Latest News

കേരളത്തിൽ ഇന്ന് 12 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; എല്ലാവരും സംസ്ഥാനത്തിന് പുറത്ത് നിന്ന് എത്തിയവർ

കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്

Coronavirus, കൊറോണ വൈറസ്, Covid-19, കോവിഡ്-19 coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, ppe, ventilator, പിപിഇ, വെന്റിലേറ്റർ, PM, Prime Minister, PM Modi, Modi, Narendra Modi, പ്രധാനമന്ത്രി, പ്രധാനമന്ത്രി മോഡി, മോഡി, നരേന്ദ്ര മോഡി. Thablighi, തബ്ലീഗ്, Jamaat, ജമാഅത്ത്, Nizamuddin,നിസാമുദ്ദീൻ, MOH, Health Ministry, ആരോഗ്യ മന്ത്രാലയം, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, corona kerala live updates, covid 19 live updates, corona kerala live, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍,Covid Kasrgod, കാസർകോഡ് കോവിഡ്,coronavirus update,coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, iemalayalam, ഐഇ മലയാളം

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 12 പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്, അഞ്ചുപേര്‍ക്ക്‌. മലപ്പുറം ജില്ലയിലെ മൂന്ന് പേർക്കും പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, പാലക്കാട് ജില്ലകളിൽ നിന്നുള്ള ഓരോരുത്തർക്കും രോഗം സ്ഥിരീകരിച്ചു.

എല്ലാവരും സംസ്ഥാനത്തിന് പുറത്ത് നിന്ന് എത്തിയവരാണെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വിദേശ രാജ്യങ്ങളിൽ നിന്നെത്തിയ നാല് പേർക്ക് പുറമെ മഹാരാഷ്ട്രയിൽ നിന്നെത്തിയ ആറു പേർക്കും ഗജറാത്ത്, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നും എത്തിയ ഓരോരുത്തര്‍ക്കുമാണ്‌ രോഗം സ്ഥിരീകരിച്ചത്.

ഇന്ന് ആർക്കും രോഗം ഭേദമായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതുവരെ 642 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 142 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. 72,000 പേരാണ് സംസ്ഥാനത്ത് കോവിഡ്-19 നിരീക്ഷണത്തിലുള്ളത്. ഇതിൽ 71545 പേർ വീടുകളിലും 455 പേർ ആശുപത്രികളിലുമാണുള്ളത്. 119 പേരെ ഇന്ന് പുതിയതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംസ്ഥാനത്ത് നാല് സ്ഥലങ്ങള്‍ കൂടെ ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു. ഇതോടെ ആകെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 33 ആയി ഉയര്‍ന്നു. കേരളത്തിൽ ഇതുവരെ 46,958 സാമ്പിളുകള്‍
പരിശോധിച്ചതിൽ 45,527 എണ്ണത്തില്‍ രോഗ ബാധയില്ല. ഇന്ന് മാത്രം 1257 സാമ്പിളുകൾ പരിശോധിച്ചു.

Read Also: എനിക്ക് ആ ശീലമുണ്ടെന്ന് സാമാന്യ ബുദ്ധിയുള്ള ആരും പറയില്ല: മുഖ്യമന്ത്രി

ബ്രേക്ക് ദി ചെയിൻ ക്വറന്റൈൻ, റിവേഴ്സ് ക്വാറന്റൈന്‍ എന്നിവ കൂടുതൽ ശക്തമായി തുടരേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. “അതിന്റെ സൂചനയാണ് ഇന്നത്തെ പരിശോധന ഫലം നൽകുന്നത്. കേരളം പുതിയ രോഗികളുടെ എണ്ണം വർധിക്കാതെ പിടിച്ചു നിന്നിരുന്നു. എന്നാൽ വിദേശത്ത് നിന്നും മറ്റ് സംസ്ഥനങ്ങളിൽ നിന്നും കൂടുതൽ ആളുകൾ എത്തി തുടങ്ങിയതോടെ പ്രതീക്ഷിച്ചതുപോലെ രോഗികളുടെ എണ്ണം വർധിച്ചു,” മുഖ്യമന്ത്രി പറഞ്ഞു.

അടുത്ത ഘട്ടത്തില്‍ രോഗവ്യാപനം സമ്പര്‍ക്കത്തിലൂടെ, ഭയക്കണം

അടുത്ത ഘട്ടത്തിൽ സമ്പർക്കത്തിലൂടെ രോഗം പടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതുവരെ അത്തരത്തിൽ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം കുറവാണ്. ഇപ്പോൾ ഭയപ്പെടേണ്ടതും സമ്പർക്കത്തെ തന്നെയാണ്.

രോഗസാധ്യതയുള്ള മുൻഗണന വിഭാഗത്തിൽപ്പെട്ടവരെ ടെസ്റ്റ് ചെയ്യും. ഇത് രോഗബാധ എത്രത്തോളം സമൂഹത്തിൽ നിലനിൽക്കുന്നു എന്ന് മനസിലാക്കാനാണ്. ഇതുവരെ സെന്റിനൽ സർവെയ്ലൻസിന്റെ ഭാഗമായി മുൻഗണന വിഭാഗത്തിൽപ്പെട്ട 5630 സാമ്പിളുകൾ പരിശോധിച്ചതിൽ 5340 നെഗറ്റീവാണ്.

സാമൂഹിക വ്യാപനമില്ല

മുൻഗണന വിഭാഗത്തിൽ നടത്തിയ പരിശോധനയിൽ നാല് പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. ഇത് വൈറസിന്റെ സാമൂഹിക വ്യാപനം കേരളത്തിൽ നടന്നിട്ടില്ലെന്ന് വ്യക്തമാക്കുന്നു. സാമൂഹിക അകലം പാലിക്കുക, ആവർത്തിച്ച് കൈ കഴുകുുക, മാസ്‌ക്‌
ധരിക്കുക എന്നീ നിർദേശങ്ങൾ പാലിക്കുന്നതിലും ക്വാറന്റൈൻ കൃത്യമായി നടപ്പാക്കുന്നതിലും നമ്മൾ മുന്നേറിയെന്നതാണ് അനുഭവമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Read Also: കോൺഗ്രസ് നൽകിയ ബസുകളുടെ ലിസ്റ്റിൽ കൂടുതലും ബൈക്കുകളും ഓട്ടോകളുമെന്ന് യുപി മന്ത്രി

സംസ്ഥാനത്ത് ഇതുവരെ 74,420 പേർ കര വ്യോമ കടൽ മാർഗ്ഗത്തിലൂടെ പാസുമായി കേരളത്തിലെത്തി. ഇതിൽ 44,712 പേർ റെഡ് സോൺ ജില്ലകളിൽ നിന്നാണ്. സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരിൽ 53 പേർ വിമാനമാർഗ്ഗം കേരളത്തിലെത്തിയവരാണ്. കപ്പലിലെത്തിയ ആറു പേർക്കും റോഡ് മാർഗ്ഗം എത്തിയ 46 പേർക്കും രോഗം സ്ഥിരീകരിച്ചതായി കണക്ക് വ്യക്തമാക്കുന്നു.

ഇതുവരെ 26 വിമാനങ്ങളിലും മൂന്ന് കപ്പലുകളിലുമായാണ് പ്രവാസികൾ നാട്ടിലെത്തിയത്. 6654 പേർ ഈ യാത്ര സൗകര്യം ഉപയോഗിച്ചു. ഇതിൽ 3305 പേർ സർക്കാർ വക ക്വാറന്റൈനിലാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus kerala cm pinarayi vijayan press meet live updates

Next Story
കോഴിക്കോടും കണ്ണൂരും അതിഥി തൊഴിലാളികള്‍ തെരുവിലിറങ്ങി; പാറക്കടവില്‍ സംഘര്‍ഷം
The moderation of comments is automated and not cleared manually by malayalam.indianexpress.com