/indian-express-malayalam/media/media_files/uploads/2020/04/covid-samples.jpeg)
ഫോട്ടോ:പ്രശാന്ത് നാദ്കർ
Covid-19:ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് രോഗ ലക്ഷണങ്ങൾ കാണിച്ച 1,08,233 പേരുടെ സാംപിളുകൾ പരിശോധിച്ചതായി ആരോഗ്യ മന്ത്രാലയം. ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നിരുന്നു. മഹാരാഷ്ട്രയിലാണ് രോഗബാധ ഏറ്റവും രൂക്ഷമായി തുടരുന്നത്. മഹാരാഷ്ട്രയിൽ ഇന്ന് 21000 കോവിഡ്-19 കേസുകൾ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 37158 ആയി ഉയർന്നു.
ശ്രമിക് സ്പെഷ്യൽ ട്രെയിനുകൾ ഓടിക്കാൻ എത്തിച്ചേരുന്ന സംസ്ഥാനങ്ങളുടെ സമ്മതം ആവശ്യമില്ല
അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമിക് സ്പെഷ്യൽ ട്രെയിനുകൾ ഓടിക്കാൻ അവർ എത്തിച്ചേരുന്ന സംസ്ഥാനങ്ങളുടെ സമ്മതം ആവശ്യമില്ലെന്ന് റെയിൽവേ. ആദ്യഘട്ടത്തിൽ അതിഥി തൊഴിലാളികളെ ബസ്സുകളിൽ നാടുകളിലെത്തിക്കണമെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടത്. എന്നാൽ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടതോടെയാണ് പ്രത്യേക ട്രെയിനുകൾ ഇതിനായി അനുവദിച്ചത്.
"MHA 29th April circular was issued for Roadways and later MHA had issued 1st May circular making 29th April circular applicable for Railways too. Now today MHA has withdrawn 1st May circular and issued a seperate SOP for Railways" says Railways spokesman @IndianExpress
— Avishek Dastidar (@avishekgd) May 19, 2020
അതിഥി തൊഴിലാളികളെ ബസ് മാർഗം നാട്ടിലെത്തിക്കുന്നതിനായി ഏപ്രിൽ 29ന് ആഭ്യന്തര മന്ത്രാലയം മുന്നോട്ട് വച്ച മാർഗനിർദേശങ്ങളിൽ ഇതിനായി തൊഴിലാളികൾ എത്തിച്ചേരുന്ന സംസ്ഥാനങ്ങളുടെ അനുമതി ആവശ്യമില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഈ മാസം 15ന് മന്ത്രാലയം പുറത്തിറക്കിയ സർക്കുലറിൽ ഇത് ട്രെയിനുകൾക്ക് കൂടി ബാധകമാക്കിയതായി റെയിൽവേ അറിയിച്ചു.
അതേസമയം, അതിഥി തൊഴിലാളികളുടെ ഗതാഗതത്തിനായി ഇന്ത്യൻ റെയിൽവേയുമായി ഏകോപിപ്പിച്ച് കൂടുതൽ പ്രത്യേക ട്രെയിനുകൾ ഓടിക്കാൻ ആഭ്യന്തര മന്ത്രാലയം ചൊവ്വാഴ്ച സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടു. സ്ത്രീകൾ, കുട്ടികൾ, വൃദ്ധർ എന്നിവർക്ക് പ്രത്യേക ശ്രദ്ധ നൽകണമെന്നും മന്ത്രാലയം പറഞ്ഞു.
കോവിഡ് -19 വ്യാപനത്തെ സംബന്ധിച്ച ഭയവും ഉപജീവനമാർഗം നഷ്ടപ്പെടുമോ എന്ന ആശങ്കയുമാണ് തൊഴിലാളികളുടെ കൂട്ടപ്പലായനത്തിന് കാരണമെന്ന് ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ഔദ്യോഗിക കത്തിൽ പറയുന്നു.
കേരളത്തിൽ ഇന്ന് 12 പേർക്ക് കോവിഡ്
അതേസമയം, കേരളത്തിൽ ഇന്ന് 12 പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്, 5 പേർക്ക്. മലപ്പുറം ജില്ലയിലെ മൂന്ന് പേർക്കും പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, പാലക്കാട് ജില്ലകളിൽ നിന്നുള്ള ഓരോരുത്തർക്കും രോഗം സ്ഥിരീകരിച്ചു. എല്ലാവരും സംസ്ഥാനത്തിന് പുറത്ത് നിന്ന് എത്തിയവരാണെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വിദേശ രാജ്യങ്ങളിൽ നിന്നെത്തിയ നാല് പേർക്ക് പുറമെ മഹാരാഷ്ട്രയിൽ നിന്നെത്തിയ ആറു പേർക്കും ഗജറാത്ത്, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നും എത്തിയവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഡൽഹിയിൽ 500 പേർക്കു കൂടി കോവിഡ്-19
ഡൽഹിയിൽ 500 പേർക്കു കൂടി പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്നു ആറു പേർ മരിക്കുകയും ചെയ്തു. ഡൽഹിയിൽ ആകെ രോഗബാധിതരുടെ എണ്ണം 10,554 ആയി. ഇതുവരെ 166 പേർക്കാണ് ജീവൻ നഷ്ടമായത്.
Live Blog
Covid-19: കോവിഡ്-19 തത്സമയ വാർത്തകൾ
കോവിഡ് രോഗ ലക്ഷണങ്ങൾ കാണിച്ച 1,08,233 പേരുടെ സാംപിളുകൾ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചതായി ആരോഗ്യ മന്ത്രാലയം. ഒരു ലക്ഷത്തിൽ 0.2 എന്നതാണ് രാജ്യത്തെ ജനസംഖ്യയും കോവിഡ് മരണ നിരക്കും തമ്മിലുള്ള അനുപാതമെന്നും ആഗോളതലത്തിൽ ഇത് ഒരു ലക്ഷത്തിന് 4.6 എന്നാണെന്നും മന്ത്രാലയം പറഞ്ഞു.
മഹാത്മാ ഗാന്ധി സർവകലാശാല മേയ് 26 മുതൽ പുനരാരംഭിക്കുന്ന ആറാം സെമസ്റ്റർ ബിരുദ പരീക്ഷകൾ വിദ്യാർഥികൾക്ക് അവർ നിലവിൽ താമസിക്കുന്ന ജില്ലയിൽത്തന്നെ എഴുതാനവസരമൊരുക്കുമെന്ന് വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് പറഞ്ഞു. സർവകലാശാലയുടെ പരിധിയിലുള്ള അഞ്ച് ജില്ലകൾക്ക് പുറമെ മറ്റ് ജില്ലകളിൽ പത്ത് പരീക്ഷകേന്ദ്രങ്ങൾ തുറക്കും. അതത് ജില്ലകളിലെ പരീക്ഷകേന്ദ്രങ്ങളിൽ പരീക്ഷയെഴുതാനാഗ്രഹിക്കുന്നവർക്ക് മേയ് 21 രണ്ടുമണിമുതൽ സർവകലാശാല വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാം. ലക്ഷദ്വീപിലും പരീക്ഷകേന്ദ്രം തുറക്കും. 26, 27, 28, 29 തീയതികളിലാണ് പരീക്ഷകൾ. ജൂൺ 2, 3, 4 തീയതികളിലായി പ്രാക്ടിക്കൽ പരീക്ഷകളും പൂർത്തിയാക്കും.
ജൂൺ 01 മുതൽ സ്കൂൾ അദ്ധ്യാപകർക്ക് വിക്ടേഴ്സ് ചാനലിലൂടെ പരിശീലനം നടത്താനും കുട്ടികൾക്ക് വെർച്വൽ ക്ലാസ് നൽകാനും തീരുമാനിച്ചതായി മുഖ്യമന്ത്രി. എല്ലാ കേബിൾ ഡിടിഎച്ച് സേവന ദാതാക്കളോടും വിക്ടേഴ്സ് ചാനൽ ലഭ്യമാക്കാൻ ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ഇതുവരെ 74420 പേർ കര വ്യോമ കടൽ മാർഗ്ഗത്തിലൂടെ പാസുമായി കേരളത്തിലെത്തി. ഇതിൽ 44712 പേർ റെഡ് സോൺ ജില്ലകളിൽ നിന്നാണ്. സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരിൽ 53 പേർ വിമാനമാർഗ്ഗം കേരളത്തിലെത്തിയവരാണ്. കപ്പലിലെത്തിയ ആറു പേർക്കും റോഡ് മാർഗ്ഗം എത്തിയ 46 പേർക്കും രോഗം സ്ഥിരീകരിച്ചതായി കണക്ക് വ്യക്തമാക്കുന്നു. ഇതുവരെ 26 വിമാനങ്ങളിലും മൂന്ന് കപ്പലുകളിലുമായാണ് പ്രവാസികൾ നാട്ടിലെത്തിയത്. 6654 പേർ ഈ യാത്ര സൗകര്യം ഉപയോഗിച്ചു. ഇതിൽ 3305 പേർ സർക്കാർ വക ക്വറന്റൈനിലാണ്.
മുൻഗണന വിഭാഗത്തിൽ നടത്തിയ പരിശോധനയിൽ നാല് പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. ഇത് വൈറസിന്റെ സാമൂഹിക വ്യാപനം കേരളത്തിൽ നടന്നിട്ടില്ലെന്ന് വ്യക്തമാക്കുന്നു. സാമൂഹിക അകലം പാലിക്കുക, ആവർത്തിച്ച് കൈ കഴുകുക, മാസ്ക ധരിക്കുക എന്നീ നിർദേശങ്ങൾ പാലിക്കുന്നതിലും ക്വറന്റൈൻ കൃത്യമായി നടപ്പാക്കുന്നതിലും നമ്മൾ മുന്നേറിയന്നതാണ് അനുഭവം.
രോഗസാധ്യതയുള്ള മുൻഗണന വിഭാഗത്തിൽപ്പെട്ടവരെ ടെസ്റ്റ് ചെയ്യും. ഇത് രോഗബാധ എത്രത്തോളം സമൂഹത്തിൽ നിലനിൽക്കുന്നു എന്ന് മനസിലാക്കാനാണ്. ഇതുവരെ സെന്റിനൽ സർവെയ്ലൻസിന്റെ ഭാഗമായി മുൻഗണന വിഭാഗത്തിൽപ്പെട്ട 5630 സാമ്പിളുകൾ പരിശോധിച്ചതിൽ 5340 നെഗറ്റീവാണ്.
ബ്രേക്ക് ദി ചെയിൻ ക്വറന്റൈൻ, റിവേഴ്സ് ക്വറന്റൈൻ എന്നിവ കൂടുതൽ ശക്തമായി തുടരേണ്ടതുണ്ട്. അതിന്റെ സൂചനയാണ് ഇന്നത്തെ പരിശോധന ഫലം നൽകുന്നത്. കേരളം പുതിയ രോഗികളുടെ എണ്ണം വർധിക്കാതെ പിടിച്ചു നിന്നിരുന്നു. എന്നാൽ വിദേശത്ത് നിന്നും മറ്റ് സംസ്ഥനങ്ങളിൽ നിന്നും കൂടുതൽ ആളുകൾ എത്തി തുടങ്ങിയതോടെ പ്രതീക്ഷിച്ചതുപോലെ രോഗികളുടെ എണ്ണം വർധിച്ചു. അടുത്ത ഘട്ടത്തിൽ സമ്പർക്കത്തിലൂടെ രോഗം പടരും. ഇതുവരെ അത്തരത്തിൽ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം കുറവാണ്. ഇപ്പോൾ ഭയപ്പെടേണ്ടതും സമ്പർക്കത്തെ തന്നെയാണ്.
സംസ്ഥാനത്ത് പുതിയതായി നാല് ഹോട്ട്സ്‌പോട്ടുകൾ കൂടി. ഇതോടെ സംസ്ഥാനത്തെ ആകെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 33 ആയി. കേരളത്തിൽ ഇതുവരെ 46958 സാമ്പളുകൾ പരിശോധിച്ചതിൽ 45527ഉം രോഗ ബാധയില്ലായെന്ന് ഉറപ്പാക്കിയിട്ടുണ്ട്. ഇന്ന് മാത്രം 1257 സാമ്പിളുകൾ പരിശോധിച്ചു.
സംസ്ഥാനത്ത് പുതിയതായി നാല് ഹോട്ട്സ്‌പോട്ടുകൾ കൂടി. ഇതോടെ സംസ്ഥാനത്തെ ആകെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 33 ആയി. കേരളത്തിൽ ഇതുവരെ 46958 സാമ്പളുകൾ പരിശോധിച്ചതിൽ 45527ഉം രോഗ ബാധയില്ലായെന്ന് ഉറപ്പാക്കിയിട്ടുണ്ട്. ഇന്ന് മാത്രം 1257 സാമ്പിളുകൾ പരിശോധിച്ചു.
സംസ്ഥാനത്ത് പുതിയതായി നാല് ഹോട്ട്സ്‌പോട്ടുകൾ കൂടി. ഇതോടെ സംസ്ഥാനത്തെ ആകെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 33 ആയി. കേരളത്തിൽ ഇതുവരെ 46958 സാമ്പളുകൾ പരിശോധിച്ചതിൽ 45527ഉം രോഗ ബാധയില്ലായെന്ന് ഉറപ്പാക്കിയിട്ടുണ്ട്. ഇന്ന് മാത്രം 1257 സാമ്പിളുകൾ പരിശോധിച്ചു.
ഇന്ന് ആർക്കും രോഗം ഭേദമായിട്ടില്ല. ഇതുവരെ 642 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിരിച്ചത്. ഇതിൽ 142 പേർ ആശുപത്രിയിൽ ചികിത്സയിലുണ്ട്. 72000 പേരാണ് സംസ്ഥാനത്ത് കോവിഡ്-19 നിരീക്ഷണത്തിലുള്ളത്. ഇതിൽ 71545 പേർ വീടുകളിലും 455 പേർ ആശുപത്രികളിലുമാണ്. 119 പേരെ ഇന്ന് പുതിയതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 12 പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്, 5 പേർക്ക്. മലപ്പുറം ജില്ലയിലെ മൂന്ന് പേർക്കും പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, പാലക്കാട് ജില്ലകളിൽ നിന്നുള്ള ഓരോരുത്തർക്കും രോഗം സ്ഥിരീകരിച്ചു. എല്ലാവരും സംസ്ഥാനത്തിന് പുറത്ത് നിന്ന് എത്തിയവരാണെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വിദേശ രാജ്യങ്ങളിൽ നിന്നെത്തിയ നാല് പേർക്ക് പുറമെ മഹാരാഷ്ട്രയിൽ നിന്നെത്തിയ ആറു പേർക്കും ഗജറാത്ത്, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നും എത്തിയവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 12 പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്, 5 പേർക്ക്.Read More
ലോക്ക്ഡൗണ്‍ കാരണം മറ്റു ജില്ലകളിലെ ഓഫീസുകളില്‍ ജോലിക്ക് ഹാജരാകാനാവാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ നാളെ രാവിലെ പത്ത് മണിക്ക് ജില്ലാ കലക്ടര്‍ മുമ്പാകെ ഹാജരാവണമെന്ന് കോഴിക്കോട് ജില്ലാ കലക്ടർ. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ജോലികളിലേക്കാണ് ഇവരെ നിയോഗിക്കുക. ലോക്ഡൗണുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച സാഹചര്യത്തിലാണ് നടപടി.
അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമിക് സ്പെഷ്യൽ ട്രെയിനുകൾ ഓടിക്കാൻ അവ എത്തിച്ചേരുന്ന സംസ്ഥാനങ്ങളുടെ സമ്മതം ആവശ്യമില്ലെന്ന് റെയിൽവേ. ആദ്യഘട്ടത്തിൽ അതിഥി തൊഴിലാളികളെ ബസ്സുകളിൽ നാടുകളിലെത്തിക്കണമെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടത്. സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടതോടെയാണ് പ്രത്യേക ട്രെയിനുകൾ ഇതിനായി അനുവദിച്ചത്.
"MHA 29th April circular was issued for Roadways and later MHA had issued 1st May circular making 29th April circular applicable for Railways too. Now today MHA has withdrawn 1st May circular and issued a seperate SOP for Railways" says Railways spokesman @IndianExpress
— Avishek Dastidar (@avishekgd) May 19, 2020
അതിഥി തൊഴിലാളികളെ ബസ് മാർഗം നാട്ടിലെത്തിക്കുന്നതിനായി ഏപ്രിൽ 29ന് ആഭ്യന്തര മന്ത്രാലയം മുന്നോട്ട് വച്ച മാർഗനിർദേശങ്ങളിൽ തൊഴിലാളികൾ എത്തിച്ചേരുന്ന സംസ്ഥാനങ്ങളുടെ അനുമതി ആവശ്യമില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഈ മാസം 15ന് മന്ത്രാലയം പുറത്തിറക്കിയ സർക്കുലറിൽ ഇത് ട്രെയിനുകൾക്ക് കൂടി ബാധകമാക്കിയതായി റെയിൽവേ അറിയിച്ചു.
കർണാടകയിൽ കോവിഡ്-19 ബാധിച്ച് മൂന്നുപേർ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 40 ആയി ഉയർന്നു.
530 people have recovered from #COVID19 in #Karnataka so far. However, with 99 new cases reported in the last 24 hrs, the number of active cases have risen to 678 (includes 12 in ICU). Deaths: 37. Total cases: 1246. @IndianExpresspic.twitter.com/ujCbCj6ppW
— Ralph Alex Arakal (@ralpharakal) May 18, 2020
ഉത്തർപ്രദേശിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കായി പ്രിയങ്ക ഗാന്ധി വാഗ്‌ദാനം ചെയ്ത ബസുകളെ ചൊല്ലി തർക്കം. കോൺഗ്രസ് ഓഫർ ചെയ്ത 1,000 ബസുകളുടെ രജിസ്ട്രേഷൻ നമ്പരുകളിൽ കൂടുതലും ബൈക്കുകളുടെയും ഓട്ടോകളുടെയും ചരക്കുവണ്ടികളുടേതുമാണെന്ന് മന്ത്രി സിദ്ധാർഥ് നാഥ് സിങ് പറഞ്ഞു. തൊഴിലാളികളോട് പ്രിയങ്കയ്ക്കും രാഹുലിനും യാതൊരു ദയയുമില്ലെന്നും അവർ തൊഴിലാളി പ്രശ്നത്തെ രാഷ്ട്രീയവൽക്കരിക്കാൻ നോക്കുകയാണെന്നും അദ്ദേഹം പിടിഐയോട് പറഞ്ഞു.
കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ നിശ്ചലമായ കളി മൈതാനങ്ങൾ വീണ്ടും സജീവമാകുകയാണ്. യൂറോപ്പിലെ തന്നെ മേജർ ലീഗുകളിലൊന്നായ ബുണ്ടസ്‌ലിഗ പുഃനരാരംഭിച്ചതിന് പിന്നാലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിലും ഉടൻ തന്നെ പന്തുരുളുമെന്നാണ് കരുതപ്പെടുന്നത്. ഇന്ന് മുതൽ ടീമുകൾ വീണ്ടും പരിശീലനത്തിനിറങ്ങുന്നുണ്ട്. സാമൂഹിക അകലം പാലിച്ചും നിയന്ത്രണങ്ങൾക്ക് വിധേയമായുമാകും വരും ദിവസങ്ങളിൽ ടീമുകൾ പരിശീലനം നടക്കുന്നത്. തിങ്കളാഴ്ച 20 ടീമുകളുമായും ലീഗ് കോൺഫറൻസ് ചേർന്നിരുന്നു.
നാട്ടില്‍പോകണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് കുറ്റ്യാടിയില്‍ നൂറോളം അതിഥി തൊഴിലാളികള്‍ തെരുവിലിറങ്ങി. ബഹാറില്‍നിന്നുള്ള തൊഴിലാളികളാണ് തെരുവിലിറങ്ങിയത്. പോലീസ് തൊഴിലാളികളെ വിരട്ടിയോടിച്ചു. ബിഹാറിലേക്ക് 20 ന് ശേഷം മാത്രമേ ട്രെയിന്‍ ഉള്ളു എന്നറിയിച്ചിട്ടും പിരിഞ്ഞുപോകാന്‍ തൊഴിലാളികള്‍ കൂട്ടാക്കാതിരുന്നതിനെ തുടര്‍ന്ന് പോലീസ് വിരട്ടിയോടിക്കുകയായിരുന്നു.
കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ ഉത്തർപ്രദേശിലേക്ക് പോകാൻ ബസ്സോ ട്രെയിനോ ഉടൻ എത്തിച്ച് നൽകണമെന്നാവശ്യപ്പെട്ട് വളപട്ടണത്ത് നിന്നെത്തിയ അതിഥിത്തൊഴിലാളികളുടെ പ്രതിഷേധം. കഴിഞ്ഞ ദിവസങ്ങളിൽ പണിയോ, പണമോ ഇല്ലെന്നും, കൃത്യമായി ഭക്ഷണം പോലും കിട്ടുന്നില്ലെന്നും അതിഥിത്തൊഴിലാളികൾ പരാതിപ്പെടുന്നു. വണ്ടി കിട്ടിയില്ലെങ്കിൽ തീവണ്ടിപ്പാളം വഴി നടന്നുപോകുമെന്ന് അതിഥിത്തൊഴിലാളികൾ പറഞ്ഞു. പല തവണ ചർച്ച നടത്തിയിട്ടും ഇവർ പിരിഞ്ഞുപോകാൻ തയ്യാറാകാതിരുന്നതിനെത്തുടർന്ന് പൊലീസെത്തി ഇവരെ വിരട്ടിയോടിച്ച് ബസ്സിൽ കയറ്റി തിരികെ കൊണ്ടുപോയി വിട്ടു.
അതിഥി തൊഴിലാളികളുടെ ഗതാഗതത്തിനായി ഇന്ത്യൻ റെയിൽവേയുമായി ഏകോപിപ്പിച്ച് കൂടുതൽ പ്രത്യേക ട്രെയിനുകൾ ഓടിക്കാൻ ആഭ്യന്തര മന്ത്രാലയം ചൊവ്വാഴ്ച സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടു. സ്ത്രീകൾ, കുട്ടികൾ, വൃദ്ധർ എന്നിവർക്ക് പ്രത്യേക ശ്രദ്ധ നൽകണമെന്നും മന്ത്രാലയം പറഞ്ഞു. കോവിഡ് -19 വ്യാപനത്തെ സംബന്ധിച്ച ഭയവും ഉപജീവനമാർഗം നഷ്ടപ്പെടുമോ എന്ന ആശങ്കയുമാണ് തൊഴിലാളികളുടെ കൂട്ടപ്പലായനത്തിന് കാരണമെന്ന് ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ഔദ്യോഗിക കത്തിൽ പറയുന്നു.
/indian-express-malayalam/media/post_attachments/BY3FhPefhUK725ixqV2q.jpeg)
ചുവപ്പ്, ഓറഞ്ച്, പച്ച മേഖലകൾ വേർതിരിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതിയ മാർഗരേഖ പുറത്തിറക്കി. രോഗബാധിതര്‍, ലക്ഷത്തില്‍ എത്ര പേര്‍ക്കു രോഗം, രോഗബാധിതര്‍ ഇരട്ടിയാകുന്നതിന്റെ നിരക്ക്, മരണനിരക്ക്, പരിശോധന അനുപാതം, രോഗസ്ഥിരീകരണ നിരക്ക് തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും മേഖലകള്‍ നിശ്ചയിക്കേണ്ടത്.
സംസ്ഥാനത്ത് കെഎസ്ആർടിസി ബസ് സർവീസ് നാളെ മുതൽ ആരംഭിക്കും എന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ. ജില്ലകൾക്കുള്ളിൽ മാത്രമാവും സർവീസുകൾ നടത്തുക. സ്വകാര്യ ബസ് ഉടമകളുടെ സമ്മർദ്ദത്തിന് വഴങ്ങില്ലെന്നും മന്ത്രി പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരക്കിൽ 50% വർധനയുണ്ടാകും. യാത്രാ സൗജ്യന്യം ഉള്ള വിഭാഗങ്ങൾ കൂടിയ നിരക്കിന്റെ പകുതി നൽകേണ്ടി വരും. കെഎസ്ആര്‍ടിസി ബുധനാഴ്ച മുതല്‍ പരമാവധി ഹ്രസ്വദൂര സര്‍വീസ് നടത്തും. സർക്കാർ ജീവനക്കാർക്ക് വേണ്ടി കെഎസ്ആർടിസി സർവീസ് നടത്തിയപ്പോൾ ജനങ്ങൾ സഹകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പുതിയ രീതിയുമായും ജനങ്ങൾ സഹകരിക്കുമെന്ന് കരുതുന്നുവെന്നും മന്ത്രി പറഞ്ഞു. Read More
കോവിഡ് 19നെ പ്രതിരോധിക്കാൻ ആന്റി മലേറിയ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിൻ കഴിക്കുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഒരാഴ്ച മുൻപാണ് ട്രംപ് മരുന്ന് കഴിക്കാൻ തുടങ്ങിയത്. തനിക്ക് കോവിഡ് ബാധയോ രോഗ ലക്ഷണങ്ങളോ ഒന്നും തന്നെ ഇല്ലെന്നും പ്രതിരോധത്തിനായാണ് ഹൈഡ്രോക്സിക്ലോറോക്വിൻ കഴിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു. അമേരിക്കയിലെ തന്നെ കോവിഡ് ടാസ്ക് ഫോഴ്സിലെ വിദഗ്ധർ ഫലപ്രദമല്ലെന്ന് വിലയിരുത്തിയ മരുന്ന് കൂടിയാണ് ഹൈഡ്രോക്സി ക്ലോറോക്വിൻ. Read More
കോവിഡ് പ്രതിരോധത്തിലെ കേരള മോഡലിനെ കുറിച്ച് വിശദീകരിച്ച് ആരോഗ്യമന്ത്രി കെ.കെ ശൈലജ ബിബിസി വേൾഡ് ന്യൂസിൽ തത്സമയം. അന്താരാഷ്ട്ര മാധ്യമമായ ദി ഗാർഡിയൻ ഉൾപ്പെടെ കേരളത്തിന്റെ പ്രതിരോധ മാർഗങ്ങൾക്ക് കൈയടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിബിസി വേൾഡ് ന്യൂസിൽ ചർച്ചയ്ക്കിടെ തത്സമയം ആരോഗ്യമന്ത്രി എത്തിയത്. വൈറസ് സ്ഥിരീകരിച്ച ആദ്യഘട്ടത്തില്‍ തന്നെ കോവിഡിനെ പ്രതിരോധിക്കാന്‍ കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിരുന്നെന്ന് മന്ത്രി ചര്‍ച്ചയില്‍ പറഞ്ഞു. Read More
Kerala Health Minister KK Shailaja Teacher was LIVE on BBC, few moments ago.
What a Moment for the State. 👏❤️ pic.twitter.com/aact2yDNq1
— Advaid അദ്വൈത് (@Advaidism) May 18, 2020
ആഗോള തലത്തിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 48.90ലക്ഷമായി. കോവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 3,20125 ആയി. രോഗവിമുക്തരായവരുടെ എണ്ണം 19 ലക്ഷം കടന്നു. 26.63 ലക്ഷത്തോളം പേര്‍ ഇപ്പോഴും ചിക്തിസയിലാണ്. ഇതില്‍ 44,766 പേരുടെ നില അതീവ ഗുരുതരമാണ്. 26.18 ലക്ഷം പേര്‍ ചെറിയ രോഗലക്ഷണങ്ങള്‍ മാത്രം കാണിക്കുന്നവരാണ്. തിങ്കളാഴ്ച മാത്രം ലോകമാകമാനം 3445 പേരാണ് മരിച്ചത്. 88,858 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. Read More
ഇന്ത്യയിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ച് നൂറ്റി ഒൻപത് ദിവസം പിന്നിടുമ്പോൾ, രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. 12 ദിവസത്തിനുള്ളിൽ രോഗികളുടെ എണ്ണം ഇരട്ടിയായി. വൈറസ് വ്യാപനവും സമീപ ദിവസങ്ങളിലെ രോഗികളുടെ എണ്ണത്തിലുണ്ടായ കുതിച്ചുചാട്ടവും സർക്കാരിനേയും ആരോഗ്യ പ്രവർത്തകരേയും ഏറെ ആശങ്കപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്തുടനീളം 4,713 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതുവരെയുള്ള ഒരു ദിവസത്തിലെ മൂന്നാമത്തെ ഏറ്റവും ഉയർന്ന സംഖ്യയാണിത്. മഹാരാഷ്ട്രയിൽ തുടർച്ചയായ രണ്ടാം ദിവസവും രണ്ടായിരത്തിലധികം കേസുകൾ (2,033 കൃത്യമായി) റിപ്പോർട്ട് ചെയ്തു. Read More
സംസ്ഥാനത്ത് തിങ്കളാഴ്ച എത്തിയ പ്രവാസികളിൽ ഏഴ് പേർക്ക് കോവിഡ് ലക്ഷണങ്ങൾ. ഇവരെ ഐസൊലേഷനിലേക്ക് മാറ്റി. അബുദാബിയിൽ നിന്ന് കൊച്ചിയിലെത്തിയ ആറ് പേർക്കും ദോഹയിൽ നിന്ന് കരിപ്പൂരിലെത്തിയ ഒരാൾക്കുമാണ് രോഗലക്ഷണം കണ്ടെത്തിയത്. കൊച്ചിയിലെത്തിയവരെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്കും കരിപ്പൂരിലെത്തിയാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കുമാണ് മാറ്റിയത്. ആരോഗ്യ പരിശോധനയിൽ രോഗബാധയുണ്ടെന്ന സംശയം തോന്നിയ അഞ്ച് പേരെ അബുദാബി വിമാനത്താവളത്തിൽ നിന്ന് തിരിച്ചയച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
Highlights