/indian-express-malayalam/media/media_files/2025/01/22/j3cWQZt1UqlTdc041ezB.jpg)
പ്രതീകാത്മക ചിത്രം
ന്യൂഡൽഹി:അനധികൃത കുടിയേറ്റത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയതിന് പിന്നാലെ ആശങ്കയിൽ ഇന്ത്യക്കാരും. എച്ച്-1ബി വീസയിൽ ട്രംപ് സ്വീകരിക്കുന്ന നിലപാട് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്നത്. തൊഴില്‍ അവസരങ്ങള്‍ നഷ്ടപ്പെടല്‍, വീസ കാലതാമസം, പിരിച്ചുവിടൽ തുടങ്ങി വന്‍ പ്രതിസന്ധിയാണ് വിവിധ രാജ്യങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്.
- ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാൻ ട്രംപ്; ബാധിക്കുന്നത് ആരെ?
- വീണ്ടും ട്രംപ് യുഗം; ഇന്ത്യയുടെ പ്രതീക്ഷകൾ, വെല്ലുവിളികൾ എന്തെല്ലാം
അനധികൃത കുടിയേറ്റത്തിനെതിരെ നടപടി ശക്തമാക്കിയാൽ ഏകദേശം ഇരുപതിനായിരം ഇന്ത്യക്കാർ നാടുകടത്തപ്പെടുമെന്ന് രേഖകൾ വ്യക്തമാക്കുന്നു. 2024 നവംബർ വരെ മതിയായ രേഖകളില്ലാത്ത 20,407 ഇന്ത്യക്കാരോളം യുഎസ് ഇമിഗ്രേഷൻ്റെ തടങ്കൽ കേന്ദ്രങ്ങളിൽ കഴിയുന്നുണ്ടെന്നാണ് വിവരം. ഇവരിൽ 17940 പേർ കസ്റ്റംസ് എൻഫോഴ്സ്മെൻ്റിൻറ കീഴിൽ തടവിലാണ്. ശേഷിക്കുന്ന 2,467 പേർ എൻഫോഴ്സ്മെൻ്റ് ആൻഡ് റിമൂവൽ ഓപ്പറേഷൻസ് പ്രകാരം തടങ്കലിലാണ്.കുടിയേറ്റ നിയമം ശക്തമാക്കിയാൽ ഇവർ ഉൾപ്പടെ നാടുകടത്തപ്പെടാം.
അതേസമയം,എച്ച്-1ബി വീസയിൽ വിദേശികൾ എത്തുന്നതിൽ തനിക്ക് എതിർപ്പില്ലെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. അമേരിക്കയിലേക്ക് കഴിവുള്ള ആളുകൾ വരുന്നതിൽ സന്തോഷമുണ്ടെന്ന് ട്രംപ് വ്യക്തമാക്കി. ഒറാക്കിൾ സിടിഒ ലാറി എലിസണും സോഫ്റ്റ്ബാങ്ക് സിഇഒ മസയോഷിയുമായി ചേർന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. എഞ്ചിനീയർമാർ മാത്രമല്ല എല്ലാ മേഖലകളിലും ഉള്ളവർ രാജ്യത്തേക്ക് വരണം. എന്നാൽ യോഗ്യതകൾ ഇല്ലാത്തവരെ നിലനിർത്താൻ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ടെസ്‌ല ഉടമയായ എലോൺ മസ്‌കിനെപ്പോലുള്ള ട്രംപിന്റെ അടുത്ത വിശ്വസ്തർ, യോഗ്യതയുള്ള ടെക് പ്രൊഫഷണലുകളെ കൊണ്ടുവരുന്നതിനായി എച്ച്-1ബി വീസയെ പിന്തുണയ്ക്കുമ്പോൾ, മറ്റ് പലരും തദ്ദേശിയരുടെ തൊഴിലവസരം ഇല്ലാതാക്കുന്നു എന്ന് ആരോപിച്ച് അതിനെ എതിർക്കുന്നു. എച്ച്-1ബി വീസയുടെ ഇരു വാദഗതികളെയും അംഗീകരിക്കുന്നു വെന്നും കഴിവുള്ള ആളുകൾ നമ്മുടെ രാജ്യത്തേക്ക് വരാൻ അനുവദിക്കണം എന്നാണ് നിലപാടെന്നും ട്രംപ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.