scorecardresearch

പെരുമാറ്റചട്ട ലംഘനം: ബിജെപിയുടെ അഭിജിത് ഗംഗോപാധ്യായക്ക് പ്രചാരണ വിലക്ക്

ഹാൽദിയയിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കവെ ബാനർജിക്കെതിരെ നടത്തിയ പരാമർശങ്ങളുടെ പേരിൽ ഗംഗോപാധ്യായയ്‌ക്കെതിരെ തൃണമൂൽ കോൺഗ്രസ് നേതൃത്വമാണ് പരാതി നൽകിയിരുന്നത്

ഹാൽദിയയിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കവെ ബാനർജിക്കെതിരെ നടത്തിയ പരാമർശങ്ങളുടെ പേരിൽ ഗംഗോപാധ്യായയ്‌ക്കെതിരെ തൃണമൂൽ കോൺഗ്രസ് നേതൃത്വമാണ് പരാതി നൽകിയിരുന്നത്

author-image
WebDesk
New Update
Gango

എക്സ്പ്രസ് ഫൊട്ടോ-പാർത്ഥാ പോൾ

കൊൽക്കത്ത: തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചെന്ന പരാതിയിൽ ബംഗാളിലെ ബിജെപി സ്ഥാനാർത്ഥിയും മുൻ കൽക്കട്ട ഹൈക്കോടതി ജഡ്ജിയുമായ അഭിജിത് ഗംഗോപാധ്യായക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരായി അധിക്ഷേപ പരാമർശം നടത്തിയെന്ന തൃണമൂൽ കോൺഗ്രസിന്റെ പരാതിയിൽ ഗംഗോപാധ്യായയെ 24 മണിക്കൂർ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും വിലക്കിക്കൊണ്ടാണ് കമ്മീഷൻ ഉത്തരവിട്ടിരിക്കുന്നത്. 

Advertisment

ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണി മുതൽ അടുത്ത 24 മണിക്കൂർ വരെ ഗംഗോപാധ്യായ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ പാടില്ല.  പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് (ടിഎംസി) അധ്യക്ഷയുമായ മമതാ ബാനർജിക്കെതിരായ അന്തസ്സില്ലാത്ത പരാമർശത്തിന് ഇസി നൽകിയ കാരണം കാണിക്കൽ നോട്ടീസിന് ഗംഗോപാധ്യായ മറുപടി അയച്ചതിന് തൊട്ടുപിന്നാലെയാണ് കമ്മീഷന്റെ നടപടി. 

മെയ് 15 ന് ഹാൽദിയയിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കവെ ബാനർജിക്കെതിരെ നടത്തിയ പരാമർശങ്ങളുടെ പേരിൽ ഗംഗോപാധ്യായയ്‌ക്കെതിരെ തൃണമൂൽ കോൺഗ്രസ് നേതൃത്വമാണ് പരാതി നൽകിയിരുന്നത്. മമതയ്ക്കെതിരായി ഗംഗോപാധ്യായ നടത്തിയ പരാമർശങ്ങൾ "അനുചിതവും അനീതിപരവും മാന്യതയില്ലാത്തതും" ആണെന്നും ഇത്  പ്രഥമദൃഷ്ട്യാ മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

Read More

Advertisment

West Bengal Election Commision Of India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: