scorecardresearch

വഡോദരയിൽ സ്കൂൾ വിനോദയാത്രാ സംഘത്തിന്റെ ബോട്ട് മറിഞ്ഞു 15 മരണം

വൈകിട്ട് അപകടം നടക്കുന്ന സമയത്ത് ബോട്ടിൽ ആകെ 27 പേർ ഉണ്ടായിരുന്നതായി ദേശീയ ദുരന്തനിവാരണ സേന (എൻഡിആർഎഫ്) അറിയിച്ചു. നാലു പേർക്കായി തിരച്ചിൽ തുടരുകയാണ്.

വൈകിട്ട് അപകടം നടക്കുന്ന സമയത്ത് ബോട്ടിൽ ആകെ 27 പേർ ഉണ്ടായിരുന്നതായി ദേശീയ ദുരന്തനിവാരണ സേന (എൻഡിആർഎഫ്) അറിയിച്ചു. നാലു പേർക്കായി തിരച്ചിൽ തുടരുകയാണ്.

author-image
WebDesk
New Update
Vadodara | boat capsized

Express photo: Bhupendra Rana

ഗുജറാത്തിലെ വഡോദരയിലെ ഹാർണി തടാകത്തിൽ വിനോദ യാത്രാ സംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞ് സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ 15 പേർ മരിച്ചു. വൈകിട്ട് അപകടം നടക്കുന്ന സമയത്ത് ബോട്ടിൽ ആകെ 27 പേർ ഉണ്ടായിരുന്നതായി ദേശീയ ദുരന്തനിവാരണ സേന (എൻഡിആർഎഫ്) അറിയിച്ചു. ഇതിൽ 19 കുട്ടികളേയും നാല് ടീച്ചർമാരേയും കരയിലേക്ക് വലിച്ച് കയറ്റിയെന്നും, ശേഷിക്കുന്ന നാലു പേർക്കായി തിരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.

Advertisment

13 വിദ്യാർത്ഥികളും രണ്ട് അധ്യാപകരുമാണ് മരിച്ചതെന്നാണ് വിവരം. 15 വയസ്സുള്ള ഒരു ആൺകുട്ടിയും, രണ്ട് പെൺകുട്ടികളും, 45 വയസ്സുള്ള രണ്ട് അധ്യാപകരും മരിച്ചതായി എസ് എസ് ജി ആശുപത്രി ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്. 13 വയസ്സുള്ള ഒരു വിദ്യാർത്ഥി ചികിത്സയിലാണ്. തടാകത്തിന്റെ അടിത്തട്ടിൽ ചെളി നിറഞ്ഞിരിക്കുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണെന്ന് എൻഡിആർഎഫ് അറിയിച്ചു. ചിലർ ചെളിയിൽ കുടുങ്ങിക്കിടക്കുന്നതായും ആശങ്കയുണ്ട്.

വ്യാഴാഴ്ച വൈകിട്ട് 4.30ന് പാനിഗേറ്റിലെ ന്യൂ സൺറൈസ് സ്‌കൂളിൽ നിന്ന് എത്തിയ വിദ്യാർഥികൾ 16 പേർക്ക് ഇരിക്കാവുന്ന ബോട്ടിൽ കയറിയതായാണ് പ്രാഥമിക റിപ്പോർട്ട്. കുട്ടികൾ ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നുവെങ്കിലും 16 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള ഒരു ബോട്ടിൽ 24 പേരെ ഇരുത്തി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Advertisment
vadodara | boat accident
Express photo: Bhupendra Rana

വഡോദര എമർജൻസി ആൻഡ് ഫയർ സർവീസ് വിഭാഗത്തിലെ മുപ്പതോളം ഉദ്യോഗസ്ഥരും, വഡോദര മുനിസിപ്പൽ കോർപ്പറേഷന്റെ (വിഎംസി) ഭാരവാഹികളും പൊലീസും ജില്ലാ കളക്ടർ അതുൽ ഗോറും സംഭവ സ്ഥലത്തെത്തി.

വഡോദരയിലെ ഹാർനി തടാകത്തിൽ ബോട്ട് മറിഞ്ഞ സംഭവം ഹൃദയഭേദകമാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ പ്രതികരിച്ചു. "അപകടത്തിൽ മരിച്ച നിരപരാധികളായ കുട്ടികളുടെ ആത്മശാന്തിക്കായി ഞാൻ പ്രാർത്ഥിക്കുന്നു. ഈ സമയത്ത് വേദന അനുഭവിക്കുന്ന കുടുംബങ്ങൾക്ക് എന്റെ അനുശോചനം അറിയിക്കുന്നു. ഈ വേദന താങ്ങാനുള്ള ശക്തി ദൈവം അവർക്ക് നൽകട്ടെ. കുട്ടികളെയും അധ്യാപകരെയും രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണ് ഭരണകൂടം. ഈ ദുരന്തത്തിന് ഇരയായവർക്ക് അടിയന്തര സഹായവും ചികിത്സയും ഉറപ്പാക്കാൻ ഞങ്ങൾ ഭരണകൂടത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്,"  മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

Read More

Boat Accident

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: