scorecardresearch

കോച്ചിങ് സെന്റർ ദുരന്തം: സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

ഡൽഹി മുനിസിപ്പൽ കോർപ്പറേഷനെയും പൊലീസിനെയും രൂക്ഷമായി വിമർശിച്ച കോടതി, മൂന്ന് വിദ്യാർത്ഥികൾ എങ്ങനെ മുങ്ങിമരിച്ചെന്ന് മനസ്സിലാക്കാൻ കഴിയുന്നില്ലെന്ന് പറഞ്ഞു

ഡൽഹി മുനിസിപ്പൽ കോർപ്പറേഷനെയും പൊലീസിനെയും രൂക്ഷമായി വിമർശിച്ച കോടതി, മൂന്ന് വിദ്യാർത്ഥികൾ എങ്ങനെ മുങ്ങിമരിച്ചെന്ന് മനസ്സിലാക്കാൻ കഴിയുന്നില്ലെന്ന് പറഞ്ഞു

author-image
WebDesk
New Update
UPSC coaching centre in Rajendra Nagar,

എക്സ്‌പ്രസ് ഫൊട്ടോ

ഡൽഹി: സെൻട്രൽ ഡൽഹിയിലെ യുപിഎസ്‌സി കോച്ചിങ് സെന്റെറിലുണ്ടായ വെള്ളപ്പൊക്കത്തിൽ മൂന്നു വിദ്യാർത്ഥികൾക്ക് ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി. ഡൽഹി പൊലീസ് അന്വേഷിച്ചുകൊണ്ടിരുന്ന കേസാണ് ഹൈക്കോടതി വെള്ളിയാഴ്ച സിബിഐക്ക് കൈമാറിയത്.

Advertisment

കേസിൽ, ഡൽഹി മുനിസിപ്പൽ കോർപ്പറേഷനെയും പൊലീസിനെയും രൂക്ഷമായി വിമർശിച്ച കോടതി, മൂന്ന് വിദ്യാർത്ഥികൾ എങ്ങനെ മുങ്ങിമരിച്ചുവെന്ന് മനസ്സിലാക്കാൻ കഴിയുന്നില്ലെന്ന് പറഞ്ഞു. അന്വേഷണത്തിൽ പൊതുജനങ്ങൾക്ക് സംശയം തോന്നാതിരിക്കാനാണ് കേസ് സിബിഐക്ക് വിടുന്നതെന്നും, സംഭവങ്ങളുടെ ഗൗരവവും പൊതുപ്രവർത്തകരുടെ അഴിമതിയും ഈ തീരുമാനത്തിന് കാരണമായെന്നും, കോടതി ചൂണ്ടികാട്ടി.

കേസിൽ സിബിഐ അന്വേഷണത്തിന് മേൽനോട്ടം വഹിക്കാൻ, മുതിർന്ന ഉദ്യോഗസ്ഥനെ നിർദേശിക്കാൻ കേന്ദ്ര വിജിലൻസ് കമ്മീഷനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. പ്രദേശത്തെ ഓടകൾ വേണ്ടവിദത്തിൽ പ്രവർത്തിക്കുന്നില്ലെന്ന കാര്യം കോർപ്പറേഷൻ ഉദ്യോഗസ്ഥർ കമ്മിഷണറെ അറിയിക്കാത്തത് എന്തുകൊണ്ടാണെന്നും ബെഞ്ച് ചോദിച്ചു.

കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് രജിന്ദ്രർ നഗറിലുള്ള റാവു യുപിഎസസി പരിശീലന കേന്ദ്രത്തിന്റെ താഴത്തെ നിലയിലേക്ക് വെള്ളം ഇരച്ചുകയറിയത്. പരിശീലന കേന്ദ്രത്തിന്റെ ലൈബ്രറി പ്രവർത്തിക്കുന്ന ഇവിടെ, സംഭവസമയം 150-ലേറെ കുട്ടികളുണ്ടായിരുന്നു. മൂന്നു സിവിൽ സർവീസ് ഉദ്യോഗാർത്ഥികളാണ് അപകടത്തിൽ മരണപ്പെട്ടത്.

Advertisment

സംഭവത്തിൽ, കോച്ചിംഗ് സെൻ്റർ കെട്ടിടത്തിന്റെ ഉടമയുൾപ്പടെയുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഞായറാഴ്ച റാവൂസ് പരിശീലന കേന്ദ്രത്തിന്റെ സിഇഒ, കോ-ഓർഡിനേറ്റർ എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 

അപകടത്തിൽ മരിച്ച മൂന്നു പേരിൽ ഒരാൾ എറണാകുളം സ്വദേശി നവീൻ ഡാർവിനാണ്. ജെൻയുവിലെ ഗവേഷണ വിദ്യാർഥിയായ ഡാർവിൻ കാലടി സ്വദേശിയാണ്. തെലുങ്കാന സ്വദേശിനി ടാനിയ സോണി, ഉത്തർപ്രദേശ് സ്വദേശിനി ശ്രേയ യാദവ് എന്നിവരാണ് അപകടത്തിൽ മരിച്ച മറ്റ് രണ്ടുപേർ. 

Read More

Upsc Delhi High Court

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: