇടപെടൽ. ബിജെപിക്ക് രാഷ്ട്രീയമായി വലിയ തിരിച്ചടി ലഭിച്ചേക്കാവുന്ന നടപടികളാണ് കോടതിയുടെ ഭാഗത്ത് നിന്നും വരുന്നത്. രാജ്യത്തെ രാഷ്ട്രീയ പാർട്ടികൾക്ക് എത്ര പണം ലഭിച്ചുവെന്ന് വെളിപ്പെടുത്താൻ ഇതോടെ വഴിയൊരുക്കും.

Read More:

Supreme Court Bjp Sbi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: