scorecardresearch

17 വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ചു; സ്വാമിയ്‌ക്കെതിരെ പോലീസ് കേസ്

പരാതിക്കാരായ 32 വിദ്യാർഥികളിൽ 17 പേരുടെ മൊഴി രേഖപ്പെടുത്തി. സ്വാമിയുടെ ആവശ്യങ്ങൾക്കു വഴങ്ങണമെന്ന് കോളജിലെ വനിതാ ഫാക്കൽറ്റികൾ നിർബന്ധിച്ചതായും പരാതിയിൽ പറയുന്നു

പരാതിക്കാരായ 32 വിദ്യാർഥികളിൽ 17 പേരുടെ മൊഴി രേഖപ്പെടുത്തി. സ്വാമിയുടെ ആവശ്യങ്ങൾക്കു വഴങ്ങണമെന്ന് കോളജിലെ വനിതാ ഫാക്കൽറ്റികൾ നിർബന്ധിച്ചതായും പരാതിയിൽ പറയുന്നു

author-image
WebDesk
New Update
swami delhi

സ്വാമി ചൈതന്യാനന്ദ സരസ്വതി, വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച സ്വാമിയുടെ കാർ

ന്യൂഡൽഹി: ഡൽഹിയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മാനേജറായ സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ ലൈംഗിക പീഡന പരാതിയുമായി വിദ്യാർഥിനികൾ. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സ്‌കോളർഷിപ്പിൽ പഠിക്കുന്ന പെൺകുട്ടികളാണ് പരാതി നൽകിയിരിക്കുന്നത്. അനുചിതമായി സ്പർശിച്ചെന്നും അശ്ലീല സന്ദേശം അയച്ചെന്നും ശാരീരിക ബന്ധത്തിനു നിർബന്ധിച്ചെന്നുമാണ് പരാതി. ആരോപണത്തിന് പിന്നാലെ സ്വാമിയെ സ്ഥാപനത്തിൽ നിന്നും പുറത്താക്കി.

Advertisment

Also Read:ലഡാക്ക് കത്തുന്നു; സംഘർഷത്തിൽ നാല് മരണം, സമരം അവസാനിപ്പിച്ച് സോനം വാങ്ചൂക്ക്

പരാതിക്കാരായ 32 വിദ്യാർഥികളിൽ 17 പേരുടെ മൊഴി രേഖപ്പെടുത്തി. സ്വാമിയുടെ ആവശ്യങ്ങൾക്കു വഴങ്ങണമെന്ന് കോളജിലെ വനിതാ ഫാക്കൽറ്റികൾ നിർബന്ധിച്ചതായും പരാതിയിൽ പറയുന്നു. ഭാരതീയ ന്യായ സംഹിതയുടെ വിവിധ വകുപ്പുകൾ പ്രകാരം പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Also Read:സംസ്ഥാന പദവി വേണം; ലഡാക്കിൽ സംഘർഷം, ബിജെപി ഓഫീസിന് തീയിട്ടു

പരാതിക്കു പിന്നാലെ പോലീസ് ആശ്രമത്തിലും കോളജിലും പരിശോധന നടത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. സ്വാമി ഒളിവിലാണെന്നാണ് വിവരം. സ്വാമിയുടെ വോൾവോ കാറിന്റെ നമ്പർ പ്ലേറ്റ് വ്യാജമാണെന്നും വിദേശ നയതന്ത്ര ഉദ്യോഗസ്ഥർ ഉപയോഗിക്കുന്നതിനു സമാന നമ്പറാണ് അതിന്റേതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

Advertisment

ഒഡീഷ സ്വദേശിയായ പ്രതി നേരത്തെയും ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നതായി പോലീസ് പറഞ്ഞു. 2009-ൽ തട്ടിപ്പിനും ലൈംഗിക പീഡനത്തിനും ഇയാൾക്കെതിരെ കേസെടുത്തിരുന്നു. 2016-ലും മറ്റൊരു ലൈംഗിക പീഡന പരാതി ഇയാൾക്കെതിരെ ഉണ്ടായിരുന്നു.

Also Read:കൊൽക്കത്തയിൽ കനത്ത മഴ; 7 മരണം, മെട്രോ, ട്രെയിൻ സർവീസുകളെ ബാധിച്ചു

വിദ്യാർഥിനികളുടെ പരാതിയെ തുടർന്ന് ഏകദേശം അൻപതോളം വിദ്യാർഥികളുടെ ഫോണുകൾ പോലീസ് പരിശോധിച്ചു. ഇതിൽ നിന്നാണ് പതിനേഴ് യുവതികളെ സ്വാമി ലൈംഗികമായി ചൂഷണം ചെയ്‌തെന്ന് പോലീസ് കണ്ടെത്തിയത്. പണവും മറ്റ് നിരവധി വാഗ്ദാനങ്ങളും ഇദ്ദേഹം വിദ്യാർഥികൾക്ക് നൽകിയിരുന്നു. തന്നെ അനുസരിച്ചില്ലെങ്കിൽ പരീക്ഷയിൽ തോൽപ്പിക്കുമെന്നും ഇദ്ദേഹം ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പോലീസ് പറയുന്നു. 

പരാതിക്കാരുടെ സ്വകാര്യതയെ മാനിച്ച് വാർത്തയിൽ സ്ഥാപനത്തിൻറെ പേര് പരമാർശിക്കുന്നത് ഒഴിവാക്കിയിരിക്കുന്നു

Read More:ഡൽഹിയിലെ ഏറ്റവും വലിയ 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പ്: നഷ്ടമായത് 22.92 കോടി രൂപ, 4,236 ഇടപാടുകളിലൂടെ പണം കൈക്കലാക്കി

Sexual Abuse

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: