/indian-express-malayalam/media/media_files/uploads/2017/03/rajnath-main.jpg)
കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് (ഫയൽ ചിത്രം)
ഡൽഹി: ഇന്ത്യയുടെ വാർഷിക പ്രതിരോധ ഉൽപ്പാദനം 2023-24ൽ ഏകദേശം 1.27 ലക്ഷം കോടി രൂപയെന്ന റെക്കോർഡ് ഉയരത്തിലേക്കെത്തിയെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഇതിലൂടെ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി പുതിയ നാഴികക്കല്ലുകൾ കടന്നതായും രാജ്‌നാഥ് സിംഗ് പറഞ്ഞു. 2022-23 സാമ്പത്തിക വർഷത്തിൽ പ്രതിരോധ ഉൽപ്പാദനത്തിന്റെ മൂല്യം 1,08,684 കോടി രൂപയായിരുന്നുവെന്നും സിംഗ് വ്യക്തമാക്കി.
പ്രോത്സാഹജനകമായ വികസനത്തെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ നേട്ടത്തിന് സംഭാവന നൽകിയ എല്ലാവർക്കും അഭിനന്ദനങ്ങളും അറിയിച്ചു. രാജ്യത്തിന്റെ കഴിവുകൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ഇന്ത്യയെ ഒരു മുൻനിര ആഗോള പ്രതിരോധ ഉൽപ്പാദന കേന്ദ്രമായി സ്ഥാപിക്കുന്നതിനും സഹായകമായ അന്തരീക്ഷം പരിപോഷിപ്പിക്കുന്നതിനും സർക്കാർ പൂർണ്ണമായും പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.
ഇന്ത്യയെ ആഗോള പ്രതിരോധ ഉൽപ്പാദന കേന്ദ്രമായി വികസിപ്പിക്കുന്നതിന് കൂടുതൽ അനുകൂലമായ ഭരണം സൃഷ്ടിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അതിനായി പ്രവർത്തിക്കുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഗവൺമെന്റിന്റെ നയങ്ങളുടെയും സംരംഭങ്ങളുടെയും വിജയകരമായ നടപ്പാക്കലിന്റെ പിൻബലത്തിൽ, 2023-24 സാമ്പത്തിക വർഷത്തിൽ പ്രതിരോധ മന്ത്രാലയം തദ്ദേശീയ പ്രതിരോധ ഉൽപ്പാദനത്തിൽ എക്കാലത്തെയും ഉയർന്ന വളർച്ച കൈവരിച്ചുവെന്നും പ്രതിരോധ മന്ത്രി പ്രസ്താവനയിൽ പറഞ്ഞു.
വാർഷിക പ്രതിരോധ ഉൽപ്പാദനം 2023-24ൽ ഏകദേശം 1.27 ലക്ഷം കോടി രൂപയെന്ന റെക്കോർഡ് ഉയരത്തിലെത്തി. “എല്ലാ ഡിഫൻസ് പൊതുമേഖലാ സ്ഥാപനങ്ങൾ (ഡിപിഎസ്‌യു), പ്രതിരോധ വസ്‌തുക്കൾ നിർമ്മിക്കുന്ന മറ്റ് പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വകാര്യ കമ്പനികൾ എന്നിവയിൽ നിന്ന് ലഭിച്ച കണക്കുകൾ പ്രകാരം രാജ്യത്തെ പ്രതിരോധ ഉൽപ്പാദനത്തിന്റെ മൂല്യം റെക്കോർഡിലേക്കെത്തി. മുൻ സാമ്പത്തിക വർഷത്തെ പ്രതിരോധ ഉൽപ്പാദനത്തേക്കാൾ 16.7 ശതമാനം വളർച്ചയാണ് നടപ്പ് സാമ്പത്തിക വർഷത്തിൽ ഉണ്ടായിരിക്കുന്നതെന്നും പ്രസ്താവനയിൽ മന്ത്രാലയം വ്യക്തമാക്കി.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.