scorecardresearch

പഹൽഗാം ആക്രമണവും ക്രിക്കറ്റും വ്യത്യസ്ത വിഷയങ്ങൾ; ഇന്ത്യ-പാക് മത്സരത്തിൽ തെറ്റില്ലെന്ന് ഇരയുടെ കുടുംബം

ക്രിക്കറ്റ് മത്സരവും ഭീകരാക്രമണവും രണ്ടു വ്യത്യസ്ത വിഷയങ്ങളാണെന്ന് കുടുംബം അഭിപ്രായപ്പെട്ടു

ക്രിക്കറ്റ് മത്സരവും ഭീകരാക്രമണവും രണ്ടു വ്യത്യസ്ത വിഷയങ്ങളാണെന്ന് കുടുംബം അഭിപ്രായപ്പെട്ടു

author-image
WebDesk
New Update
Pahalgam attack

ഫയൽ ചിത്രം

ന്യൂഡൽഹി: ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരത്തിൽ പാക്കിസ്ഥാനുമായി കളിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ പിന്തുണച്ച് പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടയാളുടെ കുടുംബം. ക്രിക്കറ്റ് മത്സരവും ഭീകരാക്രമണവും രണ്ടു വ്യത്യസ്ത വിഷയങ്ങളാണെന്ന് കുടുംബം അഭിപ്രായപ്പെട്ടു. 

Advertisment

Also Read: ഇന്ത്യ - അമേരിക്ക വ്യാപാര കരാർ ഉടൻ? യുഎസ് പ്രതിനിധികൾ ഇന്ന് ഡൽഹിയിലെത്തും

ജയ്പൂരിൽ നിന്നുള്ള നീരജ് ഉദ്വാനി ദുബായിലാണ് ജോലി ചെയ്തിരുന്നത്. ഷിംലയിൽ നടന്ന ഒരു വിവാഹത്തിൽ പങ്കെടുക്കാനാണ് ഭാര്യ ആയുഷിക്കൊപ്പം ഈ വർഷം ആദ്യം ഇന്ത്യയിലെത്തിയത്. വിവാഹത്തിന് ശേഷം  അവധിക്കാലം ആഘോഷിക്കാൻ ഇരുവരും കശ്മീരിലെ പഹൽഗാമിലേക്ക് പോയി. അവിടെ നടന്ന ഭീകരാക്രമണത്തിൽ നീരജ് ഉൾപ്പെടെ 26 പേരാണ് കൊല്ലപ്പെട്ടത്. 

Also Read: ഇന്ത്യയുമായി യുഎസിന് ഉന്നത ബന്ധം; വ്യാപാര ചർച്ചകൾ ഉടൻ തുടങ്ങും: മാർക്കോ റൂബിയോ

Advertisment

ക്രിക്കറ്റ് കാണുന്നതിൽ തനിക്ക് താൽപ്പര്യമില്ലെന്നും, എന്നാൽ ക്രിക്കറ്റും ഭീകരാക്രമണവും കൂട്ടിക്കലർത്തരുതെന്നും നീരജിന്റെ പിതാവ് പ്രദീപിന്റെ ഇളയ സഹോദരൻ ഭഗവാൻ ദാസ് ഉധ്വാനി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. "പഹൽഗാം ഇന്ത്യ-പാക്കിസ്ഥാൻ പ്രശ്നമായിരുന്നു. പക്ഷേ മത്സരം രാജ്യാന്തര തലത്തിലുള്ളതാണ്. ഏഷ്യാ കപ്പ് ആയതിനാൽ മറ്റ് രാജ്യങ്ങളും ഇതിൽ പങ്കാളികളാണ്. ഇന്ത്യ കളിക്കുന്നില്ലെങ്കിൽ, പേര് കളങ്കപ്പെടുകയും ടൂർണമെന്റിൽ നിന്ന് പുറത്താകുകയും ചെയ്യും,'' നീരജിന്റെ മറ്റൊരു അമ്മാവനായ പ്രകാശ് ഉധ്വാനി പറഞ്ഞു.

Also Read: ട്രംപിന്റെ തീരുവ യുദ്ധം; ആന്ധ്രയിലെ ചെമ്മീൻ കയറ്റുമതിയ്ക്ക് 25,000 കോടി നഷ്ടം; 50 ശതമാനം ഓർഡറുകളും റദ്ദാക്കി

മറ്റു രാജ്യങ്ങളെപ്പോലെ തന്നെ പാക്കിസ്ഥാനും ഏഷ്യയിലാണ്. മത്സരം നടത്തിയത് ശരിയായ തീരുമാനമായിരുന്നു. ഒരു പ്രശ്നവുമില്ല. ഇന്ത്യ എപ്പോഴും പാക്കിസ്ഥാനെ തോൽപ്പിക്കുമെന്ന് നമുക്കറിയാം, മത്സരത്തിൽ പാക്കിസ്ഥാൻ അപമാനിക്കപ്പെട്ടു, പക്ഷേ അത് വ്യത്യസ്തമാണ്. ദേശീയ, അന്തർദേശീയ തലത്തിലുള്ള കാര്യങ്ങൾ വ്യത്യസ്തമാണ്. ആ സാഹചര്യത്തിൽ, മത്സരം നടന്നത് നല്ലതാണെന്ന് പ്രകാശ് പറഞ്ഞു. 

ഞായറാഴ്ച നടന്ന ടി20 മത്സരത്തിൽ പാക്കിസ്ഥാനെ ഇന്ത്യ 7 വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു.

Read More: അനധികൃത കുടിയേറ്റത്തിനോട് ഇനി മൃദൂസമീപനമില്ല; ഇന്ത്യൻ വംശജന്റെ കൊലയ്ക്ക് പിന്നാലെ നിലപാട് കടുപ്പിച്ച് ട്രംപ്

Terrorist Attack

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: