/indian-express-malayalam/media/media_files/8XpKUT3kasBWtUEkzdoO.jpg)
ചടങ്ങിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ഓഫീസുകൾ ഉച്ചയ്ക്ക് 2.30 വരെ അടച്ചിടും (ചിത്രം: എക്സ്/എഎൻഐ)
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാദിനം കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് അവധി പ്രഖ്യാപിച്ച് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ്. ചടങ്ങുകൾ നടക്കുന്നതിനാൽ ജനുവരി 22ന് എല്ലാ കേന്ദ്ര സർക്കാർ ഓഫീസുകളും പകുതി ദിവസം മാത്രമേ പ്രവർത്തിക്കൂ എന്ന് മന്ത്രി വ്യാഴാഴ്ച അറിയിച്ചു.
ചടങ്ങിന്റെ ഭാഗമായി ഓഫീസുകൾ ഉച്ചയ്ക്ക് 2.30 വരെ അടച്ചിടുമെന്ന് പേഴ്‌സണൽ പബ്ലിക് ഗ്രീവൻസ് ആൻഡ് പെൻഷൻ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. ആഘോഷങ്ങളിൽ പങ്കെടുക്കണമെന്ന ജീവനക്കാരുടെ ആവശ്യവും വികാരവും മാനിച്ചാണ് തീരുമാനമെന്നും വൃത്തങ്ങൾ അറിയിച്ചു.
"ജനുവരി 22-ന് അയോധ്യ രാമമന്ദിറിൽ രാമലല്ലയുടെ 'പ്രാണപ്രതിഷ്ഠ'യുമായി ബന്ധപ്പെട്ട ആഘോഷങ്ങളിൽ പങ്കെടുക്കണമെന്ന ജീവനക്കാരുടെ ശക്തമായ വികാരങ്ങൾക്കും ആവശ്യങ്ങൾക്കും മറുപടിയായി, രാജ്യത്തെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് പകുതി ദിവസം അവധി പ്രഖ്യാപിച്ചു," ഉറവിടം വ്യക്തമാക്കി.
Read More
- രാമക്ഷേത്രത്തിലേക്ക് പൊതുജന പ്രവേശനം എന്നുമുതൽ? വിഗ്രഹ പ്രതിഷ്ഠക്ക് മുന്നോടിയായി നടക്കുന്ന പൂജാവിധികൾ; 'രാം ലല്ലയുടെ' പ്രതിഷ്ഠാ വിശേഷങ്ങൾ
- ദേശീയ നേതൃത്വത്തിന്റെ എതിർപ്പിനിടയിലും അയോധ്യ സന്ദർശിച്ച് യു പിയിലെ കോൺഗ്രസ് നേതൃത്വം
- മണിപ്പൂരിനെ ഇന്ത്യയുടെ ഭാഗമായി മോദി കാണുന്നില്ല; നഷ്ടപ്പെട്ടതെല്ലാം കോൺഗ്രസ് തിരിച്ചുപിടിക്കും: രാഹുൽ ഗാന്ധി
- അയോധ്യയിൽ രാം ലല്ലയുടെ ഉപാസകരാകാൻ തയ്യറെടുക്കുന്നത് 21 യുവാക്കൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.