/indian-express-malayalam/media/media_files/2025/10/08/equdor-president-2025-10-08-13-52-34.jpg)
ഡാനിയൽ നെബോവ
ക്വിറ്റോ: ഇക്വഡോർ പ്രസിഡന്റ് ഡാനിയൽ നെബോവയ്ക്ക് നേരെ വധശ്രമം. കനാർ പ്രവിശ്യയിലേക്ക് പോകുന്ന വഴിയായിരുന്നു സംഭവം. 500ഓളം പേരടങ്ങുന്ന സംഘം പ്രസിഡന്റ് സഞ്ചരിച്ച കാറിനെ തടയുകയും കല്ലുകൾ ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു. തുടർന്ന് അക്രമികൾ വെടിയുതിർക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Also Read:ലക്ഷ്യം കാണുംവരെ യുദ്ധം തുടരും: ഹമാസ് ആക്രമണത്തിന്റെ രണ്ടാം വാർഷികത്തിൽ നെതന്യാഹു
നോബോവയ്ക്കെതിരെ വധശ്രമമുണ്ടായെന്ന് പരിസ്ഥിതി-ഊർജ മന്ത്രി ഐനസ് മൻസനോ പറഞ്ഞു. നൊബോവയ്ക്ക് പരിക്കുകളൊന്നുമില്ലെന്നും സംഭവത്തിൽ അഞ്ച് പേരെ തടവിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്രിമിനലുകളാണ് ഇത് ചെയ്തതെന്നും ഇത്തരം പ്രവർത്തി അനുവദിക്കില്ലെന്നും മൻസനോ കൂട്ടിച്ചേർത്തു. പ്രതികൾക്ക് നേരെ തീവ്രാദത്തിനും വധശ്രമത്തിനുമുള്ള വകുപ്പുകൾ ചേർത്തിട്ടുണ്ടെന്ന് നൊബോവയുടെ ഓഫീസ് വ്യക്തമാക്കി.
Also Read:യുക്രൈയ്‌നിലെ 5000 ചതുരശ്ര കിലോമീറ്റർ പ്രദേശം റഷ്യ കീഴടക്കി: പുടിൻ
എന്നാൽ നൊബോവയുടെ പ്രവേശനത്തിനായി ഒത്തുകൂടിയ ജനങ്ങൾക്ക് നേരെ ആസൂത്രിതമായ ആക്രമണം അഴിച്ചുവിട്ടതായാണ് ദേശീയ തദ്ദേശീയ ജനത ഫെഡറേഷൻ കൊനേയ് പറയുന്നത്. ആൾക്കൂട്ടത്തിനിടയിലുണ്ടായിരുന്ന ഒരു സ്ത്രീക്ക് നേരെ പൊലീസിന്റെ ക്രൂരമായ മർദ്ദനമുണ്ടായെന്നും കൊനേയ് പറഞ്ഞു. തങ്ങളിൽ അഞ്ച് പേരെ ഏകപക്ഷീയാമായി തടവിൽവെച്ചിരിക്കുകയാണെന്നും സംഘടന എക്സിൽ കുറിച്ചു.
Also Read:പാക്കിസ്ഥാനിൽ ജാഫർ എക്‌സ്പ്രസിൽ സ്‌ഫോടനം; നാല് ബോഗികൾ പാളം തെറ്റി, നിരവധി പേർക്ക് പരിക്ക്
ഡീസൽ സബ്സിഡി അവസാനിച്ച സർക്കാർ നടപടിക്കെതിരായി 16 ദിവസം മുമ്പ് കൊനേയ് സമരം ആരംഭിച്ചിരുന്നു. സർക്കാർ നടപടി ചെറുകിട കർഷകർക്കും സാധാരണക്കാർക്കും ജീവിതച്ചെലവ് വർധിപ്പിക്കുമെന്ന വിമർശനമുണ്ടായിരുന്നു. പലപ്പോഴും സമരക്കാരും പോലീസും തെരുവിൽ ഏറ്റുമുട്ടുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. ഇതിനുപിന്നാലെയാണ് പ്രസിഡന്റിന് നേരെ വധശ്രമം ഉണ്ടായത്.
Read More: ക്വാണ്ടം ഗവേഷണം; മൂന്ന് ഭൗതിക ശാസ്ത്രജ്ഞർക്ക് നൊബേൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.