/indian-express-malayalam/media/media_files/2024/10/24/29zJkL86gAYDOjs2EyjL.jpg)
ദന ഇന്ന് തീരം തൊടും
ന്യൂഡൽഹി: ഒഡിഷയെയും പശ്ചിമ ബംഗാളിനെയും ആശങ്കയിലാക്കി 'ദന' ചുഴലിക്കൊടുങ്കാറ്റ് വ്യാഴാഴ്ച രാത്രി തീരം തൊടും. ഒഡീഷയിലെ ഭിതാർകനികയ്ക്കും ധമ്രയേക്കും ഇടയിൽ 100 മുതൽ 120 കിലോമീറ്റർ വരെ വേഗതയിലാകും ചുഴലി എത്തുകയെന്നാണ് കാലാവസ്ഥ പ്രവചനം. ഏകദേശം പത്തുലക്ഷത്തോളെ പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റനാണ് സംസ്ഥാന ഭരണകൂടം നൽകിയിരിക്കുന്ന നിർദേശം. ഇതിനകം നാലുലക്ഷത്തിലധികം പേരെ ക്യാംപുകളിലേക്ക് മാറ്റിയിട്ടുണ്ട്.
രണ്ടു സംസ്ഥാനങ്ങളിലെ 14 ജില്ലകളിലായി മൂവായിരത്തിലധികം തീരപ്രദേശങ്ങളെ ചുഴലി കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ജഗത്സിംഗ്പൂർ, കേന്ദ്രപാര, ഭദ്രക്, ബാലസോർ ജില്ലകളിൽ ചുഴലിക്കാറ്റിന്റെ പരമാവധി ആഘാതം നേരിടേണ്ടിവരുമെന്നാണ് കരുതുന്നത്.
ട്രെയിനുകൾ റദ്ദാക്കി, വിമാനത്താവളങ്ങൾ അടച്ചിടും
സൗത്ത് ഈസ്റ്റേൺ റെയിൽവെ ഇതിനകം ഇരുന്നൂറിലധികം ട്രെയിൻ സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. നിരവധി വിമാനസർവീസുകളും നിർത്തിയതായി വിവിധ കമ്പനികൾ അറിയിച്ചിട്ടുണ്ട്. കൊൽക്കത്ത അടക്കം ചുഴലി ബാധിക്കുമെന്ന് കരുതുന്ന വിമാനത്താവളങ്ങൾ 15 മണിക്കൂർ അടച്ചിടും.23 മുതൽ 26 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം തീവ്രന്യൂനമർദമായിമാറി വടക്കുപടിഞ്ഞാറേക്ക് നീങ്ങിയിരുന്നു. ഇത് ബുധനാഴ്ച ചുഴലിക്കാറ്റായി മാറി.വ്യാഴാഴ്ച കൂടുതൽ ശക്തിപ്രാപിക്കും.വ്യാഴം രാത്രിയും വെള്ളി രാവിലെയുമായി അതിതീവ്ര ചുഴലിക്കാറ്റായി ഒഡിഷയിലെ പുരിക്കും പശ്ചിമബംഗാളിലെ സാഗർ ദ്വീപിനും ഇടയിലൂടെ കടന്നുപോകവേയാണ് കര തൊടുക.
ഏത് സാഹചര്യവും നേരിടാൻ സംസ്ഥാന സർക്കാർ സജ്ജമാണെന്നും ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും ഒഡിഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി ജനങ്ങളോട് അഭ്യർഥിച്ചു. നിങ്ങൾ സുരക്ഷിതമായ കൈകളിലാണ്. നിരവധി സംവിധാനങ്ങളുടെ സഹായത്തോടെ ഞങ്ങൾ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും സ്ഥിതിഗതികൾ അവലോകനം ചെയ്ത ശേഷം മാജി മാധ്യമങ്ങളോട് പറഞ്ഞു.
കിഴക്കൻ-മധ്യ ബംഗാൾ ഉൾക്കടലിൽ ബുധനാഴ്ച രൂപപ്പെട്ട 'ദന' ചുഴലിക്കാറ്റ് രാജ്യത്തുടനീളം കനത്ത മഴയ്ക്കു കാരണമാകുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
Read More
- മഴക്കെടുതിയിൽ സംസ്ഥാനത്ത് ഒരുമരണം; വ്യാപക നാശം
- സംസ്ഥാനത്ത് ഇന്നും വ്യാപക മഴ; അഞ്ചിടത്ത് യെല്ലോ അലർട്ട്
- നവീൻ ബാബുവിന്റെ മരണം; പിപി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും
- കണ്ണൂർ കളക്ടർക്കൊപ്പം വേദിപങ്കിടാനില്ല? റവന്യൂ മന്ത്രി പങ്കെടുക്കേണ്ട പിരിപാടികൾക്ക് മാറ്റം
- 'സർക്കാർ നിലപാട് നാണക്കേട്'; രൂക്ഷ വിമർശനവുമായി ഓർത്തഡോക്സ് സഭ
- ആരംഭം ആഘോഷമാക്കി കോൺഗ്രസ്; പ്രിയങ്ക നാമനിർദേശ പത്രിക സമർപ്പിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.