scorecardresearch

മോദിയുടെ 140 തിലധികം പൊതുപരിപാടികൾ; പ്രാൺ പ്രതിഷ്ഠക്ക് ശേഷം തിരഞ്ഞെടുപ്പിനൊരുങ്ങാൻ ബിജെപി

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്തുടനീളം 140-ലധികം പൊതുപരിപാടികളിൽ പ്രധാനമന്ത്രി പങ്കെടുക്കും, ഫെബ്രുവരി 4 മുതൽ 11 വരെ 'ഗാവോൻ ചലോ അഭിയാൻ'

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്തുടനീളം 140-ലധികം പൊതുപരിപാടികളിൽ പ്രധാനമന്ത്രി പങ്കെടുക്കും, ഫെബ്രുവരി 4 മുതൽ 11 വരെ 'ഗാവോൻ ചലോ അഭിയാൻ'

author-image
WebDesk
New Update
Narendra Modi | Kochi | Guruvayur

നരേന്ദ്ര മോദി (ഫയൽ ചിത്രം)

ഡൽഹി: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് ശേഷം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവർത്തനങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ ബിജെപി. ബിജെപിയുടെ സ്റ്റാർ ക്യാമ്പയിനർ എന്ന നിലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്നെ മുൻനിർത്തി തിരഞ്ഞെടുപ്പിനെ നേരിടാനാണ് ബിജെപി നേതൃത്വത്തിന്റെ നീക്കം. ഫെബ്രുവരി 4 മുതൽ 11 വരെ ഗാവോൻ ചലോ അഭിയാൻ (ഗ്രാമങ്ങളിലേക്കുള്ള യാത്രാ കാമ്പയിൻ) എന്ന പേരിൽ ബി ജെ പി ഒരു പ്രചാരണ കാമ്പയിനോടെയാവും തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമാവുക. രാജ്യത്തെ ഏഴ് ലക്ഷം ഗ്രാമങ്ങളിലും എല്ലാ നഗര ബൂത്തുകളിലും കുറഞ്ഞത് ഒരു പാർട്ടി പ്രവർത്തകനെങ്കിലും വികസന പ്രവർത്തനങ്ങളെക്കുറിച്ചും  മോദി സർക്കാരിന്റെ ക്ഷേമ പദ്ധതികളെ കുറിച്ചും വോട്ടർമാരുമായി സംവദിക്കും.

Advertisment

രാമക്ഷേത്ര പ്രതിഷ്ഠയും ബിജെപി പ്രധാന പ്രചരണ ആയുധമാക്കും. രാമജന്മഭൂമി പ്രക്ഷോഭമടക്കം ജനങ്ങളിലേക്ക് എത്തിച്ചുകൊണ്ടാവും പ്രചരണം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്തുടനീളം 140-ലധികം പൊതുപരിപാടികളിൽ പ്രധാനമന്ത്രി പങ്കെടുക്കുമെന്ന് ബിജെപി വൃത്തങ്ങൾ അറിയിച്ചു. ഓരോ ബൂത്തിലും പാർട്ടിക്ക് കുറഞ്ഞത് 51 ശതമാനം വോട്ട് ലഭിക്കുമെന്നും 2019ൽ 51 ശതമാനം വോട്ട് നേടിയിരുന്ന ബൂത്തുകളിൽ ഇത്തവണ അത് മറികടക്കുമെന്നും ഉറപ്പാക്കുന്നതിനാണ് ഗാവോൻ ചലോ അഭിയാൻ. 2019ലും ബി.ജെ.പി. സമാനമായ പ്രചാരണം മുന്നോട്ട് വെച്ചിരുന്നു. 

ഈ പ്രചാരണത്തിനായി ടീമുകൾ രൂപീകരിക്കേണ്ട രീതിയും പാർട്ടി വ്യക്തമാക്കിയിട്ടുണ്ട്: സംസ്ഥാനതല ടീമുകൾക്ക് ഒരു കൺവീനറും നാല് കോ-കൺവീനർമാരും, ജില്ലാ ടീമുകൾക്ക് ഒരു കൺവീനറും രണ്ട് കോ-കൺവീനർമാരുമുണ്ടാവും. മണ്ഡലം തലത്തിലെ ടീമുകൾക്ക് ഒരാൾ കൺവീനറും ഒരു കോ-കൺവീനറും ഗ്രാമ, നഗര ടീമുകൾക്ക് ഒരു കൺവീനറുമായിരിക്കും  ഉണ്ടായിരിക്കുക. പ്രചാരണം അവസാനിച്ചതിന് ശേഷം, ലോക്‌സഭാ തിരഞ്ഞെടുപ്പ് അവസാനിക്കുന്നത് വരെ പ്രവാസി കാര്യകർത്താ (സന്ദർശക തൊഴിലാളി) 15 ദിവസത്തിലൊരിക്കൽ ഗ്രാമമോ നഗരമോ സന്ദർശിക്കും.

റാലികൾ, പൊതുയോഗങ്ങൾ, റോഡ് ഷോകൾ എന്നിവ ഉൾപ്പെടെയാണ് 140 ലധികം പൊതുപരിപാടികൾ പ്രധാനമന്ത്രിക്കായി രാജ്യത്തുടനീളം ചാർട്ട് ചെയ്യുക. 140-ലധികം പാർലമെന്റ് മണ്ഡലം ക്ലസ്റ്ററുകളുടെ ചുമതലയുള്ള ഭാരവാഹികളിൽ നിന്ന് പാർട്ടി മത്സരിപ്പിക്കുന്ന സ്ഥാനാർത്ഥികളുടെ തത്സമയ വിലയിരുത്തലുകൾ മോദി ഈ സമയം ചർച്ച ചെയ്യും. 

Advertisment

തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത ഒരു പ്രാദേശിക ബിജെപി നേതാവ് ആയിരിക്കും ക്ലസ്റ്ററുകളുടെ ചുമതല വഹിക്കുക. ഓരോ ക്ലസ്റ്ററുകളുടെയും ഭാഗമായി ഏഴ് മുതൽ എട്ട് വരെ ലോക്‌സഭാ സീറ്റുകളുണ്ടാവും. പ്രധാനമന്ത്രി ഒരു പരിപാടിക്കായി ഓരോ ക്ലസ്റ്ററിൽ നിന്നും കുറഞ്ഞത് ഒരു മണ്ഡലമെങ്കിലും സന്ദർശിക്കും - ഒരു വലിയ റാലി അല്ലെങ്കിൽ കുറഞ്ഞത് ഒരു റോഡ് ഷോ ആയിരിക്കും ഒരു മണ്ഡലത്തിൽ സംഘടിപ്പിക്കുക. കൂടാതെ ബാക്കിയുള്ള മണ്ഡലങ്ങളിലെ പ്രാദേശിക നേതൃത്വത്തിന്റെ പ്രതിനിധികളുമായും ക്ലസ്റ്റർ ചുമതലക്കാരുമായും മോദി സംവദിക്കും.

നിലവിലെ എംപിമാർക്കും വിവിധ ലോക്‌സഭാ സീറ്റുകളിൽ നിന്ന് മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്കുമായി പാർട്ടി ഇതിനകം തന്നെ  ഒരു ഫീഡ്‌ബാക്ക് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി ദേശീയ അധ്യക്ഷനും ഉൾപ്പെടുന്ന ഒരു ക്ലസ്റ്റർ ഇൻചാർജിന്റെ നിരീക്ഷണത്തിലാണ് ഈ ക്രമീകരണം. ജെ പി നദ്ദ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ദേശീയ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ് എന്നിവരായിരിക്കും ഇതിന്റെ മേൽനോട്ടം വഹിക്കുക.

ഡൽഹിയിലെ തിരഞ്ഞെടുത്ത ലോക്‌സഭാ സീറ്റുകളിൽ പ്രാദേശിക തലത്തിൽ കുട്ടികൾക്കും ചെറുപ്പക്കാർക്കുമായി വിവിധ കായിക പ്രവർത്തനങ്ങളടക്കം നടപ്പാക്കിയാവും തിരഞ്ഞെടുപ്പ് പ്രചാരണം. നിലവിലെ ഡൽഹി ബിജെപി എംപിമാരുടെ ജനപ്രീതി പുനഃസ്ഥാപിക്കുന്നതിനും അവരുടെ ജനപ്രീതി വിലയിരുത്തുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഈ പരിപാടി. ഡൽഹിയിൽ ഇത്തവണ കൂടുതൽ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കാനാവും ബിജെപി ശ്രമിക്കുക. സെലിബ്രിറ്റികളെയടക്കം കളത്തിലിറക്കി തലസ്ഥാനത്തെ സീറ്റുകൾ ഭദ്രമാക്കാൻ നേതൃത്വം കരുനീക്കങ്ങൾ തുടങ്ങി കഴിഞ്ഞു.

Read More

Narendra Modi Bjp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: