scorecardresearch

നഷ്ടപ്പെട്ടത് 17 വർഷം പ്രാർത്ഥിച്ച് കിട്ടിയ കണ്മണികളെ, വഡോദര ബോട്ട് ദുരന്തത്തിന്റെ സങ്കടക്കാഴ്ച

രണ്ട് കുട്ടികളെയും തടാകത്തിൽ നിന്ന് പുറത്തെടുത്ത ശേഷം ആദ്യം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

രണ്ട് കുട്ടികളെയും തടാകത്തിൽ നിന്ന് പുറത്തെടുത്ത ശേഷം ആദ്യം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

author-image
Aditi Raja
New Update
Vadodara Boat Tragedy

Rescued children in Vadodara (Express photo by Bhupendra Rana)

വഡോദരയിലെ ഹാർനി തടാകത്തിൽ ബോട്ട് മറിഞ്ഞ സംഭവത്തിൽ മക്കൾ നഷ്ടപ്പെട്ടവരിൽ 17 വർഷത്തെ കാത്തിരിപ്പിന് ശേഷം ജനിച്ച രണ്ട് കുട്ടികളെയും നഷ്ടപ്പെട്ട ദമ്പതികളും ഉൾപ്പെടുന്നു.

Advertisment

വ്യാഴാഴ്ച ഒരു സ്കൂൾ പിക്നിക്കിനു പോയ ന്യൂ സൺറൈസ് സ്‌കൂളിലെ 12 പ്രൈമറി വിദ്യാർത്ഥികളുടെ മരണത്തിന് കാരണമായ ബോട്ട് ദുരന്തത്തിൽ ഇവർക്ക് നഷ്ടപ്പെട്ടത് രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ മകനെയും, മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയുമായ മകളെയുമാണ് 

രണ്ട് കുട്ടികളെയും തടാകത്തിൽ നിന്ന് പുറത്തെടുത്ത ശേഷം ആദ്യം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് ദമ്പതികളുടെ ബന്ധു ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. 

“വിവാഹം കഴിഞ്ഞ് 17 വർഷത്തിന് ശേഷമാണ് കുട്ടികൾ ജനിച്ചത്… വർഷങ്ങളോളം വിവിധ ആരാധനാലയങ്ങളിൽ ഇവർ കുട്ടികളുണ്ടാവാനായി പ്രാർത്ഥനകൾ നടത്തിയിരുന്നു,” ബന്ധു കൂട്ടിച്ചേർത്തു.

Advertisment

യു കെയിലുള്ള കുട്ടികളുടെ അച്ഛൻ ഇപ്പോൾ വഡോദരയിലേക്ക് വരികയാണ് എന്നും ബന്ധുക്കൾ പറഞ്ഞു. ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം ചെയ്തു. അച്ഛൻ എത്തിയ ശേഷമാണ് സംസ്കാരം.

വഡോദര സാമൂഹിക വൃത്തങ്ങളിൽ ക്രിക്കറ്റിനോടുള്ള ഇഷ്ടത്താൽ അറിയപ്പെടുന്ന നെവിൽ വാഡിയയാണ് ഈ സഹോദരങ്ങൾ പഠിച്ചിരുന്ന ന്യൂ സൺറൈസ് സ്കൂൾ നടത്തുന്നത്. സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കൂടിയ ക്രിക്കറ്റർ എന്ന ഗിന്നസ് വേൾഡ് റെക്കോർഡിൽ വാഡിയയുടെ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്, എന്നിരുന്നാലും അദ്ദേഹത്തിന് ഒരു പ്രൊഫഷണൽ ക്രിക്കറ്റ് കരിയർ ഉണ്ടായിരുന്നില്ല.

2022 ജൂണിൽ വഡോദര സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയ വാഡിയയുടെയും മറ്റ് ട്രസ്റ്റിമാരുടെയും ചിത്രങ്ങൾ സ്‌കൂളിന്റെ വെബ്‌സൈറ്റിലുണ്ട്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനൊപ്പമുള്ള ട്രസ്റ്റിമാരുടെയും ആനന്ദിൽ നിന്നുള്ള ബിജെപി എംപിയുടെയും ഫോട്ടോകളും ഇതിലുണ്ട്. 

In Other News

national news

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: