/indian-express-malayalam/media/media_files/c8N0EZplnxXnQ4MdIg8t.jpg)
The idol inside the sanctum sanctorum of Ram Temple.
വ്യാഴാഴ്ച ഉച്ചക്ക് 1.28 ന്, പൂജാരിമാർ നിശ്ചയിച്ച 'മംഗളകരമായ' മുഹൂർത്തത്തിൽശില്പി അരുൺ യോഗിരാജ് നിർമ്മിച്ച 51 ഇഞ്ച് ഉയരമുള്ള രാം ലല്ലയുടെ വിഗ്രഹം, സ്തുതിഗീതങ്ങൾക്കിടയിൽ ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ സ്ഥാപിച്ചു. അനിൽ മിശ്ര, ചമ്പത് റായ്, സ്വാമി ഗോവിന്ദ് ഗിരി എന്നിവരുൾപ്പെടെ രാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് അംഗങ്ങൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.
വിഗ്രഹത്തിന്റെ ഭാരവും (200 കിലോഗ്രാം) ശ്രീകോവിലിനുള്ളിലെ നിയന്ത്രിതമായ സ്ഥലവും കണക്കിലെടുത്ത് എഞ്ചിനീയർമാരുടെ മേൽനോട്ടത്തിലാണ് പ്രതിഷ്ഠ നടത്തിയതെന്ന് ദൃക്‌സാക്ഷി പറഞ്ഞു.
'ജലദിവസ്' ആചാരത്തിന്റെ ഭാഗമായി വിഗ്രഹം നനഞ്ഞ തുണി കൊണ്ട് പൊതിഞ്ഞു, തുടർന്ന് 'ഗന്ധദിവസ്' ആചാരത്തിന്റെ ഭാഗമായി ചന്ദനവും കുങ്കുമപൂവും കൊണ്ട് നിർമ്മിച്ച പ്രത്യേക പേസ്റ്റിൽ പൊതിഞ്ഞു.
വിഗ്രഹം സ്ഥാപിച്ച ശേഷം ശ്രീകോവിൽ വൃത്തിയാക്കി ഒരു തിരശ്ശീല കൊണ്ട് മറച്ചു. ഗണേശ അംബികാ പൂജ, വരുൺ പൂജ, വാസ്തു പൂജ എന്നിവയിൽ തുടങ്ങി നിരവധി ആചാരങ്ങൾ അനുഷ്ഠിക്കാൻ 'യജ്മാൻ' സഹിതം പൂജ നടത്തുന്ന ആചാര്യനു മാത്രമേ അതിനുള്ളിലേക്ക് പ്രവേശനം അനുവദിക്കൂ.
സമാന്തരമായി, 'രജത്' അല്ലെങ്കിൽ 'ഉത്സവ' എന്ന് വിളിക്കുന്ന പഴയ വിഗ്രഹത്തിലും ആചാരങ്ങൾ ആരംഭിച്ചു.
"ജലദിവസത്തിൽ വിഗ്രഹം, നദിയിൽ മുക്കുന്നതാണ് പതിവ്. എന്നാൽ ഈ വിഗ്രഹത്തിന്റെ വലിപ്പം കണക്കിലെടുത്ത്, ഒരു ജലകലശം വച്ച്, വിഗ്രഹത്തിന്റെ പാദങ്ങളും വെള്ളത്തിൽ നനച്ച തുണിയും അതിന്മേൽ പൊതിഞ്ഞിരിക്കുന്നു," അയോധ്യയിൽ, ആചാരങ്ങൾ അനുഷ്ഠിക്കുന്ന ഒരു പുരോഹിതൻ ദി ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.
'കേസർ (കുങ്കുമപൂവ്) കലർത്തിയ ചന്ദനത്തിന്റെ പ്രത്യേക പേസ്റ്റ്' പൂശിയ ശേഷം വിഗ്രഹം വൈകുന്നേരം വൃത്തിയാക്കി. രാത്രി 7.30 ന് ആരതിയോടെ ചടങ്ങുകൾ അവസാനിച്ചു.
"ക്ഷേത്രത്തിൽ നിന്ന് 100 മീറ്റർ അകലെയുള്ള മണ്ഡപത്തിലാണ് വെള്ളിയാഴ്ച രാവിലെ 9 മണിയോടെ ഹവൻ ആരംഭിക്കുന്നത്. ജനുവരി 22 വരെ ഇത് തുടരുകയും ചെയ്യും. ഇതിൽ നിന്നുള്ള അഗ്നി ഉപയോഗിച്ച് ക്ഷേത്രത്തിന്റെ ഒമ്പത് മൂലകളിലുള്ള 'ഒമ്പത് കുണ്ഡങ്ങൾ' പ്രകാശിപ്പിക്കും. അവ 24X7 പ്രകാശിക്കും," ആചാരത്തിന്റെ ഭാഗമായ പുരോഹിതന്മാരിൽ ഒരാളായ അരുൺ ദീക്ഷിത് പറഞ്ഞു.
Read More on Ayodhya Ram Temple Here
- രാമക്ഷേത്രത്തിന്റെ സ്മരണാർത്ഥം തപാൽ സ്റ്റാമ്പുകൾ
- രാം ലല്ലയുടെ പ്രതിഷ്ഠാ ക്ഷണപത്രം
- അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാദിനം: കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് അവധി
- രാം ലല്ലയുടെ ഉപാസകരാകാൻ തയ്യറെടുക്കുന്നത് 21 യുവാക്കൾ
- രാമക്ഷേത്രത്തിലേക്ക് പൊതുജന പ്രവേശനം എന്നു മുതൽ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.