scorecardresearch

ജാർഖണ്ഡിൻ്റെ താൽപ്പര്യാർത്ഥം ബിജെപിയിലേക്ക്; ജെഎംഎം വിടുമെന്ന് ചംപായ് സോറൻ

ഒരു സാഹചര്യത്തെയും താൻ ഭയപ്പെടുന്നില്ലെന്നും ബുധനാഴ്ചയ്ക്ക് ശേഷം ജെഎംഎമ്മിൽ നിന്നും മന്ത്രിസ്ഥാനത്തുനിന്നും രാജിവെക്കുമെന്നും സോറൻ വ്യക്തമാക്കി

ഒരു സാഹചര്യത്തെയും താൻ ഭയപ്പെടുന്നില്ലെന്നും ബുധനാഴ്ചയ്ക്ക് ശേഷം ജെഎംഎമ്മിൽ നിന്നും മന്ത്രിസ്ഥാനത്തുനിന്നും രാജിവെക്കുമെന്നും സോറൻ വ്യക്തമാക്കി

author-image
WebDesk
New Update
Champai Soren

ചിത്രം: എക്സ്

റാഞ്ചി: ജാർഖണ്ഡിൻ്റെ താൽപര്യം കണക്കിലെടുത്താണ് ബിജെപിയിൽ ചേരാനുള്ള തീരുമാനമെടുത്തതെന്ന്, ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ചമ്പായി സോറൻ. ജെഎംഎമ്മിൽ നിന്നും മന്ത്രിസ്ഥാനത്തുനിന്നും രാജിവെക്കുമെന്നും ബുധനാഴ്ച ചംപായ് സോറൻ അറിയിച്ചു. ഒരു സാഹചര്യത്തെയും താൻ ഭയക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment

ഈ ആഴ്ച ആദ്യം ഡൽഹിയിലെത്തി ആഭ്യന്തര മന്ത്രി അമിത് ഷായെ നേരിൽ കണ്ട് നടത്തിയ ചർച്ചകൾക്ക് പിന്നാലെ, ബുധനാഴ്ച റാഞ്ചിയിൽ മകനോടൊപ്പം എത്തിയ സോറനെ, നിരവധി പ്രവർത്തകർക്ക് ചേർന്ന് അഭിവാധ്യം ചെയ്താണ് സ്വീകരിച്ചത്. ഒരു സാഹചര്യത്തെയും താൻ ഭയപ്പെടുന്നില്ലെന്നും ബുധനാഴ്ചയ്ക്ക് ശേഷം ജെഎംഎമ്മിൽ നിന്നും മന്ത്രിസ്ഥാനത്തുനിന്നും രാജിവെക്കുമെന്നും സോറൻ വ്യക്തമാക്കി.

കഴിഞ്ഞ അഞ്ച് മാസമായി സ്വന്തം സർക്കാരിൻ്റെ പൊലീസ് നിരീക്ഷണത്തിലായിരുന്നു ചംപായ് സോറനെന്ന്, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ജാർഖണ്ഡ് പൊലീസിൻ്റെ രണ്ടു സ്‌പെഷ്യൽ ബ്രാഞ്ച് ഇൻസ്‌പെക്ടർമാരെ ഡൽഹിയിലെ ഹോട്ടലിൽ വെച്ച് സോറൻ്റെ അനുയായികൾ പിടികൂടിയെന്നും അദ്ദേഹം ആരോപിച്ചു.

അഴിമതി കേസിൽ മുഖ്യമന്ത്രി ഹേമന്ത് സോറൻ ജയിലിലായതിനെ തുടർന്നാണ് ചംപായി സോറൻ ഇടക്കാല മുഖ്യമന്ത്രിയായി ചുമതലയേറ്റത്. എന്നാൽ, ഹേമന്ത് സോറൻ ജാമ്യത്തിൽ ജയിലിൽനിന്നും പുറത്തിറങ്ങിയതോടെ ചംപായിക്ക് മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നു. തന്നെ ധൃതി പിടിച്ച് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കിയതിൽ സോറൻ അതൃപ്തനായിരുന്നു. ഇതിനുപിന്നാലെയാണ് അദ്ദേഹം ബിജെപിയിൽ ചേരാനുള്ള നീക്കം നടത്തിയത്. നവംബർ-ഡിസംബർ മാസങ്ങളിലാണ് ജാർഖണ്ഡിൽ തിരഞ്ഞെടുപ്പ് നടക്കുക.

Advertisment

Read More

Bjp Jharkhand

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: