scorecardresearch

'ഹോൺ അടിക്കരുതെന്ന് പറഞ്ഞു;' സെക്യൂരിറ്റി ജീവനക്കാരനെ ഇടിച്ചു വീഴ്ത്തി ദേഹത്ത് വാഹനം കയറ്റി; എസ്‌യുവി ഡ്രൈവർ അറസ്റ്റിൽ

സെക്യൂരിറ്റി ജിവനക്കാരന്റ കാലിന് ഒടിവുണ്ടെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അറിയിച്ചു

സെക്യൂരിറ്റി ജിവനക്കാരന്റ കാലിന് ഒടിവുണ്ടെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അറിയിച്ചു

author-image
WebDesk
New Update
Delhi Police

ഡൽഹി: വാഹനത്തിന്റെ ഹോൺ മുഴക്കരുതെന്ന് ആവശ്യപ്പെട്ടതിൽ പ്രകോപിതനായി സുരക്ഷാ ജീവനക്കാരനെ വാഹനം ഇടിച്ചു വീഴ്ത്തിയ എസ്‌യുവി ഡ്രൈവർ അറസ്റ്റിൽ. ഞായറാഴ്ച രാവിലെ ഡൽഹിയിലെ മഹിപാൽപൂരിലാണ് സംഭവം.

Advertisment

ഫയർവാൾ സെക്യൂരിറ്റീസിലെ സുരക്ഷാ ജീവനക്കാരനായ രാജീവ് കുമാറിനെയാണ് 24 കാരനായ വിജയ് ലാല വാഹനം ഇടിച്ച് വീഴ്ത്തിയത്. വിജയ് ലാലെയെ അറസ്റ്റ് ചെയ്തതായും ഇയാളുടെ മഹീന്ദ്രാ ഥാർ എന്ന എസ്‌യുവി വാഹനം പിടിച്ചെടുത്തതായും ഡൽഹി പൊലീസ് അറിയിച്ചു.

ഞായറാഴ്ച രാവിലെ ആറു മണിയോടെ വിജയ് ലാലെ ഫയർവാൾ സെക്യൂരിറ്റീസിലൂടെ കടന്നുപോകുമ്പോഴാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. മദ്യ ലഹരിയിലായിരുന്ന ഇയാൾ നിർത്താതെ ഹോൺ മുഴക്കാൻ തുടങ്ങി. സെക്യൂരിറ്റി ജീവനക്കാരൻ ഹോൺ അടിക്കുന്നത് നിർത്താൻ ആവശ്യപ്പെട്ടതോടെ ഡ്രൈവർ ദേഷ്യപ്പെടുകയും ജീവനക്കാരനെ ഇടിച്ചു വീഴ്ത്തുകയുമായിരുന്നു. ജീവനക്കാരന്റെ കാലിലൂടെ വാഹനം കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

സെക്യൂരിറ്റി ജിവനക്കാരന്റെ കാലുകളിൽ ഒന്നിലധികം ഒടിവുകളുണ്ടെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സുരേന്ദർ ചൗധരി പറഞ്ഞു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ വാഹനം കണ്ടെത്തുകയും ഉച്ചയ്ക്ക് 12 മണിയോടെ പ്രതിയെ പിടികൂടുകയും ചെയ്തതായി പൊലീസ് കൂട്ടിച്ചേർത്തു. 

Advertisment

ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) സെക്ഷൻ 281 (അശ്രദ്ധമായി വാഹനമോടിക്കൽ), 109 (1) (കൊലപാതകശ്രമം) എന്നീ വകുപ്പുകൾ പ്രകാരം വസന്ത് കുഞ്ച് സൗത്ത് പൊലീസ് ഡ്രൈവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Read More

Arrested Delhi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: