scorecardresearch

ബംഗാളിൽ വീശിയടിച്ച് റെമാൽ ചുഴലിക്കാറ്റ്; വിമാന, ട്രെയിൻ സർവീസുകൾ നിർത്തിവച്ചു

ബംഗാളിലെ തെക്കൻ ജില്ലകളിൽ കനത്ത മഴയെത്തുടർന്ന് 1.10 ലക്ഷത്തിലധികം ആളുകൾ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറി

ബംഗാളിലെ തെക്കൻ ജില്ലകളിൽ കനത്ത മഴയെത്തുടർന്ന് 1.10 ലക്ഷത്തിലധികം ആളുകൾ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറി

author-image
WebDesk
New Update
Remal

120 കി.മീ വേഗതയിലാണ് 'റെമാൽ ചുഴലിക്കാറ്റ്' കരതൊട്ടത് (Express Photo by Partha Paul)

ഡൽഹി: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട റെമാൽ ചുഴലിക്കാറ്റ് 120 കി.മീ വേഗതയിൽ കരതൊട്ടു. 110-120 കിലോമീറ്റർ വേഗതയിൽ വീശിയടിക്കുന്ന ശക്തമായ കൊടുങ്കാറ്റായി ശക്തിപ്രാപിച്ച റെമൽ ചുഴലിക്കാറ്റ് ഞായറാഴ്ച അർദ്ധരാത്രിയോടെയാണ് പശ്ചിമ ബംഗാളിൽ കരതൊട്ടത്. ബംഗാളിലെ തെക്കൻ ജില്ലകളിൽ കനത്ത മഴയെത്തുടർന്ന് 1.10 ലക്ഷത്തിലധികം ആളുകൾ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറി

Advertisment

ചുഴലിക്കാറ്റിനെ തുടർന്ന് പശ്ചിമ ബംഗാളിൽ റെയിൽ, വിമാന സർവീസുകൾ നിർത്തിവെച്ചു. ബംഗ്ലാദേശിലെ സാഗർ ദ്വീപുകൾക്കും ഖെപുപാറയ്ക്കും ഇടയിലുള്ള പ്രദേശത്ത് നിന്നും ഇന്നലെ രാത്രിയോടെയാണ് ഇന്ത്യൻ തീരത്തേക്ക് റെമാലെത്തിയത്. ഏകദേശം നാല് മണിക്കൂറോളം 'കരവീഴ്ച' തുടർന്നുവെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു.

മണിക്കൂറിൽ 110 മുതൽ 120 കിലോമീറ്റർ വരെ വേഗത്തിലാണ് റെമാൽ ഇന്ത്യൻ തീരത്ത് വീശിയടിച്ചത്. വടക്കൻ ആന്ധ്രാപ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ ഇന്ത്യൻ തീരപ്രദേശങ്ങളിലും ബംഗ്ലാദേശിന്റെ സമീപ പ്രദേശങ്ങളിലും എല്ലാ വർഷവും ശക്തമായ ചുഴലിക്കാറ്റുകൾ വീശാറുണ്ട്. 

പശ്ചിമ ബംഗാളിൻ്റെ തെക്കൻ ജില്ലകളിലും ബംഗ്ലാദേശിന്റെ സമീപ പ്രദേശങ്ങളിലും കുറഞ്ഞ തീവ്രതയുള്ള മഴയും തീവ്രമായ കാറ്റുമാണ് ഉണ്ടായത്. ദിഘയിൽ ഏകദേശം 45 മില്ലിമീറ്റർ മഴയും ദക്ഷിണ പർഗാനാസ് ജില്ലയിലെ പ്രദേശങ്ങളിൽ ഞായറാഴ്ച 25 മുതൽ 35 മില്ലിമീറ്റർ വരെ മഴയുമാണ് ചുഴലിക്കാറ്റിനെ തുടർന്ന് ലഭിച്ചത്. പർഗാനാസിൽ പലയിടത്തും ശക്തമായ കാറ്റിനെ തുർടന്ന് മരങ്ങൾ കടപുഴകി വീണു. 

Advertisment

ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) 12 യൂണിറ്റ് ടീമുകളെ ബംഗാൾ തീരത്ത് വിന്യസിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിൻ്റെ പശ്ചാത്തലത്തിൽ തീരദേശ ജില്ലകളിലും കനത്ത മഴ പ്രതീക്ഷിക്കുന്ന പ്രദേശങ്ങളിലും സ്ഥിതിഗതികൾ നിരീക്ഷിക്കാൻ കൊൽക്കത്തയിലെ സംസ്ഥാന സെക്രട്ടേറിയറ്റിൽ 24×7 കൺട്രോൾ റൂം സ്ഥാപിച്ചിരുന്നു.

349 വിമാന സർവീസുകൾ റദ്ദാക്കി

ചുഴലിക്കാറ്റിന്റെ പ്രഭാവം കാരണം 21 മണിക്കൂർ നേരത്തേക്ക് വിമാന സർവീസുകൾ നിർത്തിവച്ചിരിക്കുകയാണ്. തിങ്കളാഴ്ച രാവിലെ 9 മണിക്ക് അവ പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൊൽക്കത്ത വിമാനത്താവളത്തിൽ നിന്ന് 170 ആഭ്യന്തര വിമാനങ്ങളും 28 അന്താരാഷ്ട്ര വിമാനങ്ങളും പുറപ്പെടാൻ നേരത്തെ ഷെഡ്യൂൾ ചെയ്തിരുന്നതായും, 26 അന്താരാഷ്ട്ര വിമാനങ്ങൾ എത്തുമെന്നും എയർപോർട്ട് അധികൃതർ അറിയിച്ചു.

349 വിമാന സർവീസുകളെ സർവീസ് റദ്ദാക്കൽ ബാധിക്കും. സമാനമായി തീവണ്ടികൾ റദ്ദാക്കുകയും തീരപ്രദേശങ്ങളിൽ ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്.

Read More

Cyclone West Bengal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: