scorecardresearch

അടിമുടി വെട്ട്, കാരണങ്ങൾ അജ്ഞാതം; യോഗം ചേർന്നിട്ട് ആറ് വർഷം, സെൻസർ ബോർഡിലെ ഏകാധിപത്യം

ഇന്ത്യൻ സിനിമാ വ്യവസായത്തിനെ തകർക്കുന്ന തരത്തിലുള്ള നടപടികളാണ് കഴിഞ്ഞ ആറ് വർഷമായി സെൻസർ ബോർഡിൽ ഉണ്ടാകുന്നതെന്ന് ഇന്ത്യൻ എക്‌സ്പ്രസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി

ഇന്ത്യൻ സിനിമാ വ്യവസായത്തിനെ തകർക്കുന്ന തരത്തിലുള്ള നടപടികളാണ് കഴിഞ്ഞ ആറ് വർഷമായി സെൻസർ ബോർഡിൽ ഉണ്ടാകുന്നതെന്ന് ഇന്ത്യൻ എക്‌സ്പ്രസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി

author-image
WebDesk
New Update
censorship

ഏകാധിപത്യ ഭരണത്തിൽ സെൻസർ ബോർഡ്

സെൻസർ ബോർഡിൽ ഏകാധിപത്യ പ്രവണതകൾ വർധിക്കുന്നതായി പരാതികൾ വ്യാപകമാകുന്നു. ലോകസിനിമാ വ്യവസായത്തിൽ നിർണായക സ്ഥാനം അലങ്കരിക്കുന്ന ഇന്ത്യൻ സിനിമാ വ്യവസായത്തിനെ തകർക്കുന്ന തരത്തിലുള്ള നടപടികളാണ് കഴിഞ്ഞ ആറ് വർഷമായി സെൻസർ ബോർഡിൽ ഉണ്ടാകുന്നതെന്ന് ഇന്ത്യൻ എക്‌സ്പ്രസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. പല സിനിമകളുടെയും സെൻസറങ്ങിന് അനാവശ്യ പിടിവാശികൾ ബോർഡിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തി. 

Advertisment

Also Read:പുരാണം, ജാതി, മതം; സെൻസർ ബോർഡിന്റെ വിചിത്ര വെട്ടിന് കാരണങ്ങൾ അനേകം

അമേരിക്കൻ ചലച്ചിത്ര നിർമ്മാതാവ് മാർട്ടിൻ സ്‌കോർസെസെ നിർമ്മിച്ച, ആഗോളതലത്തിൽ പ്രശംസ നേടിയ ചിത്രം 'ഹോംബൗണ്ട്', 2026 ലെ ഓസ്‌കാറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സെൻസറിങ് വേളയിൽ സിനിമ നേരിട്ട് വെല്ലുവിളികളും പ്രതിസന്ധികളുമാണ് സെൻസർ ബോർഡിലെ വിവാദപരമായ തീരുമാനങ്ങൾ വെളിച്ചെത്തുകൊണ്ടുവന്നത്. 

അടിമുടി വെട്ട്, കാരണങ്ങൾ അജ്ഞാതം

നിർമാതക്കളെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്ന തരത്തിലുള്ള വെട്ടലുകളാണ് സെൻസർ ബോർഡ് ഹോംബൗണ്ട് എന്ന് സിനിമയിൽ നിർദേശിച്ചത്. ദേശീയ അവാർഡ് ജേതാവായ നീരജ് ഖൈവാൻ സംവിധാനം ചെയ്ത ഈ ചിത്രം കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസാണ് വിതരണത്തിനെടുത്തത്. കാൻ,ടൊറന്റോ ഫിലിം ഫെസ്റ്റിവലുകളിൽ നല്ല അഭിപ്രായങ്ങൾ ലഭിച്ച സിനിമയെ സെൻസർ ബോർഡിന്റെ വെട്ടലുകൾ ബാധിച്ചെന്ന് നിർമാണസംഘത്തിലെ ഒരാൾ വ്യക്തമാക്കി. 

Advertisment

സെൻസർ ബോർഡിന്റെ അനുമതിയ്ക്കായി മൂന്ന് മാസമാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് കാത്തിരിക്കേണ്ടി വന്നത്. കർശന പരിശോധനയിൽ ചിത്രത്തിലെ വിവിധ ജാതി പരമാർശങ്ങൾ നീക്കം ചെയ്യാനാണ് ബോർഡ് ആദ്യം നൽകിയ നിർദേശം. ഇതിനെതിരെ അപ്പീൽ നൽകിയപ്പോൾ അത് പരിഗണിക്കപ്പെട്ടില്ല. 

Also Read:ലഡാക്ക് സംഘർഷം; സോനം വാങ്ചുക്ക് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്ന് കേന്ദ്ര സർക്കാർ

പഞ്ചാബിലെ ഖാലിസ്ഥാൻ ഭീകരവാദ ദിനങ്ങൾ ആസ്പദമാക്കി നിർമിച്ച പഞ്ചാബ് 95 എന്ന് ചിത്രം മൂന്ന് വർഷമായി പെട്ടിയിലാണ്. നൂറിലധികം വെട്ടലുകളാണ് സെൻസർ ബോർഡ് ഈ സിനിമയ്ക്ക് നിർദേശിച്ചത്. ഇതിന് സംവിധായകൻ ഹണി ട്രെഹാൻ വിസമ്മതിച്ചതോടെയാണ് സിനിമ പെട്ടിയിരിക്കുന്നത്. മനുഷ്യാവകാശ പ്രവർത്തകനായ ജസ്വന്ത് സിംഗ് കൽറയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. 2022-ലാണ് സിനിമ സെൻസറിങ്ങിന് സമർപ്പിച്ചത്. 

സിനിമയുടെ അണിയറ പ്രവർത്തകർ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. സിനിമ സിഖ് വികാരങ്ങളെ ഉത്തേജിപ്പിക്കുകയും യുവാക്കളെ തീവ്രവാദത്തിലേക്ക് നയിക്കുകയും ചെയ്‌തേക്കാമെന്ന് വാർത്താവിതരണ പ്രേക്ഷേപണ മന്ത്രാലയത്തിൽ നിന്ന് നിർദേശം ലഭിച്ചതിനെ തുടർന്നാണ് തിരുത്തലുകൾ ആവശ്യപ്പെട്ടതെന്ന് സെൻസർ ബോർഡ് കോടതിയിൽ സമ്മതിച്ചു. ഒടുവിൽ കേസ് കോടതിയ്ക്ക് പുറത്ത് പരിഹരിക്കാൻ തീരുമാനം ഉണ്ടാകുന്നു.

Also Read:അപകീർത്തി ക്രിമിനൽ കുറ്റമല്ലാതാക്കാനുള്ള സമയമായി: സുപ്രീം കോടതി

കോടതിക്ക് പുറത്ത് ഒത്തുതീർപ്പുണ്ടാക്കി 21 കട്ടുകൾ വീണ്ടും സമർപ്പിച്ചതിനുശേഷവും, റിവ്യൂ കമ്മിറ്റി (ആർസി) നാലാമത്തെ തവണ ചിത്രം കാണുകയും 40 കട്ടുകൾ ആവശ്യപ്പെടുകയും ചെയ്തു. ആകെ എണ്ണം 130 ആയി ഉയർന്നപ്പോൾ സംവിധായകൻ എതിർപ്പ് അറിയിച്ചു.ജുഡീഷ്യൽ കൊലപാതകങ്ങൾ, കേന്ദ്ര സർക്കാർ, ഡൽഹി കലാപങ്ങൾ, പഞ്ചാബ് എന്നീ പേരുകൾ സിനിമയിൽ നിന്ന് ഒഴിവാക്കണമെന്ന് സെൻസർ ബോർഡിന്റെ ആവശ്യം സംവിധായകൻ നിരാകരിക്കുകയായിരുന്നു. 

ജനാധിപത്യമില്ലാതെ ബോർഡ്

സിനിമാറ്റോഗ്രാഫി നിയമങ്ങൾ 2024 അനുസരിച്ച്, 12 അംഗ ബോർഡ് മൂന്ന് മാസത്തിലൊരിക്കൽ യോഗം ചേരേണ്ടതാണ്. എന്നാൽ കഴിഞ്ഞ ആറ് വർഷത്തിനിടെ ബോർഡ് അവസാനമായി യോഗം ചേർന്നത് 2019 ഓഗസ്റ്റ് 31-നാണ്. സി.ബി.എഫ്.സി. വെബ്സൈറ്റിൽ ലഭ്യമായ അവസാന വാർഷിക റിപ്പോർട്ട് 2016-17 വർഷത്തേതാണ്. എല്ലാ വർഷവും വാർഷിക റിപ്പോർട്ട് സമർപ്പിക്കണമെന്ന് നിയമം ഉണ്ടെങ്കിലും ഇവയൊന്നും സെൻസർ ബോർഡ് പാലിക്കുന്നില്ലെന്നാണ് യാഥാർഥ്യം. 

2017 ഓഗസ്റ്റ് ഒന്നിനാണ് നിലവിലുള്ള ബോർഡ് നിലവിൽ വന്നത്. നിയമപ്രകാരം മൂന്ന് വർഷമാണ് ബോർഡ് അംഗങ്ങളുടെ കാലാവധി. എന്നാൽ, 2020-ൽ നിലവിലുള്ള ബോർഡ് അംഗങ്ങളുടെ കാലാവധി അവസാനിച്ചിട്ടും പുനസംഘടിപ്പിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. നിലവിലുള്ള സെൻസർ ബോർഡിന്റെ നിയമസാധുതയെക്കുറിച്ച് നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. 

Also Read:17 വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ചു; സ്വാമിയ്‌ക്കെതിരെ പോലീസ് കേസ്

മൂന്ന് വർഷമായിരുന്നു ഞങ്ങളുടെ കാലാവധി. അത് അവസാനിച്ചു. എന്നാൽ 2017 ന് ശേഷം ആരെയും ഔദ്യോഗികമായി വീണ്ടും നിയമിച്ചിട്ടില്ല. ബോർഡ് മീറ്റിംഗുകളില്ല, വാർഷിക റിപ്പോർട്ടുകളില്ല, മിക്ക ആളുകൾക്കും ജോലിയില്ല, അപ്പീൽ സംവിധാനവുമില്ല... സിബിഎഫ്സി അതിന്റെ ചെയർമാന്റെ ഇഷ്ടത്തിനനുസരിച്ചാണ് പ്രവർത്തിക്കുന്നത്- പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ബോർഡ് അംഗം പറഞ്ഞു.

എന്നാൽ, 1983, 2024 വർഷങ്ങളിലെ സിനിമാറ്റോഗ്രാഫി നിയമങ്ങൾ പ്രകാരമാണ് സെൻസർ ബോർഡ് പ്രവർത്തിക്കുന്നതെന്നും സർട്ടിഫിക്കേഷൻ സംവിധാനം സുഗമമായി പ്രവർത്തിക്കുന്നുണ്ടെന്നുമാണ് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ വക്താവ് പ്രതികരിച്ചത്. വാർഷിക റിപ്പോർട്ട് വിശദാംശങ്ങൾ മന്ത്രാലയത്തിന്റെ ഏകീകൃത റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. 

Also Read:ബീഹാറിൽ നിതീഷിനെ ബാധ്യതയായാണ് ബിജെപി കാണുന്നത്: മല്ലികാർജുൻ ഖാർഗെ

2017 ൽ പ്രസൂൺ ജോഷി ചെയർമാനായി നിയമിതനായതിനുശേഷം, ബോർഡിന്റെ പ്രവർത്തനങ്ങളിൽ അദ്ദേഹം വളരെ കുറച്ച് അംഗങ്ങളെ മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളൂവെന്ന് സിനിമാ മേഖലയിലുള്ളവർ ആരോപിക്കുന്നു. സെൻസർ തീരുമാനങ്ങൾക്കെതിരെ അപ്പീൽ നൽകാൻ അധികാരമുള്ള റിവൈസിംഗ് കമ്മിറ്റികൾ (ആർസി) വാമൻ കേന്ദ്രെ, ടി.എസ്. നാഗപരന, രമേശ് പതംഗെ തുടങ്ങിയ ചുരുക്കം ചിലരുടെ നേതൃത്വത്തിലാണെന്നും അവർ പറഞ്ഞു.

സിബിഐയുടെ സമീപകാല നടപടികൾ പ്രത്യയശാസ്ത്രപരമോ രാഷ്ട്രീയമോ ആയ പദങ്ങളിൽ പോലും വിശദീകരിക്കാൻ കഴിയാത്ത ഒരു തലത്തിലുള്ള സെൻസർഷിപ്പിന്' കാരണമാകുന്നുവെന്ന് ഒരു സിബിഎഫ്സി അംഗം പറഞ്ഞു. പഹ്ലജ് നിഹലാനിക്ക് ശേഷം ജോഷി വന്നപ്പോൾ, ഏകാധിപത്യ സ്വഭാവം അവസാനിച്ചുവെന്ന് ഞങ്ങൾ കരുതി, പക്ഷേ സ്ഥിതി മാറിയിട്ടില്ലെന്ന് അദ്ദേഹം വിലപിച്ചു. ആരോപണങ്ങളുടെ പ്രതികരിക്കാൻ പ്രസൂൺ ജോഷി വിസമ്മതിച്ചു.

Read More:സ്വന്തം ജനങ്ങൾക്കുമേൽ ബോംബിടുന്നവരാണ് പാക്കിസ്ഥാൻ; വിമർശിച്ച് ഇന്ത്യ

Censor Board

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: