/indian-express-malayalam/media/media_files/2025/09/25/censorship-1-2025-09-25-14-08-29.jpg)
സെൻസർ ബോർഡിന്റെ വിചിത്ര വെട്ടിന് കാരണങ്ങൾ അനേകം
വിചിത്രകാരണങ്ങളാണ് പല സിനിമകളുടെയും സെൻസർറിങ് സയത്ത് സിബിഎഫ്സി ചോപ്പിംഗ് ബോർഡ് ഉന്നയിക്കുന്നത്. യുക്തിക്ക് നിരക്കാത്ത വാദഗതികൾ നിരത്തിയാണ് പല സിനിമകൾക്ക് മുകളിലും ബോർഡ് കത്തി വെക്കുന്നതെന്ന് ചലച്ചിത്ര പ്രവർത്തകർ ആരോപിക്കുന്നു. സെൻസർ ബോർഡിന് ഏറ്റവും വേണ്ടപ്പെട്ടവരുടെ ചിത്രങ്ങൾ പോലും ഇത്തരത്തിലുള്ള വിചിത്ര വെട്ടിന് ഇരയാകുന്നുണ്ടെന്നതാണ് യാഥാർഥ്യം.
വിവേക് അഗ്നിഹോത്രയുടെ ഏറ്റവും പുതിയ ചിത്രമായ ദി ബംഗാൾ ഫയൽസുമായി ബന്ധപ്പെട്ടുള്ള സെൻസർ ബോർഡിന്റെ ചില കടുംവെട്ടുകൾ ഇതിന് ഉദ്ദാഹരമാണ്. ബോർഡിന്റെ പിടിവാശി മൂലം ചിത്രത്തിന്റെ സെൻസറിങ് നിർത്തിവെച്ചിരിക്കുകയാണെന്നാണ് വിവരം. പോലീസ് സ്‌റ്റേഷനിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ചിത്രം ഒഴിവാക്കണമെന്നാണ് ബോർഡിന്റെ ഒരുവാദം. ഇതിനുപകരം മദർ തേരസയുടെ ചിത്രം ഉപയോഗിക്കാനാണ് നിർദേശം.
Also Read: ലഡാക്ക് സംഘർഷം; സോനം വാങ്ചുക്ക് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്ന് കേന്ദ്ര സർക്കാർ
ചിത്രത്തിലെ പ്രധാന കഥാപാത്രത്തിന്റെ പേര് സീതാ മണ്ഡൽ എന്നാണ്. ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ള ഒരു എംഎൽഎ പത്രപ്രവർത്തകയായ സീതാ മണ്ഡലിനെ തട്ടികൊണ്ടുപോകുന്നത് സിനിമയിലെ പ്രധാന ഭാഗമാണ്. എന്നാൽ ചിത്രത്തിലെ കഥാപാത്രത്തിന്റെ പേര് മാറ്റണമെന്നാണ് സെൻസർ ബോർഡ് നിർദേശിച്ചത്. ഒടുവിൽ കഥാപാത്രത്തിന്റെ പേര് ഗീത എന്ന് പുനർനാമകരണം ചെയ്തതിന് ശേഷമാണ് ചിത്രത്തിന് എ സർട്ടിഫിക്കേറ്റ് നൽകിയത്.
സമാനമായ സംഭവമാണ് മലയാള സിനിമയായ ജാനകി വേർസസ് സ്റ്റേറ്റ് ഓഫ് കേരള എന്ന് ചിത്രത്തിനും സംഭവിച്ചത്. ലൈംഗിക പീഡനത്തിനരയാകുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തിന്റെ പേര് ജാനകി എന്നത് മാറ്റണമെന്നാണ് സെൻസർ ബോർഡ് ആവശ്യപ്പെട്ടത്. സീതയുടെ മറ്റൊരു പേരായ ജാനകി എന്നത് ഇത്തരമൊരു കഥാപാത്രത്തിന് ഇടുന്നത് ഹൈന്ദവ വിശ്വാസികളിൽ നിന്ന് എതിർപ്പുയരാൻ ഇടയാകുമെന്നാണ് ബോർഡ് ചൂണ്ടിക്കാട്ടിയത്. നീണ്ട കോടതി വ്യവഹാരത്തിനൊടുവിൽ ചിത്രത്തിന്റെ പേര് വി.ജാനകി വേർസസ് സ്റ്റേറ്റ് ഓഫ് കേരള എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു.
ഇത്തരത്തിൽ നിരവധി ചിത്രങ്ങൾക്കാണ് ബോർഡിന്റെ വിചിത്ര വെട്ടിന് ഇരയാകേണ്ടി വന്നത്. തന്റെ മാൻ ഓഫ് സ്റ്റീൽ സർദാറിലെ റാൻഡം സീക്വൻസുകൾ സംബന്ധിച്ചുള്ള ബോർഡിന്റെ എതിർപ്പിൽ സിബിഎഫ്സി അംഗം കൂടിയായ മഹേഷ് ഭൂട്ട പരസ്യമായി തന്റെ എതിർപ്പ് അറിയിച്ചിരുന്നു.
Also Read:ബീഹാറിൽ നിതീഷിനെ ബാധ്യതയായാണ് ബിജെപി കാണുന്നത്: മല്ലികാർജുൻ ഖാർഗെ
ബോർഡിനെ തന്റെ അതൃപ്തി അറിയിച്ചതായി വൃത്തങ്ങൾ പറഞ്ഞു. താമസിയാതെ, ഈ ജൂലൈയിൽ ചിത്രത്തിന് സർട്ടിഫിക്കറ്റ് ലഭിച്ചു. ഭൂട്ടയുമായി ബന്ധപ്പെട്ടപ്പോൾ അഭിപ്രായം പറയാൻ വിസമ്മതിച്ചു. മൂന്ന് വർഷം നീണ്ടുനിന്ന തർക്കത്തിനൊടുവിലാണ് അക്ഷയ് കുമാർ നായകനായ ജോളി എൽഎൽബി 3 എന്ന ചിത്രം വിലയിരുത്താൻ ഒരു റിവൈസിംഗ് കമ്മിറ്റിയെ സെൻസർ ബോർഡ് നിയോഗിച്ചത്.
ജാതി പരാമർശങ്ങളുടെ പേരിൽ കത്തിവെയ്ക്കപ്പെടുന്ന ചിത്രങ്ങളുടെ എണ്ണവും കുറവല്ല. സാമൂഹിക പരിഷ്‌കർത്താവായ ജ്യോതിറാവു ഗോവിന്ദറാവു ഫൂലെയുടെയും സാവിത്രിഭായ് ഫൂലെയുടെയും ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച അനന്ത് മഹാദേവന്റെ ഫൂലെ, ജാതി പരാമർശങ്ങളുടെ പേരിൽ സെൻസർ ചെയ്യപ്പെട്ടു. ഒരു ഡസനോളം മാറ്റങ്ങളോടെയാണ് ചിത്രത്തിന് പ്രദർശാനുമതി നൽകിയത്.
വാണിജ്യ സിനിമകൾക്കും കടുംവെട്ട്
സെൻസർ ബോർഡിന്റെ കത്തിയിൽ കുരുങ്ങുന്ന വാണിജ്യ സിനിമകളുടെ എണ്ണവും കുറവല്ല. വിവിധ ഭാഷകളിൽ ഇറങ്ങിയ മോഹൻലാൽ ചിത്രം എമ്പൂരാനാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. ഗുജറാത്ത് കലാപം, എൻ.ഐ.എ. പരമാർശങ്ങൾ ഉൾപ്പടെ 24 മാറ്റങ്ങളാണ് ചിത്രത്തിൽ നിർദേശിച്ചത്.
Also Read:17 വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ചു; സ്വാമിയ്‌ക്കെതിരെ പോലീസ് കേസ്
അമീർഖാന്റെ സിതാരെ സമീൻ പർ എന്ന് ചിത്രത്തിനും തുടക്കത്തിൽ നിരവധി വെട്ടലുകളാണ് സെൻസർ ബോർഡ് നിർദേശിച്ചത്. എന്നാൽ ഇതിന് വഴങ്ങാൻ നിർമാതാവുകൂടിയായ അമീർ ഖാൻ തയ്യാറായില്ല. ഇതിനുപിന്നാലെ ചിത്രത്തിന്റെ സെൻസറിങ് റിവൈസിംങ് കമ്മിറ്റിയ്ക്ക് വിടുകയായിരുന്നു. ഒടുവിൽ ചിത്രത്തിൽ ചില മാറ്റങ്ങൾക്ക് അമീർ ഖാൻ വഴങ്ങി. അതിനൊപ്പം പ്രധാനമന്ത്രിയുടെ ഒരു ഉദ്ധരണി കൂടി ഉൾപ്പെടുത്തിയാണ് ചിത്രം റിലീസ് ചെയ്തത്.
അതേസമയം, പ്രായാധിഷ്ഠിത സർട്ടിഫിക്കറ്റുകൾ നൽകുന്നതിന്റെ ഭാഗമായാണ് പല ചിത്രങ്ങൾക്കും സെൻസർ ബോർഡ് അധിക നിർദേശങ്ങൾ നൽകുന്നതെന്ന് വാർത്താ വിതരണ മന്ത്രാലയത്തിന്റെ വക്താവ് പ്രതികരിച്ചു. "യു അല്ലെങ്കിൽ എ എന്നതിന് പകരം പ്രായാധിഷ്ഠിത സർട്ടിഫിക്കേഷനാണ് ഇപ്പോൾ ബോർഡ് നൽകുന്നത്. ഇത് പ്രേക്ഷക പക്വതയുമായി ചലച്ചിത്ര റേറ്റിംഗുകൾ യോജിപ്പിച്ചു. സിനിമകൾ പരിശോധിക്കുന്നതിന് വിദഗ്ധരായ സമിതിയെയാണ് നിയോഗിച്ചിരിക്കുന്നത്. ഇത് സെൻസിറ്റീവ് വിഷയങ്ങളുടെ മുല്യനിർണയത്തിൽ ആഴത്തിലുള്ള വിലയിരുത്തലുകൾ ഉറപ്പാക്കുന്നു."- വാർത്താ വിതരണ മന്ത്രാലയ വക്താവ് വിശദീകരിച്ചു.
Read More:അടിമുടി വെട്ട്, കാരണങ്ങൾ അജ്ഞാതം; യോഗം ചേർന്നിട്ട് ആറ് വർഷം, സെൻസർ ബോർഡിലെ ഏകാധിപത്യം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.