scorecardresearch

അനധികൃത ബെറ്റിങ് ആപ്പ് കേസ്: യുവരാജിനും റോബിൻ ഉത്തപ്പയ്ക്കും സോനു സൂദിനും ഇ.ഡി നോട്ടീസ്

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ശിഖർ ധവാൻ, സുരേഷ് റെയ്‌ന എന്നിവരുടെ മൊഴി ഇ.ഡി രേഖപ്പെടുത്തിയതിന് ദിവസങ്ങൾക്ക് ശേഷമാണ് നോട്ടീസ് അയച്ചിരിക്കുന്നത്

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ശിഖർ ധവാൻ, സുരേഷ് റെയ്‌ന എന്നിവരുടെ മൊഴി ഇ.ഡി രേഖപ്പെടുത്തിയതിന് ദിവസങ്ങൾക്ക് ശേഷമാണ് നോട്ടീസ് അയച്ചിരിക്കുന്നത്

author-image
WebDesk
New Update
App Case

യുവരാജ് സിങ്, റോബിൻ ഉത്തപ്പ, സോനു സൂദ്

ന്യൂഡൽഹി: നിയമവിരുദ്ധമായ വാതുവയ്പ് ആപ്പായ 1xBet സംബന്ധിച്ച അന്വേഷണവുമായി ബന്ധപ്പെട്ട് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിങ്, റോബിൻ ഉത്തപ്പ, നടൻ സോനു സൂദ് എന്നിവരോട് ചോദ്യം ചെയ്യാൻ ഹാജരാകാൻ ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നോട്ടീസ് അയച്ചു.

Advertisment

Also Read: ഡെറാഡൂണിൽ കനത്ത മഴ, മണ്ണിടിച്ചിൽ; നദികൾ കരകവിഞ്ഞൊഴുകുന്നു; 5 പേരെ കാണാനില്ല

"സെപ്റ്റംബർ 22 ന് ഏജൻസിയുടെ ഡൽഹി ആസ്ഥാനത്ത് ഇ.ഡി അന്വേഷകരുടെ മുമ്പാകെ ഹാജരാകാൻ ഉത്തപ്പയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സെപ്റ്റംബർ 23 ന് എത്തണമെന്നാണ് യുവരാജ് സിങ്ങിനോട് നിർദേശിച്ചിട്ടുള്ളത്. സെപ്റ്റംബർ 24 ന് ഉദ്യോഗസ്ഥരുടെ മുമ്പാകെ ഹാജരാകാൻ സോനു സൂദിനോട് ആവശ്യപ്പെട്ടിട്ടുണ്ട്," ഏജൻസിയിലെ ഒരു വൃത്തങ്ങൾ പറഞ്ഞു.

Also Read:ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഇന്ന്

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ശിഖർ ധവാൻ, സുരേഷ് റെയ്‌ന എന്നിവരുടെ മൊഴി ഇ.ഡി രേഖപ്പെടുത്തിയതിന് ദിവസങ്ങൾക്ക് ശേഷമാണ് നോട്ടീസ് അയച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച, മുൻ ടിഎംസി എംപി മിമി ചക്രവർത്തി, ബോളിവുഡ് നടി ഉർവശി റൗട്ടേല, ബംഗാളി നടൻ അങ്കുഷ് ഹസ്ര എന്നിവരെയും കേന്ദ്ര ഏജൻസി വിളിച്ചുവരുത്തിയിരുന്നു. 1xBet കേസിൽ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമുള്ള നിയമ ലംഘനങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Advertisment

Also Read:പഹൽഗാം ആക്രമണവും ക്രിക്കറ്റും വ്യത്യസ്ത വിഷയങ്ങൾ; ഇന്ത്യ-പാക് മത്സരത്തിൽ തെറ്റില്ലെന്ന് ഇരയുടെ കുടുംബം

ഇന്ത്യയിൽ നിരോധിച്ചിരിക്കുന്ന വാതുവയ്പ് പ്ലാറ്റ്‌ഫോമുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലാണ് ഇ.ഡി അന്വേഷണം നടക്കുന്നത്. 2022 ൽ പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ഉത്തപ്പ, 1xBet- ന്റെ പ്രൊമോഷണൽ വീഡിയോകളിൽ അഭിനയിച്ചിരുന്നു. "കമ്പനിയുമായുള്ള അദ്ദേഹത്തിന്റെ ബന്ധം, ഒപ്പുവച്ച കരാറുകൾ, ലഭിച്ച പണം എന്നിവയെക്കുറിച്ച് ഏജൻസി ചോദിക്കാൻ സാധ്യതയുണ്ട്," വൃത്തങ്ങൾ പറഞ്ഞു.

Read More: ഇന്ത്യ - അമേരിക്ക വ്യാപാര കരാർ ഉടൻ? യുഎസ് പ്രതിനിധികൾ ഇന്ന് ഡൽഹിയിലെത്തും

Enforcement Directorate

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: