scorecardresearch

മുന്നറിയിപ്പില്ലാതെ റൂട്ട് മാറ്റം: രാഹുലിന്റെ ന്യായ് യാത്രക്കെതിരെ കേസെടുത്ത് അസം പൊലീസ്

രാഹുൽ ഗാന്ധി നയിക്കുന്ന യാത്രയ്ക്ക് അസമിൽ ലഭിക്കുന്ന പിന്തുണ ഭയന്നാണ് ഹിമന്ത സർക്കാരിന്റെ നടപടിയെന്ന് പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയ

രാഹുൽ ഗാന്ധി നയിക്കുന്ന യാത്രയ്ക്ക് അസമിൽ ലഭിക്കുന്ന പിന്തുണ ഭയന്നാണ് ഹിമന്ത സർക്കാരിന്റെ നടപടിയെന്ന് പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയ

author-image
WebDesk
New Update
Bharat jodo yatra 2.0 | Bharat Nyay Yatra

ഫയൽ ചിത്രം

ഡിസ്പൂർ: മുന്നറിയിപ്പില്ലാതെ യാത്രയുടെ റൂട്ട് മാറ്റിയതിന് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്കക്കെതിര കേസെടുത്ത് അസം പൊലീസ്.  വ്യാഴാഴ്ച അസമിലെ ജോർഹട്ട് പട്ടണത്തിനുള്ളിൽ അനുവദനീയമായ റൂട്ടിൽ നിന്ന് വ്യതിചലിച്ചതിനാണ് ‘ഭാരത് ജോഡോ ന്യായ് യാത്ര’യ്ക്കും അതിന്റെ മുഖ്യ സംഘാടകൻ കെബി ബൈജുവിനും എതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിരിക്കുന്നത്. ഇതിന് പിന്നാലെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയ്ക്കെതിരെ കടുത്ത വിമർശനങ്ങളുമായി കോൺഗ്രസ് രംഗത്തെത്തി. 

Advertisment

മുൻകൂട്ടി നിശ്ചയിച്ചിരുന്ന രീതിയിൽ കെബി റോഡിലേക്ക് പോകുന്നതിനുപകരം ടൗണിലെ വഴിയിലേക്കാണ് യാത്ര തിരിഞ്ഞപോയതെന്നും ഇത് പ്രദേശത്ത് ഗതാഗത തടസ്സവും,ആളുകളുടെ തിക്കു തിരക്കും ഉൾപ്പെടെയുള്ള അവസ്ഥ സൃഷ്ടിച്ചുവെന്നുമാണ് കേസിലെ എഫ് ഐ ആർ പറയുന്നത്. “ആളുകളുടെ പെട്ടെന്നുള്ള തിരക്ക് കാരണം ചിലർ വീണു, തിക്കിലും തിരക്കിലും പെട്ടു. യാത്രയ്‌ക്കും അതിന്റെ മുഖ്യ സംഘാടകനുമെതിരെ ജോർഹട്ട് സദർ പോലീസ് സ്‌റ്റേഷനിൽ സ്വമേധയാ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്,” ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. 

യാത്രയിൽ ജില്ലാ ഭരണകൂടം നിർദ്ദേശിച്ച മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചെന്നും എഫ്‌ഐആറിൽ പരാമർശിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ യാത്രയ്ക്ക് അസമിൽ ലഭിക്കുന്ന പിന്തുണ ഭയന്നാണ് ഹിമന്ത സർക്കാരിന്റെ നടപടിയെന്ന് പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയ പ്രതികരിച്ചു. 

“പിഡബ്ല്യുഡി പോയിന്റിൽ ഗതാഗതം വഴിതിരിച്ചുവിടാൻ ഒരു പോലീസും ഉണ്ടായിരുന്നില്ല. അസൈൻ ചെയ്ത റൂട്ട് വളരെ ചെറുതായിരുന്നു, ഞങ്ങൾക്ക് ഒരു വലിയ ഒത്തുചേരൽ ഉണ്ടായിരുന്നു. അതിനാൽ, ഞങ്ങൾ കുറച്ച് മീറ്ററുകളോളം വഴിയിൽ മാറ്റം വരുത്തുകയാണ് ചെയ്തത്.  അസമിൽ യാത്രയുടെ ആദ്യ ദിവസത്തെ  വിജയത്തെ ഹിമന്ത ബിശ്വ ശർമ്മ ഭയപ്പെടുന്നു, അതുകൊണ്ടാണ് യാത്രയെ തകർക്കാനുള്ള ഇത്തരം ശ്രമങ്ങൾ ”അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisment

അതേ സമയം ജനുവരി 25 വരെയാണ് അസമിലെ യാത്രയുടെ പര്യടനം. 17 ജില്ലകളിലായി 833 കിലോമീറ്ററാണ് ന്യായ് യാത്ര അസമിൽ സഞ്ചരിക്കുക. രാഹുൽ ഗാന്ധി നയിക്കുന്ന യാത്ര ജനുവരി 14 ന് മണിപ്പൂരിൽ നിന്നുമാണ് ആരംഭിച്ചത്. മാർച്ച് 20 ന് മുംബൈയിലാണ് യാത്രയുടെ സമാപനം.

Read More

Indian National Congress Rahul Gandhi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: