scorecardresearch

കോൺഗ്രസ് അധികാരത്തിലെത്തിയാൽ കർഷകർക്ക് മിനിമം താങ്ങുവില ഉറപ്പാക്കും: രാഹുൽ ഗാന്ധി

രാജ്യത്തെ 73 ശതമാനം ആളുകൾക്കും സർക്കാരിലും മറ്റ് വിവിധ മേഖലകളിലും പ്രാതിനിധ്യമില്ലെന്നും ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് അവർക്ക് നീതി ഉറപ്പാക്കുമെന്നും രാഹുൽ

രാജ്യത്തെ 73 ശതമാനം ആളുകൾക്കും സർക്കാരിലും മറ്റ് വിവിധ മേഖലകളിലും പ്രാതിനിധ്യമില്ലെന്നും ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് അവർക്ക് നീതി ഉറപ്പാക്കുമെന്നും രാഹുൽ

author-image
WebDesk
New Update
Rahul Gandhi | Assam | Bharat Jodo Yatra

ഫയൽ ചിത്രം

ഭോപ്പാൽ: കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ കർഷകർക്ക് മിനിമം താങ്ങുവില (എംഎസ്പി) നിയമപരമായി ഉറപ്പാക്കുമെന്ന് രാഹുൽ ഗാന്ധി. കേന്ദ്രത്തിലെ ബിജെപി സർക്കാർ പത്തും പതിനഞ്ചും വ്യവസായികളുടെ 16 ലക്ഷം കോടി രൂപയുടെ വായ്പ എഴുതിത്തള്ളിയെങ്കിലും കർഷകർക്ക് എംഎസ്പി (നിയമപരമായി ഉറപ്പുള്ള) നിഷേധിക്കുകയാണെന്ന് രാഹുൽ ആരോപിച്ചു. 'ഭാരത് ജോഡോ ന്യായ് യാത്ര' രാജസ്ഥാനിൽ നിന്ന് മധ്യപ്രദേശിൽ പ്രവേശിച്ചതിന് പിന്നാലെ മൊറേനയിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ. 

Advertisment

പഞ്ചാബിലെയും ഹരിയാനയിലെയും കർഷക സംഘടനകൾ നിലവിൽ വിളകൾക്ക് നിയമപരമായി ഉറപ്പുനൽകുന്ന എംഎസ്പിക്കായി പ്രക്ഷോഭത്തിലാണ്. മറ്റ് പിന്നാക്ക വിഭാഗങ്ങൾ, ദളിതർ, ആദിവാസികൾ എന്നിവരുൾപ്പെടെ രാജ്യത്തെ 73 ശതമാനം ആളുകൾക്കും സർക്കാരിലും മറ്റ് വിവിധ മേഖലകളിലും പ്രാതിനിധ്യമില്ലെന്നും ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് അവർക്ക് നീതി ഉറപ്പാക്കുമെന്നും രാഹുൽ പറഞ്ഞു. 

ഇത്തരം ഒരു സെൻസസ് വിവിധ മേഖലകളിൽ ഈ സമുദായങ്ങളുടെ തുല്യ പങ്കാളിത്തം ഉറപ്പാക്കുമെന്ന് കോൺഗ്രസ് നേതാവ് പറഞ്ഞു. മധ്യപ്രദേശിലെത്തിയ രാഹുൽ ഗാന്ധി, മുതിർന്ന നേതാവ് അശോക് ഗെലോട്ട് എന്നിവരെ കോൺഗ്രസ് അധ്യക്ഷൻ ജിതു പട്‌വാരി മൊറേന ജില്ലയുടെ അതിർത്തിയിൽ നിന്നും സ്വാഗതം ചെയ്തു. അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം രാജസ്ഥാനിലെ ധോൽപൂരിൽ നിന്നാണ് യാത്ര പുനരാരംഭിച്ചത്.

Read More

Rahul Gandhi Farmers

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: