/indian-express-malayalam/media/media_files/uploads/2017/11/cyclone.jpg)
ഞായറാഴ്ച അർദ്ധരാത്രിയോടെ ചുഴലിക്കാറ്റ് കരതൊടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം
ഡൽഹി: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട റെമാൽ ചുഴലിക്കാറ്റ് അതിശക്തമായ ചുഴലിക്കാറ്റായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗ്ലാദേശിലെ സാഗർ ദ്വീപുകൾക്കും ഖേകുപാറയ്ക്കും ഇടയിൽ ഞായറാഴ്ച അർദ്ധരാത്രിയോടെ ചുഴലിക്കാറ്റ് കരതൊടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മണിക്കൂറിൽ 85 മുതൽ 95 കിലോമീറ്റർ വരെ വേഗതയിലാവും റെമാൽ കരയിൽ വീശിയടിക്കുകയെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.
കരതൊടുന്ന റെമാൽ വടക്കൻ ബംഗാൾ ഉൾക്കടലിൽ പതിക്കുകയും വടക്കോട്ട് നീങ്ങുകയും കൂടുതൽ തീവ്രമാകുകയും ചെയ്യുമെന്നാണ് ഐഎംഡി പുറത്തിറക്കിയ മുന്നറിയിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്. ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കൊൽക്കത്ത വിമാനത്താവളത്തിൽ നിന്നുമുള്ള സർവ്വീസുകൾ തിങ്കളാഴ്ച രാവിലെ 9 വരെ താൽക്കാലികമായി നിർത്തിവച്ചു. ഹൗറ ഡിവിഷനിലെ ഹൗറയിൽ നിന്നും ബന്ദേലിൽ നിന്നും പുറപ്പെടുന്ന ഹൗറക്കും-സിംഗൂരിനുമിടയിൽ സർവീസ് നടത്തുന്ന ഏതാനും ട്രെയിനുകളും ഞായറാഴ്ച അർദ്ധരാത്രി വരെ സർവ്വീസ് നടത്തില്ലെന്ന് കിഴക്കൻ റെയിൽവേ അറിയിച്ചു.
കഴിഞ്ഞ മേയിൽ വൻ നാശം വിതച്ച മോച്ച ചുഴലിക്കാറ്റിന് ശേഷം ബംഗ്ലാദേശിനെ ബാധിക്കുന്ന തുടർച്ചയായ രണ്ടാമത്തെ ചുഴലിക്കാറ്റാണിത്. കനത്ത മഴയ്ക്കും കാറ്റിനും പുറമേ, ചുഴലിക്കാറ്റ് കരയിലേക്ക് കടക്കുമ്പോൾ, സാഗർ ദ്വീപുകൾ, ഖേപുപാറ, സമീപ പ്രദേശങ്ങൾ എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാക്കാൻ വേലിയേറ്റത്തിന് ഒരു മീറ്ററോളം ഉയരമുള്ള കൊടുങ്കാറ്റിന് പ്രാപ്തിയുള്ളതായി ഐഎംഡി അറിയിച്ചു.
ഏറ്റവും പുതിയ വിവരം അനുസരിച്ച്, ഖേപുപാരയിൽ നിന്ന് 290 കിലോമീറ്റർ തെക്ക്-പടിഞ്ഞാറായും ബംഗ്ലാദേശിലെ മോംഗ്ലയിൽ നിന്ന് 330 കിലോമീറ്റർ തെക്കും, പശ്ചിമ ബംഗാളിലെ സാഗർ ദ്വീപുകളിൽ നിന്ന് 270 കിലോമീറ്റർ തെക്ക്-കിഴക്കായുമാണ് റെമാൽ ഇപ്പോഴുള്ളത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.