/indian-express-malayalam/media/media_files/2025/01/20/CkNNCu3eO3U4yENnS1Lz.jpg)
Donald Trump Inauguration
അമേരിക്കയുടെ 47-ാമത് പ്രസിഡന്റ് ആയി ഡൊണൾഡ് ട്രംപ് അധികാരമേറ്റു. ഇന്ത്യൻ സമയം രാത്രി പത്തരയ്ക്ക് നടന്ന സ്ഥാനാരോഹണ ചടങ്ങിലാണ് ട്രംപ് അധികാരമേറ്റത്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് യുഎസ് ക്യാപ്പിറ്റൾ മന്ദിരത്തിലെ റോട്ടൻഡ ഹാളിലാണ് ചടങ്ങുകൾ നടന്നത്. ആയിരക്കണക്കിന് ആളുകളാണ് ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ വാഷിംഗ്ടൺ ഡിസിയിൽ എത്തിയത്.
മുൻ പ്രസിഡൻ്റ് ജോ ബൈഡന്റെ സാനിധ്യത്തിലായിരുന്നു ചടങ്ങുകൾ നടന്നച്. വിവിധ ലോക നേതാക്കൾക്ക് പുറമെ, ടെസ്‌ല സിഇഒ ഇലോൺ മസ്ക്, ആമസോൺ സ്ഥാപകൻ ജെഫ് ബസോസ്, മെറ്റ സിഇഒ മാർക്ക് സക്കർബർഗ്, ആപ്പിൾ സിഇഒ ടിം കുക്ക്, ടിക് ടോക്ക് സിഇഒ ഷൗ ച്യൂ തുടങ്ങി നിരവധി വ്യവസായ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തെന്നാണ് വിവരം.
കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ചടങ്ങിൽ പങ്കെടുത്തു. നിയുക്ത യുഎസ് പ്രസിഡൻ്റിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപരമായ കത്ത് ജയശങ്കർ കൈമാറുമെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലും എസ്. ജയശങ്കർ പങ്കെടുക്കുമെന്നാണ് വിവരം.
യുഎസ് ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സിൻ്റെ സാന്നിധ്യത്തിൽ സത്യവാചകം ചൊല്ലിയാണ് ട്രംപ് അധികാരമേറ്റത്. അമ്മ സമ്മാനിച്ച ബൈബിളിലും 1861ല്‍ ഏബ്രഹാം ലിങ്കണ്‍ സത്യപ്രതിജ്ഞ ചെയ്ത ബൈബിളിലും കൈ വച്ചായിരുന്നു ട്രംപിന്‍റെ സത്യപ്രതിജ്ഞ. ഇതിനു പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് ട്രംപ് സംസാരിക്കും. പ്രതികൂല കാലവസ്ഥ കണക്കിലെടുത്താണ് പുറത്തുവച്ച് നടത്താൻ തീരുമാനിച്ചിരുന്ന ചടങ്ങുകൾ ക്യാപ്പിറ്റൾ മന്ദിരത്തിലേക്ക് മാറ്റിയത്. 1985 ജനുവരിയിൽ റൊണാൾഡ് റീഗൻ്റെ രണ്ടാം സ്ഥാനാരോഹണത്തിനു ശേഷം ആദ്യമായാണ് സ്ഥാനാരോഹണ ചടങ്ങ് കെട്ടിടത്തിന് അകത്ത് നടക്കുന്നത്.
Read More
- ആർ.ജി കർ മെഡിക്കൽ കോളേജിലെ ബലാത്സംഗ കൊല; പ്രതിക്ക് മരണംവരെ ജീവപര്യന്തം
- ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ; 3 ബന്ദികളെ റെഡ്ക്രോസിന് കൈമാറി ഹമാസ്
- എനിക്ക് മൂന്ന് പെൺമക്കളുണ്ട്, വേദന മനസിലാകും: സഞ്ജയ് റോയിയുടെ അമ്മ
- സെയ്ഫ് അലി ഖാനെ കുത്തി പരുക്കേൽപ്പിച്ച പ്രതി പിടിയിൽ; ബംഗ്ലാദേശ് പൗരനെന്ന് പ്രാഥമിക നിഗമനം
- കാനഡയിലെത്തി, പിന്നെ കാണാനില്ല;' പഠിക്കാൻ പോയ 20000 ഇന്ത്യൻ വിദ്യാർത്ഥികൾ മുങ്ങിയതായി കണക്കുകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us