/indian-express-malayalam/media/media_files/2025/03/31/tIuamFFeuSWr2w7ZCNMo.jpg)
ഇന്ന് ബാങ്കുകൾ പ്രവർത്തിക്കുമോ?
ന്യൂഡൽഹി: ഈദ് അവധി ദിനമായ തിങ്കളാഴ്ച രാജ്യത്ത് ബാങ്കുകൾ തുറന്നുപ്രവർത്തിക്കും.സാമ്പത്തിക വർഷത്തിന്റെ അവസാനദിനമായതിനാലാണ് ക്ലിയറൻസിനായി ബാങ്കുകൾ പ്രവർത്തിക്കുന്നത്. തിങ്കളാഴ്ച പ്രത്യേക ക്ലിയറിങ് പ്രവർത്തനങ്ങൾക്കായി തുറന്നിരിക്കാനും 2024-25 സാമ്പത്തിക വർഷത്തിലെ സർക്കാർ നടത്തുന്ന എല്ലാ ഇടപാടുകളുടെയും കണക്കെടുപ്പ് വേഗത്തിലാക്കാനുമാണ് ആർബിഐ നിർദേശം നൽകിയത്.
സാമ്പത്തിക വർഷാവസാനത്തിൽ സുഗമമായ സാമ്പത്തിക പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിനാണ് ആർബിഐ ശ്രമം. സർക്കാർ ഇടപാടുകൾ സുഗമമായി നടത്താൻ പ്രത്യേക ക്ലിയറിംഗ് പ്രവർത്തനങ്ങളും ഉണ്ടായിരിക്കും. ഈ നടപടികൾ ആർബിഐയുടെ പേയ്മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് വകുപ്പാണ് ഏകോപിപ്പിക്കുന്നത്.
നേരത്തെ മാർച്ച് 31ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആദ്യം ബാങ്ക് അവധി പ്രഖ്യാപിച്ചിരുന്നു. അതേസമയം, പുതിയ സാമ്പത്തിക വർഷത്തിന്റെ ആരംഭദിവസമായ ഏപ്രിൽ ഒന്നിന് ബാങ്കുകൾക്ക് അവധിയായിരിക്കും. ആർബിഐ നിർദ്ദേശിച്ചിരിക്കുന്ന നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്‌സ് ആക്ടിന് കീഴിൽ സ്ഥാപിതമായ വാർഷിക അവധിക്കാല കലണ്ടറിന്റെ ഭാഗമാണ് ഇന്ത്യയിലെ ബാങ്ക് അവധി ദിനങ്ങൾ.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.