scorecardresearch

അസമിൽ സീറ്റിനായി കോൺഗ്രസ് എംപിമാരുടെ പിടിവലി; ഒരു സീറ്റിനായി അവകാശവാദം ഉന്നയിച്ച് രണ്ട് എം.പിമാർ

ഡീലിമിറ്റേഷൻ പ്രക്രിയയിൽ നിന്ന് ഉടലെടുത്ത മാറ്റങ്ങളാണ് രണ്ട് കോൺഗ്രസ് എംപിമാരേയും നാഗോൺ സീറ്റിലേക്ക് കണ്ണുവെക്കാൻ പ്രേരിപ്പിക്കുന്ന ഘടകം

ഡീലിമിറ്റേഷൻ പ്രക്രിയയിൽ നിന്ന് ഉടലെടുത്ത മാറ്റങ്ങളാണ് രണ്ട് കോൺഗ്രസ് എംപിമാരേയും നാഗോൺ സീറ്റിലേക്ക് കണ്ണുവെക്കാൻ പ്രേരിപ്പിക്കുന്ന ഘടകം

author-image
WebDesk
New Update
Gogoy

ഫയൽ ചിത്രം

ഗുവാഹത്തി:മണ്ഡലം പുനർനിർണ്ണയത്തിൽ സീറ്റുകളുടെ രൂപരേഖ മാറിയതോടെ അസമിൽ ഒരു സീറ്റിനായി രണ്ട് കോൺഗ്രസ് എംപിമാരുടെ അവകാശപാദം പാർട്ടിക്ക് തലവേദനയാകുന്നു. സിറ്റിംഗ് എംപിമാരായ ഗൗരവ് ഗൊഗോയിയും പ്രദ്യുത് ബോർഡോയിയും നാഗോൺ സീറ്റിനായാണ് പരസ്പരം പോരടിക്കുന്നത്. ഇതോടൊപ്പം തന്നെ ബാർപേട്ട എംപി തന്നെ ധുബ്രി സീറ്റിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെടുന്നതും കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ പ്രതിസന്ധിയാകുന്നു. 

Advertisment

ഡീലിമിറ്റേഷൻ പ്രക്രിയയിൽ നിന്ന് ഉടലെടുത്ത മാറ്റങ്ങളാണ് രണ്ട് കോൺഗ്രസ് എംപിമാരേയും നാഗോൺ സീറ്റിലേക്ക് കണ്ണുവെക്കാൻ പ്രേരിപ്പിക്കുന്ന ഘടകം. നിലവിൽ കാലിയാബോറിൽ നിന്നുള്ള എംപിയായ ഗൗരവ് ഗൊഗോയ് തന്റെ മണ്ഡലത്തിൽ നിന്നുള്ള പ്രധാന ഭാഗങ്ങൾ നാഗോണിലേക്ക് മാറ്റി എന്ന കാരണം പറഞ്ഞാണ് സീറ്റിനായി അവകാശവാദം ഉന്നയിക്കുന്നത്. എന്നാൽ കൂടുതൽ സുരക്ഷിത മണ്ഡലം എന്ന നിലയിൽ തന്റെ സിറ്റിംഗ് സീറ്റായ നാഗോൺ വിട്ടു നൽകാൻ
പ്രദ്യുത് ബൊർദോലോയും തയ്യാറല്ല. അതേസമയം ബാർപേട്ട എംപി അബ്ദുൾ ഖാലിഖ് ദുബ്രിയിൽ നിന്ന് ടിക്കറ്റ് തേടുന്നതായും വിവരമുണ്ട്. സമഗുരി എം.എൽ.എ റാക്കിബുൾ ഹുസൈനെ ആ സീറ്റിൽ മത്സരിപ്പിക്കാൻ നേതൃത്വത്തിന് താൽപ്പര്യമുണ്ടെന്നാണ് വിവരം. 

പ്രതിപക്ഷ പാർട്ടികളുടെയും വിവിധ സാമുദായിക സംഘടനകളുടെയും പ്രതിഷേധങ്ങൾക്കൊടുവിൽ കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് അസമിലെ ലോക്സഭാ മണ്ഡലങ്ങളുടെ ഡീലിമിറ്റേഷൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കിയത്. 1976 ന് ശേഷമുള്ള ആദ്യ മണ്ഡല പുനർനിർണ്ണയമായിരുന്നു ഇത്. ന്യൂനപക്ഷ വോട്ടർമാർ ഏതാനും സീറ്റുകളിൽ കേന്ദ്രീകരിക്കുന്ന തരത്തിൽ നിയോജക മണ്ഡലങ്ങളിൽ മാറ്റം വരുത്തിയെന്നും അതിനാൽ അവർക്ക് നിർണായക പങ്ക് വഹിക്കാനാകുന്ന മണ്ഡലങ്ങളുടെ  എണ്ണം കുറഞ്ഞുവെന്നും ആരോപണമുണ്ട്. 

ക്രമസമാധാന പ്രശ്‌നങ്ങൾ കാരണം വടക്കു കിഴക്കൻ സംസ്ഥാനങ്ങളും ജമ്മു കശ്മീരും ഒഴികെ രാജ്യത്തുടനീളം 2002-ലാണ് അവസാനമായി മണ്ഡലം പുനർനിർണയം നടത്തിയത്. 2020 മാർച്ചിൽ, കേന്ദ്രം ഡീലിമിറ്റേഷൻ കമ്മീഷൻ രൂപീകരിച്ചു, സംസ്ഥാനത്തെ ക്രമസമാധാന നില മെച്ചപ്പെട്ടു എന്ന് കേന്ദ്രത്തിൽ നിന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് കഴിഞ്ഞ വർഷം അസമിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഡീലിമിറ്റേഷൻ നടപ്പാക്കി. 

Advertisment

ഡീലിമിറ്റേഷൻ ബിജെപിക്കുള്ളിലും വിള്ളലുകൾ സൃഷ്ടിച്ചിട്ടുണ്ടെന്നാണ് വിവരം.  മുൻ കേന്ദ്രമന്ത്രിയും നാല് തവണ നാഗോൺ എംപിയുമായ രാജെൻ ഗൊഹെയ്ൻ അസം ഫുഡ് ആൻഡ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ് ചെയർമാൻ സ്ഥാനത്തു നിന്ന് രാജിവച്ചു. കാസിരംഗ സീറ്റിൽ നിന്ന് നാല് അസംബ്ലി സെഗ്‌മെന്റുകൾ ചേർത്ത് തന്റെ സീറ്റ് "ന്യൂനപക്ഷ ആധിപത്യം" ആക്കിയെന്ന് അദ്ദേഹം ആരോപിച്ചു.

എന്നാൽ കാലിയബോറിൽ നിന്നുള്ള മൂന്നര അസംബ്ലി സീറ്റുകൾ നാഗോണിൽ ലയിപ്പിച്ചു. നാഗോണിൽ നിന്നുള്ള മൂന്നര സെഗ്‌മെന്റുകൾ കാലിയബോറിലേക്കും ചേർത്തിട്ടുണ്ട്. രണ്ട് സീറ്റുകളിലും മാറ്റങ്ങൾ വന്നിട്ടുണ്ട്. ഗൊഗോയിയും ബൊർഡോലോയിയും പാർട്ടിയുടെ പ്രത്യയശാസ്ത്രത്തിൽ ഉറച്ചുനിൽക്കുന്നവരാണ്. അതിനാൽ തന്നെ ഏതൊക്കെ സീറ്റിൽ ആരൊക്കെ മത്സരിക്കണമെന്ന കാര്യത്തിൽ പാർട്ടി നേതൃത്വം അന്തിമ തീരുമാനമെടുക്കുമെന്നും അസം കോൺഗ്രസ് അദ്ധ്യക്ഷൻ ഭൂപൻ ബോറ പറഞ്ഞു. 

ധുബ്രി സീറ്റിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ തള്ളിക്കളഞ്ഞ ബോറ, നേതൃത്വം ഒരു സ്ഥാനാർത്ഥിയെ തീരുമാനിക്കുമെന്ന് പറഞ്ഞു. നിലവിൽ ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്) തലവൻ ബദറുദ്ദീൻ അജ്മൽ പ്രതിനിധീകരിക്കുന്ന മണ്ഡലത്തിലേക്ക് ബാർപേട്ടയിൽ നിന്ന് ന്യൂനപക്ഷ ആധിപത്യമുള്ള അസംബ്ലി മണ്ഡലങ്ങൾ ചേർത്തിട്ടുണ്ട്.

Read More

Congress Assam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: