scorecardresearch

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ടവർ ആരൊക്കെ? കാണാം രാം ലല്ലയുടെ പ്രതിഷ്ഠാ ക്ഷണപത്രം

പ്രതിഷ്ഠാ ചടങ്ങിൽ രാഷ്ട്രീയ നേതാക്കളും ആത്മീയ നേതാക്കളും വിശ്വാസികളും പങ്കെടുക്കും, പ്രമുഖ വ്യക്തികൾക്കും വിശിഷ്ടാതിഥികൾക്കുമായി 7,000-ലധികം ക്ഷണ കാർഡുകളാണ് ക്ഷേത്രം ട്രസ്റ്റ് അയച്ചിരിക്കുന്നത്

പ്രതിഷ്ഠാ ചടങ്ങിൽ രാഷ്ട്രീയ നേതാക്കളും ആത്മീയ നേതാക്കളും വിശ്വാസികളും പങ്കെടുക്കും, പ്രമുഖ വ്യക്തികൾക്കും വിശിഷ്ടാതിഥികൾക്കുമായി 7,000-ലധികം ക്ഷണ കാർഡുകളാണ് ക്ഷേത്രം ട്രസ്റ്റ് അയച്ചിരിക്കുന്നത്

author-image
WebDesk
New Update
Ayodhya invitation

രാമക്ഷേത്ര പ്രതിഷ്ഠയുടെ ക്ഷണപത്രം

ജനുവരി 22 ന് അയോധ്യയിൽ നടക്കുന്ന രാമക്ഷേത്രത്തിലെ പ്രാൺ പ്രതിഷ്ഠയ്ക്ക് വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. പ്രതിഷ്ഠയുടെ ഭാഗമായുള്ള പൂജാവിധികൾക്ക് ഇന്നലെ തുടക്കമായിരുന്നു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷ്ഠാ ചടങ്ങിൽ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവർണർ ആനന്ദി ബെൻ പാട്ടീൽ തുടങ്ങിയ വി ഐ പി കളുടെ വൻ നിരയാകും അണിനിരക്കുക. ചരിത്രപരമായ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖർ അയോധ്യയിൽ എത്തിചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിഷ്ഠാ ചടങ്ങിൽ രാഷ്ട്രീയ നേതാക്കളും ആത്മീയ നേതാക്കളും വിശ്വാസികളും പങ്കെടുക്കും. പ്രമുഖ വ്യക്തികൾക്കും വിശിഷ്ടാതിഥികൾക്കുമായി 7,000-ലധികം ക്ഷണ കാർഡുകളാണ് ക്ഷേത്രം ട്രസ്റ്റ് അയച്ചിരിക്കുന്നത്.

Advertisment

സങ്കീർണ്ണമായ കൊത്തുപണികളാലും വാസ്തുവിദ്യാ വിസ്മയങ്ങളാലും അലങ്കരിച്ചിരിക്കുന്ന രാമ ക്ഷേത്രത്തിന്റെ മഹത്വം, ഇതിഹാസമായ രാമായണത്തിൽ പ്രതിപാദിച്ചിരിക്കുന്ന കാലാതീതമായ മൂല്യങ്ങൾക്കും തത്വങ്ങൾക്കും അധിഷ്ടിതമാണ്. സമാനമായ രീതിയിൽ രാമന്റെ മഹത്വം വിളിച്ചോതുന്ന തരത്തിലാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിന്റെ ക്ഷണ പത്രവും തയ്യാറാക്കിയിരിക്കുന്നത്. 

ഉദ്ഘാടന ചടങ്ങിൽ ആചാരങ്ങൾ, പ്രാർത്ഥനകൾ, സാംസ്കാരിക പരിപാടികൾ എന്നിവ ഉൾപ്പെടുന്നു, ആഘോഷത്തിന്റെയും ഒപ്പം ആത്മീയതയുടേയും  അന്തരീക്ഷമാവും ഇവ സൃഷ്ടിക്കുക. അത്തരത്തിൽ എതൊക്കെ ചടങ്ങുകളും പരിപാടികളുമാണ് പ്രാൺ പ്രതിഷ്ഠയോടനുബന്ധിച്ച് നടക്കുക എന്നത് രാംമന്ദിർ ക്ഷണ പത്രം വിശദമായി പരിശോധിച്ച് മനസ്സിലാക്കാം

അയോധ്യ രാമമന്ദിർ ക്ഷണ കിറ്റ്

ക്ഷണ പത്രത്തിൽ രാം മന്ദിറിന്റെയും രാം ലല്ലയുടെയും ഗംഭീരമായ ചിത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ ചിത്രത്തിന് താഴെ, ‘അയോധ്യ’, ‘ശ്രീരാം ധാം’ എന്നിവ പ്രാധാന്യത്തോടെ അച്ചടിച്ചിരിക്കുന്നു, കൂടാതെ ‘ക്ഷണം അസാധാരണം’ അല്ലെങ്കിൽ ‘അപൂർവ അനാദിക് നിമന്ത്രൻ’ (ഹിന്ദി) എന്ന പദവും അച്ചടിച്ചിരിക്കുന്നു.

Advertisment

പ്രാൺ പ്രതിഷ്ഠാ ചടങ്ങിന്റെ തീയതിയും മറ്റ് വിവരങ്ങളും കാർഡുകളിൽ അച്ചടിച്ചിട്ടുണ്ട്. "പ്രാൺ പ്രതിഷ്ഠ"യുടെ "ശുഭ മുഹൂർത്തം" (മംഗളകരമായ സമയം) 12:20 PM ആണ്, പ്രതിഷ്ഠാ ചടങ്ങിന്റെ തീയതി - 2024 ജനുവരി 22 തിങ്കളാഴ്ച എന്ന് കാർഡിൽ രേഖപ്പെടുത്തിയിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാണ് ചടങ്ങ് നടക്കുകയെന്നും ക്ഷണ പത്രത്തിൽ എടുത്ത് പറയുന്നു. 

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം, ആർഎസ്എസ് സർസംഘചാലക് മോഹൻ ഭഗവത്, ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് മഹന്ത് നൃത്യ ഗോപാൽ എന്നിവരുടെ സാന്നിധ്യവും ഉണ്ടാവുമെന്നും ക്ഷണ പത്രത്തിൽ പറയുന്നു. 

അകത്തെ പ്രധാന ക്ഷണപത്രികയിൽ ക്ഷേത്രത്തിന്റെ ചിത്രങ്ങളും "ബാൽരൂപ് പ്രഭു റാം" (രാമന്റെ ബാല്യകാല രൂപം) ഉണ്ട് . അതിൽ രാജകീയ വസ്ത്രങ്ങൾ ധരിച്ച ഒരു യുവ അവതാരത്തിൽ ദേവനെ ഗ്രാഫിക്കായി ചിത്രീകരിച്ചിരിക്കുന്നു, താമരയിൽ നിൽക്കുന്നു രാമൻ ഒരു കൈയിൽ വില്ലും അമ്പും വഹിക്കുന്നു, രാമന്റെ ദിവ്യ മുഖം രൂപപ്പെടുത്തുന്ന രാജകീയമായ മുടിയും ചിത്രത്തിൽ എടുത്തു പറയേണ്ടതാണ്. 

കാർഡിന്റെ അടുത്ത പേജിൽ ക്ഷേത്രം പണി കഴിപ്പിക്കാൻ നടന്ന പോരാട്ടങ്ങളും പരാമർശിക്കുന്നു. രാമജന്മഭൂമിയിൽ ഉൾപ്പെട്ട പ്രധാന വ്യക്തികളെയാണ് ബുക്ക്ലെറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രാമജന്മഭൂമി പരിപാടിയിൽ ഉൾപ്പെട്ട ചില പ്രധാന വ്യക്തികളുടെ സംക്ഷിപ്ത പ്രൊഫൈലുകൾ ഉൾക്കൊള്ളുന്ന ഒരു ബുക്ക്ലെറ്റും ക്ഷണ കിറ്റിലുണ്ട്. കാർഡുകൾ ഇംഗ്ലീഷിലും ഹിന്ദിയിലും ലഭ്യമാണ്.

കാർഡിനൊപ്പം, 'മെമ്മോയർ ഓഫ് ഓണർ' എന്ന പേരിൽ  ഒരു ബുക്ക്‌ലെറ്റും കാർഡുകൾക്കൊപ്പമുണ്ട്. രാമജന്മഭൂമി പ്രസ്ഥാനത്തിൽ ഉൾപ്പെട്ട പ്രധാന വ്യക്തികളുടെ പ്രൊഫൈലുകൾ ഈ ലഘുലേഖ വാഗ്ദാനം ചെയ്യുന്നു. ദർശകൻ ദേവ്രഹ ബാബ ജി മഹാരാജ്, മഹന്ത് അഭിരാം ദാസ്, പരമഹൻസ് രാമചന്ദ്രദാസ്, 1949-50ൽ അന്നത്തെ ഫൈസാബാദ് ജില്ലാ മജിസ്‌ട്രേറ്റ് ആയിരുന്ന കെ കെ നായർ, താക്കൂർ ഗുരുദത്ത് സിംഗ്: രാജേന്ദ്ര സിംഗ് 'രജ്ജു ഭയ്യ', അശോക് സിംഗാൽ എന്നിവരുൾപ്പെടെയുള്ള വ്യക്തിത്വങ്ങളുടെ കലാപരമായ ഛായാചിത്രങ്ങൾ ഈ ലഘുരേഖയെ വേറിട്ടതാക്കുന്നു. 

സ്മരിക്കപ്പെടുന്നവരിൽ കെ കെ നായരെന്ന ആലപ്പുഴക്കാരനും 

ഇതിൽ എടുത്തുപറയേണ്ടത്  ഒരു മലയാളി കൂടി  മെമ്മോയർ ഓഫ് ഓണറിൽ ഉൾപ്പെടുന്നു എന്നതാണ്. ആലപ്പുഴയിലെ കുട്ടനാട്ടുകാരനായ കെ കെ നായരാണ് രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ ഓർമ്മിക്കപ്പെടുന്നതും ആദരിക്കപ്പെടുന്നതുമായ വ്യക്തിത്വം. 70 വർഷങ്ങൾക്ക് മുമ്പ് അയോധ്യ സ്ഥിതി ചെയ്യുന്ന ഫൈസാബാദ് ജില്ലയിലെ കളക്ടറായിരുന്നു കെ കെ നായർ.

രാമജന്മഭൂമി തർക്കക്കേസ് വഴിത്രതിരിവിന് കാരണമായത് നായരുടെ ഇടപെടലാണ്. 1949 ൽ ബാബറി മസ്ജിദിനുള്ളിൽ രാമന്റെ വിഗ്രഹം വെച്ച നിലപാടിനോട് യോജിച്ച നായർ അവിടെ ഹൈന്ദവ വിശ്വാസികൾക്ക് പൂജ ചെയ്യാനുള്ള സൗകര്യവും കളക്ടറെന്ന നിലയിൽ ഒരുക്കി കൊടുത്തു. ഇതാണ് അദ്ദേഹത്തെ രാമക്ഷേത്രം യാഥാർത്ഥ്യമാവുമ്പോൾ സ്മരിക്കാനുള്ള പ്രധാന കാരണം. കൂടാതെ ക്ഷേത്ര പരിസരത്ത് കെ കെ നായരുടെ സ്മാരകവും ഉയരും. 

അയോധ്യ രാമമന്ദിർ ക്ഷണ കാർഡ്: അതിഥി പട്ടിക

രാഷ്ട്രപതി ദ്രൗപതി മുർമു, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ, ബിജെപി നേതാക്കളായ എൽകെ അദ്വാനി, മുരളി മനോഹർ ജോഷി, മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് എന്നിവർ രാം മന്ദിര ഉദ്ഘാടനത്തിലേക്കുള്ള ക്ഷണിതാക്കളിൽ ഉൾപ്പെടുന്നു. ചടങ്ങിൽ പങ്കെടുക്കാൻ വിസമ്മതിച്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി എന്നിവരടക്കമുള്ള കോൺഗ്രസ് നേതാക്കൾക്കും ക്ഷണക്കത്ത് അയച്ചിട്ടുണ്ട്.

രാഷ്ട്രീയ നേതാക്കൾ, ഗൗതം അദാനി, മുകേഷ് അംബാനി ഉൾപ്പെടെയുള്ള വ്യവസായികൾ, രജനികാന്ത്, രൺബീർ കപൂർ എന്നിവരുൾപ്പെടെയുള്ള സിനിമാ രംഗത്തെ പ്രമുഖരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

Read More

Ram mandir Ayodhya

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: