scorecardresearch

ITR Filing Deadline 2025: ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഇന്ന്

ITR Filing Deadline 2025: അവസാന തീയതി ജൂലൈ 31ൽ നിന്ന് സെപ്റ്റംബർ 15 വരെ നീട്ടിയിരുന്നു. ഇതിനുപിന്നാലെയാണ് ഒരു ദിവസം കൂടി തീയതി നീട്ടി നൽകിയത്

ITR Filing Deadline 2025: അവസാന തീയതി ജൂലൈ 31ൽ നിന്ന് സെപ്റ്റംബർ 15 വരെ നീട്ടിയിരുന്നു. ഇതിനുപിന്നാലെയാണ് ഒരു ദിവസം കൂടി തീയതി നീട്ടി നൽകിയത്

author-image
WebDesk
New Update
Income tax

Source: Freepik

ITR Filing Deadline Extension 2025: ന്യൂഡൽഹി: ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഇന്ന് അവസാനിക്കും. ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 31ൽ നിന്ന് സെപ്റ്റംബർ 15 വരെ നീട്ടിയിരുന്നു. ഇതിനുപിന്നാലെയാണ് ഒരു ദിവസം കൂടി തീയതി നീട്ടി നൽകിയത്. ഇ–ഫൈലിംഗ് പോർട്ടലിൽ സാങ്കേതിക തകരാറുകൾ നേരിട്ടതിനെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ പരാതികൾ ഉയർന്നതിനു പിന്നാലെയാണ് അവസാന തീയതി നീട്ടിയത്. 

Advertisment

Also Read: പഹൽഗാം ആക്രമണവും ക്രിക്കറ്റും വ്യത്യസ്ത വിഷയങ്ങൾ; ഇന്ത്യ-പാക് മത്സരത്തിൽ തെറ്റില്ലെന്ന് ഇരയുടെ കുടുംബം

പുതിയ നികുതി വ്യവസ്ഥയ്ക്ക് അടിസ്ഥാന ഇളവ് പരിധി മൂന്ന് ലക്ഷവും പഴയ നികുതി വ്യവസ്ഥയ്ക്ക് ഇത് 2.5 ലക്ഷവുമായിരുന്നു. ഒരു നികുതിദായകന്റെ ആകെ വരുമാനം അടിസ്ഥാന ഇളവ് പരിധി കവിയുന്നുവെങ്കിൽ, അവർ ഒരു ഐടിആർ ഫയൽ ചെയ്യണം.

സഹജ്, സുഗം

ചെറുകിട, ഇടത്തരം നികുതിദായകരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്‌ത ലളിതമായ ഫോമുകളാണ് ഐടിആർ ഫോം 1 (സഹജ്), ഐടിആർ ഫോം 4 (സുഗം) എന്നിവ. വാർഷിക വരുമാനം 50 ലക്ഷം വരെയുള്ള വ്യക്തിക്ക് സഹജ് ഫയൽ ചെയ്യാൻ കഴിയും. വാർഷിക വരുമാനം 50 ലക്ഷം വരെ ഉള്ളതും ബിസിനസിൽ നിന്നോ ഏതെങ്കിലും പ്രൊഫഷണൽ സ്രോതസുകളിൽ നിന്നോ വരുമാനമുള്ളതുമായ വ്യക്തികൾ, ഹിന്ദു അവിഭക്ത കുടുംബങ്ങൾ, കമ്പനികൾ എന്നിവർക്ക് സുഗം ഫയൽ ചെയ്യാം. ബിസിനസ് അല്ലെങ്കിൽ പ്രൊഫഷണൽ ലാഭമോ നേട്ടങ്ങളോ വരുമാനത്തിൽ ഉൾപ്പെടാത്ത വ്യക്തികളും എച്ച്യുഎഫ്‌കളുമാണ് ഐറ്റിആര്‍-2 ഫയൽ ചെയ്യുന്നത്.

Advertisment

Also Read:ഇന്ത്യ - അമേരിക്ക വ്യാപാര കരാർ ഉടൻ? യുഎസ് പ്രതിനിധികൾ ഇന്ന് ഡൽഹിയിലെത്തും

റിട്ടേൺ വൈകിയാൽ പിഴ

റിട്ടേൺ വൈകി സമർപ്പിക്കുമ്പോൾ നികുതി അടയ്ക്കാനുണ്ടെങ്കിൽ, ബാക്കിയുള്ള നികുതിയിൽ ഒരു ശതമാനം വീതം പലിശ ഈടാക്കപ്പെടും. ഈ പലിശ, റിട്ടേൺ സമർപ്പിക്കേണ്ട അവസാന തീയതിക്കു ശേഷം വരുന്ന മാസം മുതൽ കണക്കാക്കും. ഇതിനു പുറമേ, വൈകിയ റിട്ടേണിലെ മൊത്തവരുമാനം അഞ്ച് ലക്ഷം രൂപയിൽ താഴെയാണെങ്കിൽ 1,000 രൂപയും, അഞ്ച് ലക്ഷത്തിന് മുകളാണെങ്കിൽ 5,000 രൂപയും പിഴയടയ്ക്കണം.

റിട്ടേൺ, സമയത്ത് സമർപ്പിച്ചില്ലെങ്കിൽ ദീർഘകാല മൂലധന നഷ്ടമോ വ്യാപാര നഷ്ടമോ വരുംകാല ലാഭവുമായി തട്ടിക്കിഴിക്കാനാവില്ല. 2015ലെ കള്ളപ്പണ നിയമപ്രകാരം, ഇന്ത്യയിൽ സ്ഥിരതമമുള്ളവർ, ആദായ നികുതി റിട്ടേണിൽ വിദേശ ആസ്തികളോ വിദേശ വരുമാനമോ വെളിപ്പെടുത്താതിരിക്കുകയോ തെറ്റായ രീതിയിൽ വെളിപ്പെടുത്തുകയോ ചെയ്താൽ ഓരോ വർഷവും 10 ലക്ഷം രൂപ പിഴ ചുമത്താം. 

Also Read:ഇന്ത്യയുമായി യുഎസിന് ഉന്നത ബന്ധം; വ്യാപാര ചർച്ചകൾ ഉടൻ തുടങ്ങും: മാർക്കോ റൂബിയോ

ബാങ്ക് അക്കൗണ്ടുകൾ, ഓഹരികൾ, കടപ്പത്രം പോലുള്ള വിദേശത്തെ ജംഗമ അസ്ഥികൾക്കും നിയമം ബാധകമാണ്. ആസ്തികളുടെ മൊത്തവില 20 ലക്ഷം രൂപയ്ക്കുമേലും മനഃപൂർവമായ മറച്ചുവയ്ക്കലും തെളിഞ്ഞാൽ പിഴയ്ക്കു പുറമെ, ആറ് മാസം മുതൽ ഏഴ് വർഷം വരെ തടവുശിക്ഷ ലഭിക്കാം.

Read More: ട്രംപിന്റെ തീരുവ യുദ്ധം; ആന്ധ്രയിലെ ചെമ്മീൻ കയറ്റുമതിയ്ക്ക് 25,000 കോടി നഷ്ടം; 50 ശതമാനം ഓർഡറുകളും റദ്ദാക്കി

Income Tax Tax

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: