scorecardresearch

അയോധ്യയിൽ രാം ലല്ലയുടെ ഉപാസകരാകാൻ തയ്യറെടുക്കുന്നത് 21 യുവാക്കൾ

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 2,700 അപേക്ഷകൾ പരിശോധിച്ച് കർക്കശമായ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് ശേഷം തിരഞ്ഞെടുക്കപ്പെട്ടവരാണ് ഇവർ, വൈഷ്ണവരുടെ രാമാനന്ദി വിഭാഗത്തിന്റെ പാരമ്പര്യമനുസരിച്ചാണ് രാമനെ ആരാധിക്കുന്നതിന്റെ പൂജാരീതികൾ ഇവർ പരിശീലിക്കുന്നത്

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 2,700 അപേക്ഷകൾ പരിശോധിച്ച് കർക്കശമായ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് ശേഷം തിരഞ്ഞെടുക്കപ്പെട്ടവരാണ് ഇവർ, വൈഷ്ണവരുടെ രാമാനന്ദി വിഭാഗത്തിന്റെ പാരമ്പര്യമനുസരിച്ചാണ് രാമനെ ആരാധിക്കുന്നതിന്റെ പൂജാരീതികൾ ഇവർ പരിശീലിക്കുന്നത്

author-image
WebDesk
New Update
Ayodhya-Priests

എക്സ്പ്രസ് ഫൊട്ടോ-വിശാൽ ശ്രീവാസ്തവ്

അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രാൺ പ്രതിഷ്ഠയ്ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കേ രാം ലല്ലയുടെ ഉപാസകരാകാൻ ആധ്യാത്മിക പരിശീലനത്തിലാണ് 21 യുവാക്കൾ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 2,700 അപേക്ഷകൾ പരിശോധിച്ച് കർക്കശമായ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് ശേഷം തിരഞ്ഞെടുക്കപ്പെട്ടവരാണ് ഇവർ. അയോധ്യയിൽ തന്നെ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി തങ്ങുന്ന ഇവർ പുലർച്ചെ 3.30 മുതലാണ് മന്ത്രോച്ചാരണവും പൂജാ വിധികളുമടക്കം പരിശീലിച്ച് വരുന്നത്. വൈഷ്ണവരുടെ രാമാനന്ദി വിഭാഗത്തിന്റെ പാരമ്പര്യമനുസരിച്ചാണ് രാമനെ ആരാധിക്കുന്നതിന്റെ പൂജാരീതികൾ ഇവർ പരിശീലിക്കുന്നത്.

Advertisment

അയോധ്യയിലെ കൊടും തണുപ്പിൽ അതിരാവിലെ തന്നെ പരിശീലനം ആരംഭിക്കുന്ന ഇവർ ഒരു വലിയ ഹാളിന്റെ തറയിൽ വിരിച്ച പായയിലാണ് അന്തിയുറങ്ങുന്നത്. വളരെ കർശനമായ പരിശീലന ക്രമമാണ് ഈ യുവാക്കൾ പിന്തുടർന്ന് വരുന്നത്. മന്ത്രോച്ചാരണത്തോടൊപ്പം ശാസ്ത്രത്തെക്കുറിച്ചുള്ള അറിവ്, സ്വഭാവ രൂപീകരണം, യോഗ തുടങ്ങിയവയും ഇവർ പരിശീലിക്കുന്നു. 

“ഈ യുവാക്കൾക്ക് അവരുടെ പരിശീലനത്തിന് തയ്യാറാകേണ്ടതിനാൽ ഞങ്ങൾ പുലർച്ചെ 4 മണിക്ക് എഴുന്നേറ്റ് അവർക്ക് ഭക്ഷണം തയ്യാറാക്കുന്നു. അവർ യോഗയും വ്യായാമവും പരിശീലിച്ച് അവരുടെ ദിവസം ആരംഭിക്കുന്നു, അതിനുശേഷം  7 മണിക്ക് ആരംഭിക്കുന്ന  പരിശീലനം ഉച്ചവരെ തുടരും. ഒരു ഇടവേളയ്ക്ക് ശേഷം, ക്ലാസുകൾ വീണ്ടും ആരംഭിക്കുന്നു,” ഈ ഉപാസകർക്കായി ജോലി ചെയ്തുവരുന്ന ഒരാൾ പറഞ്ഞു.

ഈ യുവാക്കളിൽ പലരും ഉത്തർപ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരും ചിലർ ബിഹാറിൽ നിന്നുള്ളവരുമാണെന്ന് സ്റ്റാഫ് അംഗം പറയുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 2,700 അപേക്ഷകൾ ലഭിച്ചതായും 300 ഓളം അപേക്ഷകർ അന്തിമ പട്ടികയിൽ ഇടംപിടിച്ചതായും സെലക്ഷൻ പ്രക്രിയയുടെ ഭാഗമായ ട്രെയിനികളുടെ അധ്യാപകരിൽ ഒരാളായ ആചാര്യ മിഥിലേഷ് നന്ദിനി ശരൺ ദി ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു. 

Advertisment

അവരുടെ "നടത്തം", "സമർപ്പണം", പശ്ചാത്തലം എന്നിവയുടെ അടിസ്ഥാനത്തിൽ 23 പേരെയാണ് ആദ്യം തിരഞ്ഞെടുത്തത്. പിന്നീട്, നിലവിലുള്ള രാം ലല്ല വിഗ്രഹത്തിൽ പൂജാ കർമ്മം നിർവ്വഹിച്ചുവന്ന കുടുംബങ്ങളിൽ നിന്നും രണ്ട് പേരെ എടുക്കേണ്ടി വന്നതിനാൽ 23 ൽ നിന്നും രണ്ട് പേരെ മാറ്റേണ്ടി വന്നു.

“ഈ യുവാക്കൾ കഠിനമായ ഒരു ദിനചര്യയാണ് പിന്തുടരുന്നത്. അവർ പുലർച്ചെ 3 മണിക്ക് എഴുന്നേറ്റ് ആചാരങ്ങൾക്കായി തയ്യാറെടുക്കണം, ഇതിന് രണ്ടര മണിക്കൂറിലധികം നേരം നിൽക്കേണ്ടിവരും, ശൃംഗറിനായുള്ള തുടർച്ചയായ ഒരുക്കങ്ങൾ. മുതിർന്നആചാര്യരുടെ കീഴിലായിരിക്കും ഇവർ ജോലി ചെയ്യുന്നതെങ്കിലും, നിത്യപൂജകൾ നടത്താൻ ശാരീരികമായും മാനസികമായും ആരോഗ്യമുള്ളവരാണെന്നത് പ്രധാനമാണ്. ഇക്കാരണത്താലാണ് പ്രായപരിധി 30 വയസ്സിൽ താഴെയാക്കിയത്. അദ്ദേഹം പറഞ്ഞു.

എല്ലാ വിദ്യാർത്ഥികളും ഇതിനകം വിവിധ ഗുരുകുലങ്ങളിൽ പരിശീലനം നേടിയിട്ടുള്ളവരാണ്. എന്നാൽ അവരുടെ "ഉചരൻ" (പാരായണം) വ്യത്യസ്തമായതിനാൽ, അത് തിരുത്തിക്കൊണ്ടിരിക്കുകയാണ്. ആചാര്യ കേശവ് വിദ്യാർത്ഥികളെ വേദങ്ങളിൽ പരിശീലിപ്പിക്കുമ്പോൾ, ആചാര്യ സത്യനാരായണ ദാസ് അവർക്ക് "പ്രക്രിയ" (പിന്തുടരേണ്ട പ്രക്രിയ) സംബന്ധിച്ച് നിർദ്ദേശം നൽകുന്നുവെന്ന് ആചാര്യ ശരൺ പറഞ്ഞു. ആചാര്യ ജയകാന്ത്, ശരിയായ "ഉച്ചാരണം" എന്ന വിഷയത്തിൽ പ്രഭാഷണങ്ങൾ നടത്തുകയും വ്യത്യസ്ത പ്രക്രിയകളെക്കുറിച്ചും അവയുടെ അർത്ഥത്തെക്കുറിച്ചും അവരെ ബോധവാന്മാരാക്കുകയും ചെയ്യുന്നു.

വൈകുന്നേരങ്ങളിൽ, വാൽമീകി രാമായണത്തിലെയും രാമചരിതമാനസിലെയും കഥകൾ വിവരിക്കുന്ന മഹന്ത് കമൽ നയൻ ദാസ്, സ്വാമി രാമാനന്ദ് ദാസ് എന്നിവരുൾപ്പെടെ അയോധ്യയിലെ പ്രമുഖ ആചാര്യരാണ് ഇവരുടെ പരിശീലകർ.

ഈ വർഷം മേയിൽ അവസാനിക്കുന്ന ആറ് മാസത്തെ പരിശീലന കോഴ്‌സിന് വിദ്യാർത്ഥികൾക്ക് എല്ലാ മാസവും 2,000 രൂപ സ്റ്റൈപ്പൻഡും ലഭിക്കും. മറ്റ് എല്ലാ ചെലവുകളും മറ്റ് ക്രമീകരണങ്ങളും ക്ഷേത്ര ട്രസ്റ്റാണ് ഏറ്റെടുത്തിരിക്കുന്നത്.
പരിശീലനത്തിനൊടുവിൽ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് നൽകുമെന്നും അവരിൽ ചിലർ മാത്രമേ രാമക്ഷേത്രത്തിൽ പൂജാരികളാകൂ എന്ന് പറഞ്ഞിട്ടുണ്ടെന്നും ആചാര്യ ശരൺ പറഞ്ഞു.

Read More

Ram mandir Ayodhya

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: