scorecardresearch

ഇന്ത്യയുമായി യുഎസിന് ഉന്നത ബന്ധം; വ്യാപാര ചർച്ചകൾ ഉടൻ തുടങ്ങും: മാർക്കോ റൂബിയോ

വ്യാപാര സംഘർഷങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി ട്രംപിന്റെ ഭാഗത്ത് നിന്ന് അനുകൂല പ്രസ്താവനകൾ വന്നതിന് തൊട്ടുപിന്നാലെയാണ് ഇരുവരുടെയും പ്രസ്താവനകൾ

വ്യാപാര സംഘർഷങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി ട്രംപിന്റെ ഭാഗത്ത് നിന്ന് അനുകൂല പ്രസ്താവനകൾ വന്നതിന് തൊട്ടുപിന്നാലെയാണ് ഇരുവരുടെയും പ്രസ്താവനകൾ

author-image
WebDesk
New Update
Marco Rubio1

മാർക്കോ റൂബിയോ

ന്യുയോർക്ക്: ഇന്ത്യ-യുഎസ് ബന്ധം വീണ്ടും ഊഷ്മളമാകുന്നു. ഇന്ത്യ എല്ലാ മേഖലകളിലെയും അമേരിക്കയുടെ തന്ത്രപരമായ പങ്കാളിയാണെന്ന് ഇന്ത്യയിലെ നിയുക്ത യുഎസ് അംബാസഡർ സെർജിയോ ഗോർ. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാർ സംബന്ധിച്ചുള്ള ചർച്ചകൾ അടുത്ത ആഴ്ച പുനരാരംഭിക്കുമെന്നും ഇതിനായി ഇന്ത്യയുടെ വ്യാപാര, വാണിജ്യ മന്ത്രിമാരെ ഡൊണാൾഡ് ട്രംപ് അമേരിക്കയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും സെർജിയോ ഗോർ പറഞ്ഞു. ഇന്ത്യ-യുഎസ് ബന്ധത്തെപ്പറ്റി നിയുക്ത അമേരിക്ക പ്രതിനധി അഭിപ്രായം പറയുന്നത് ഇതാദ്യമായാണ്. 

Advertisment

'താരിഫുകളെക്കുറിച്ചുള്ള കരാറിൽ നമ്മൾ അത്ര അകലെയല്ല. അടുത്ത കുറച്ച് ആഴ്ചകൾക്കുള്ളിൽ ഇത് പരിഹരിക്കപ്പെടുമെന്ന് ഞാൻ കരുതുന്നു' എന്നാണ് സെർജിയോയുടെ പ്രതികരണം.

Also Read:ഇന്ത്യ-യുഎസ് വ്യാപാര കരാറിന്റെ ആദ്യ ഘട്ടം നവംബറോടെ യാഥാർഥ്യമാകും: പീയൂഷ് ഗോയൽ

അമേരിക്കയ്ക്ക് ഇന്ത്യയുമായുള്ളത് ഏറ്റവും ഉയർന്ന ബന്ധമാണെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയും പറഞ്ഞു. വാർത്താസമ്മേളനത്തിൽ സെർജിയോ ഗോറിനെ പരിചയപ്പെടുത്തുന്നതിനിടയിലാണ് റൂബിയോ ഇക്കാര്യം പറഞ്ഞത്.

Advertisment

വ്യാപാര സംഘർഷങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി ട്രംപിന്റെ ഭാഗത്ത് നിന്ന് അനുകൂല പ്രസ്താവനകൾ വന്നതിന് തൊട്ടുപിന്നാലെയാണ് ഇരുവരുടെയും പ്രസ്താവനകൾ. വരും ദിവസങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിൽ വാണിജ്യ, പ്രതിരോധ മേഖലകളിൽ ചർച്ചകൾ നടക്കുമെന്നും റൂബിയോ വ്യക്തമാക്കി. 

Also Read:ചൈനയ്ക്കും ഇന്ത്യയ്ക്കും 100% തീരുവ ചുമത്തണം; യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ട് ട്രംപ്

ഗോറിന്റെയും റൂബിയോയുടെയും പ്രസ്താവനകളെ ഇന്ത്യ സ്വാഗതം ചെയ്തു. ഇന്ത്യ-യുഎസ് വ്യാപാരകരാർ സംബന്ധിച്ചുള്ള ചർച്ചകൾ നല്ല രീതിയിൽ പുരോഗമിക്കുകയാണെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയൽ നേരത്തെ പറഞ്ഞിരുന്നു. കരാറിന്റെ ആദ്യഘട്ടം നവംബറോടെ യാഥാർഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. 

Also Read:ഇന്ത്യ ചൈനീസ് പക്ഷത്തായെന്ന് കരുതുന്നില്ല; മോദിയുമായി നല്ല ബന്ധം: നിലപാട് മയപ്പെടുത്തി ട്രംപ്

നേരത്തെ, ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര തടസ്സങ്ങൾ പരിഹരിക്കുന്നതിനുള്ള ചർച്ചകൾ തുടരുകയാണെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെ ഇന്ത്യയും യുഎസും സ്വഭാവിക പങ്കാളികളാണെന്ന് പ്രധാനമന്ത്രി മോദിയും വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ഭിന്നതകളിൽ അയവുണ്ടാകുന്നത്.

Read More:നേപ്പാള്‍ കലാപം; 13000 തടവുകാരെ മോചിപ്പിച്ചു

Donald Trump

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: