scorecardresearch

ഓഹരി വിപണി കുംഭകോണം; മോദിക്കും അമിത് ഷായ്ക്കും എതിരെ രാഹുൽ ഗാന്ധി

ഓഹരി വിപണി തകർച്ചയെക്കുറിച്ച് സംയുക്ത പാർലമെൻ്ററി സമിതി അന്വേഷണം വേണമെന്ന് രാഹുൽ ആവശ്യപ്പെട്ടു

ഓഹരി വിപണി തകർച്ചയെക്കുറിച്ച് സംയുക്ത പാർലമെൻ്ററി സമിതി അന്വേഷണം വേണമെന്ന് രാഹുൽ ആവശ്യപ്പെട്ടു

author-image
WebDesk
New Update
Narendra Modi | Rahul Gandhi

ഫയൽ ഫൊട്ടോ

ഡൽഹി​: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും എതിരെ ആരോപണങ്ങളുമായി രാഹുൽ ഗാന്ധി. ഓഹരി വിപണയില്‍ കുംഭകോണം നടന്നെന്ന ഗുരുതര ആരോപണമാണ് രാഹുല്‍ ഉന്നയിക്കുന്നത്. ജൂൺ 4ന് ഉണ്ടായ ഓഹരി വിപണി തകർച്ചയെക്കുറിച്ച് സംയുക്ത പാർലമെൻ്ററി സമിതി (ജെപിസി) അന്വേഷണം വേണമെന്നും, വ്യഴാഴ്ച വാർത്താ സമ്മേളനത്തിൽ രാഹുൽ ആവശ്യപ്പെട്ടു.

Advertisment

"വ്യാജ" എക്‌സിറ്റ് പോളുകൾ പുറത്ത് വന്നതോടെ ഓഹരി വിപണികൾ ഉയർന്നുവെന്നും, ജൂൺ 4ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ തകർന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ചില്ലറ നിക്ഷേപകർക്ക് 30 ലക്ഷം കോടി രൂപയോളം ഇതിലൂടെ നഷ്ടപ്പെട്ടെന്നും, രാജ്യം കണ്ട ഏറ്റവും വലിയ ഓഹരി വിപണി കുംഭകോണമാണിതെന്നും രാഹുൽ പറഞ്ഞു.

ചരിത്രത്തിൽ ആദ്യമായി തിരഞ്ഞെടുപ്പിനിടെ പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി​ അമിത് ഷായും ധനമന്ത്രി നിർമ്മല സീതാരാമനും ഓഹരി വിപണിയെക്കുറിച്ച് പ്രസ്താവന നടത്തിയതെന്നും, ഇത് ശ്രദ്ധയിൽപെട്ടെന്നും, രാഹുൽ ഗാന്ധി പറഞ്ഞു.

Advertisment

'പ്രധാനമന്ത്രിയും അമിത് ഷായും രാജ്യത്തെ ജനങ്ങളെ ഓഹരി വിപണിയിൽ നിക്ഷേപിക്കാൻ എന്തുകൊണ്ടാണ് ഉപദേശിച്ചത്? സെബി അന്വേഷണം നടക്കുന്ന കമ്പനിയുടെ ചാനലിൽ ആണ് മോദിയും അമിത് ഷായും ഈ പരാമർശങ്ങൾ നടത്തിയത്. ഇത്തരമൊരു സാഹചര്യത്തിൽ ആ ചാനലുകളുടെ പങ്ക് എന്താണ്?'

ബിജെപിയും "വ്യാജ" എക്സിറ്റ് പോളുകളും വിദേശ നിക്ഷേപകരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും രാഹുൽ സംശയം പ്രകടിപ്പിച്ചു. ബിജെപിയിലെ ഉന്നതർക്ക് ഓഹരി വിപണി അഴിമതിയിൽ പങ്കുണ്ട്. നഷ്ടപ്പെട്ടത് സാധാരണക്കാരുടെ പണമാണ്. 400 സീറ്റ് കിട്ടില്ലെന്ന് അറിഞ്ഞതുകൊണ്ടാണ് ഈ ആഹ്വാനം നടത്തിയതെന്നും രാഹുൽ ആരോപിച്ചു. 

Read More

Rahul Gandhi Narendra Modi Stock Exchange

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: