കോവിഡ് പ്രതിരോധത്തിലെ കേരള മോഡൽ; ബിബിസിയിൽ അതിഥിയായി ആരോഗ്യമന്ത്രി

കേരളത്തിലെ പ്രതിരോധ പ്രവർത്തനങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ചർച്ചയ്ക്കിടയിൽ ബിബിസി കാണിച്ചിരുന്നു

Corona, health minister kk shailaja, bbc world news, Corona death toll, Corona In India, Corona outbreak, Corona virus, Corona Virus India, corona virus spread, Coronavirus, coronavirus italy, coronavirus kerala, coronavirus symptoms, coronavirus update, Covid 19, symptoms of coronavirus

കൊച്ചി: കോവിഡ് പ്രതിരോധത്തിലെ കേരള മോഡലിനെ കുറിച്ച് വിശദീകരിച്ച് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ബിബിസി വേൾഡ് ന്യൂസിൽ തത്സമയം. രാജ്യാന്തര മാധ്യമമായ ദി ഗാർഡിയൻ ഉൾപ്പെടെ കേരളത്തിന്റെ പ്രതിരോധ മാർഗങ്ങൾക്ക് കൈയടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിബിസി വേൾഡ് ന്യൂസിൽ ചർച്ചയ്ക്കിടെ തത്സമയം ആരോഗ്യമന്ത്രി എത്തിയത്.

വൈറസ് സ്ഥിരീകരിച്ച ആദ്യഘട്ടത്തില്‍ തന്നെ കോവിഡിനെ പ്രതിരോധിക്കാന്‍ കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിരുന്നെന്ന് മന്ത്രി ചര്‍ച്ചയില്‍ പറഞ്ഞു. മൂന്നരക്കോടി ജനങ്ങളുളള കേരളത്തിൽ കോവിഡ് ബാധിച്ച് വെറും നാലുപേർ മാത്രമാണ് മരിച്ചത്. പ്രതിരോധ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടത്തുന്നതിനെ തുടർന്ന് ആരോ​ഗ്യമന്ത്രി അഭിനന്ദിക്കപ്പെടുന്നതും ചൂണ്ടിക്കാട്ടിയാണ് ആരോഗ്യമന്ത്രിയുമായുള്ള സംഭാഷണത്തിന് ബിബിസി അവതാരകൻ തുടക്കമിട്ടത്.

കോവിഡിനെ നേരിടാൻ കേരളം കൈക്കൊണ്ട മാർഗങ്ങളെക്കുറിച്ച് മന്ത്രി പറഞ്ഞു. കേരളത്തിന്റെ ആരോഗ്യമേഖലയെക്കുറിച്ചും മെഡിക്കൽ കോളേജ് ആശുപത്രികളെക്കുറിച്ചും ആരോഗ്യപ്രവർത്തകരെക്കുറിച്ചും മന്ത്രി ചർച്ചയിൽ പരാമർശിച്ചു. വിവിധയിടങ്ങളില്‍ നിന്നും എത്തിയവരെ പരിശോധിക്കുകയും രോഗലക്ഷണങ്ങള്‍ ഉള്ളവരെ ഐസൊലേറ്റ് ചെയ്യുകയും ചെയ്തിരുന്നു. രോഗികള്‍ക്കുമേല്‍ ആരോഗ്യപ്രവര്‍ത്തകരുടെ കൃത്യമായ നിരീക്ഷണവും ഏര്‍പ്പെടുത്തിയിരുന്നു. ഇത് രോഗ വ്യാപനം തടയുവാന്‍ സഹായിച്ചുവെന്നും കെ.കെ.ശൈലജ പറഞ്ഞു.

പ്രാഥമികാരോ​ഗ്യ കേന്ദ്രങ്ങൾ, ആർദ്രം പദ്ധതി, ആരോ​ഗ്യപ്രവർത്തകരുടെ ഏകോപനം, വിവിധ ഘട്ടങ്ങളായുളള നിരീക്ഷണം എന്നിവയെല്ലാം സംസ്ഥാനം എങ്ങനെയാണ് നടത്തിയതെന്ന് ആരോഗ്യമന്ത്രി ബിബിസി അവതാരകനോട് വിശദീകരിച്ചു.

വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരെ എങ്ങനെയാണ് സംസ്ഥാനം സ്വീകരിക്കുന്നതെന്നും അവർക്കായുളള പ്രതിരോധ പ്രവർത്തനങ്ങൾ എന്തെല്ലാമാണെന്നും വിശദീകരിച്ചു. കേരളത്തിലെ പ്രതിരോധ പ്രവർത്തനങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ചർച്ചയ്ക്കിടയിൽ ബിബിസി കാണിച്ചിരുന്നു.

തൽസമയ ചർച്ചയുടെ വിഡിയോ സമൂഹമാധ്യമങ്ങളിലും വൈറലായി. കേരള മോഡലിന് കയ്യടിയുമായി നിരവധി പേരാണ് ഈ വിഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala health minister kk shailaja in bbc world news

Next Story
കോവിഡ് രോഗം മറച്ചുവച്ച് അബുദാബിയിൽ നിന്നെത്തിയ മൂന്ന് പേർ; കേസെടുത്തുcorona
The moderation of comments is automated and not cleared manually by malayalam.indianexpress.com