scorecardresearch

ഫിൻജാൽ ചുഴലിക്കാറ്റ് നാളെ തീരത്തേക്ക്; തമിഴ്നാട്ടിൽ കനത്ത ജാഗ്രത; 13 വിമാനങ്ങൾ റദ്ദാക്കി

ചെന്നൈ അടക്കം വിവിധ ജില്ലകളിൽ നാളെ റെഡ് അലർട്ടാണ്. വിവിധ യൂണിവേഴ്സിറ്റികൾ പരീക്ഷ മാറ്റിവച്ചു

ചെന്നൈ അടക്കം വിവിധ ജില്ലകളിൽ നാളെ റെഡ് അലർട്ടാണ്. വിവിധ യൂണിവേഴ്സിറ്റികൾ പരീക്ഷ മാറ്റിവച്ചു

author-image
WebDesk
New Update
Cyclone Fengal

ഫയൽ ഫൊട്ടോ

ചെന്നൈ: തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രണ്ട് ദിവസത്തോളമായി നിശ്ചലമായി രൂപംകൊണ്ട ന്യൂനമർദം, വെള്ളിയാഴ്ച ഉച്ചയോടെ ഫിൻജാൽ ചുഴലിക്കാറ്റായി മാറി. ഈ വർഷം മൺസൂണിന് ശേഷം ബംഗാൾ ഉൾക്കടലിൽ രൂപംകൊള്ളുന്ന രണ്ടാമത്തെ ചുഴലിക്കാറ്റാണിത്. ചുഴലിക്കാറ്റിനെ തുടർന്ന് തമിഴ്നാട്ടിൽ കനത്ത ജാഗ്രതാ നിർദേശം പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisment

ശനിയാഴ്ച ഉച്ചയോടെ ഫിൻജാൽ ചുഴലിക്കാറ്റ് തമിഴ്‌നാട് - പുതുച്ചേരി തീരം കടക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മുന്നറിയിപ്പ് നൽകി. വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി പുതുച്ചേരിക്ക് സമീപം കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയിൽ ചുഴലിക്കാറ്റായി മാറുമെന്ന് കാലവസ്ഥാ വകുപ്പ് പറഞ്ഞു.

ശനിയാഴ്ച കാറ്റിൻ്റെ വേഗത മണിക്കൂറിൽ 70-80 കി.മീ മുതൽ 90 കി.മീ വരെയാകുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ ചെന്നൈ അടക്കം 7 ജില്ലകളിൽ റെഡ് അലർട്ടാണ്. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ, ചെങ്കൽപട്ട്, വില്ലുപുരം, കടലൂർ, കല്ലുറിച്ചി ജില്ലകളിലാണ് റെഡ് അലർട്ട്. ശക്തമായ കാറ്റിനും മിന്നലിനും ഇടിയോടുകൂടിയ അതിശക്തമായ മഴയ്ക്കും സാധ്യതയെന്നാണ് പ്രവചനം. തിരുവണ്ണാമല, അരിയലൂർ, മൈലാടുതുറൈ, സേലം, തഞ്ചാവൂർ, നാഗപട്ടണം എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.

വിമാനം റദ്ദാക്കി
മോശം കാലാവസ്ഥയെ തുടർന്ന് ചെന്നൈയിൽ നിന്നുള്ള 13 വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. ട്രിച്ചി - ചെന്നൈ, ചെന്നൈ - മംഗലാപുരം, ട്രിച്ചി - മംഗലാപുരം, ഹൈദരാബാദ് - ബെംഗളൂരു, ഗോൽകൊണ്ട - ചെന്നൈ ഉൾപ്പെടെ 13 വിമാനങ്ങളാണ് റദ്ദാക്കിയത്.

Advertisment

പരീക്ഷകൾ മാറ്റിവച്ചു
ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്ന് നാളെ (നവംബർ 30) നടത്താനിരുന്ന ചിദംബരം അണ്ണാമലൈ യൂണിവേഴ്‌സിറ്റി, ചെന്നൈ യൂണിവേഴ്‌സിറ്റി, അണ്ണാ യൂണിവേഴ്‌സിറ്റി തുടങ്ങിയ യൂണിവേഴ്‌സിറ്റികളുടെ പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അതേസമയം, ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപട്ട്, മയിലാടുതുറൈ എന്നീ ജില്ലകളിലെ എല്ലാ സ്‌കൂളുകൾക്കും കോളേജുകൾക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Read More

Cyclone Chennai

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: