scorecardresearch

ഞാൻ സുരക്ഷിതയാണ് പക്ഷെ എന്റെ ആശങ്ക മറ്റൊന്നാണ്: അതിക്രമത്തിൽ പ്രതികരിച്ച് കങ്കണ റണാവത്ത്

ഛണ്ഡീഗഢ് വിമാനത്താവളത്തില്‍ വച്ചാണ് സിഐഎസ്‌എഫ് വനിത കോൺസ്റ്റബിൾ കങ്കണയെ മര്‍ദിച്ചത്

ഛണ്ഡീഗഢ് വിമാനത്താവളത്തില്‍ വച്ചാണ് സിഐഎസ്‌എഫ് വനിത കോൺസ്റ്റബിൾ കങ്കണയെ മര്‍ദിച്ചത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Kangana Ranaut

ചിത്രം: കങ്കണ ഇൻസ്റ്റഗ്രാം

ഛണ്ഡീഗഢ്: മാണ്ഡി ലോക്സഭാ മണ്ഡലത്തിൽ നിന്ന് ബിജെപി എംപിയായി തെരഞ്ഞെടുക്കപ്പെട്ട ബോളിവുഡ് നടി കങ്കണ റണാവത്തിന് മർദനമോറ്റതായി പരാതി. ഛണ്ഡീഗഢ് വിമാനത്താവളത്തില്‍ വച്ച്  സിഐഎസ്‌എഫ് വനിത ഉദ്യോഗസ്ഥ മര്‍ദിച്ചെന്നാണ് പരാതി. 

Advertisment

ഡല്‍ഹിയിലേക്ക് പോകാനായി വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു കങ്കണയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. കര്‍ഷകര്‍ക്കെതിരെ കങ്കണ നടത്തിയ പരാമർശമാണ് ആക്രമണത്തിന് കാരണമെന്നാണ് റിപ്പോർട്ട്. സംഭവത്തെ തുടർന്ന് സിഐഎസ്‌എഫ് കോൺസ്റ്റബിളിനെ സസ്‌പെൻഡ് ചെയ്തു. കൂടുതൽ അന്വേഷണം നടത്താൻ മുതിർന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണ സമിതിയെ നിയോഗിച്ചു.

സംഭവത്തിൽ പ്രതികരിച്ച് കങ്കണ സാമൂഹൃ മാധ്യമ അക്കൗണ്ടിൽ വീഡിയോ പങ്കുവച്ചു. "എനിക്ക് വേണ്ടപ്പെട്ടവരിൽ നിന്നും മാധ്യമങ്ങളിൽ നിന്നും ധാരാളം കോളുകൾ വരുന്നുണ്ട്. ഒന്നാമതായി, ഞാൻ സുരക്ഷിതനാണ്. ഇന്ന് ഛണ്ഡീഗഢ് വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനയ്ക്കിടെയാണ് സംഭവം. സെക്യൂരിറ്റി ചെക്ക് കഴിഞ്ഞ് ഞാൻ പുറത്തിറങ്ങിയപ്പോൾ, സിഐഎസ്എഫ് സെക്യൂരിറ്റി ജീവനക്കാരിയായ സ്ത്രീ ഞാൻ കടന്നുപോകുന്നതുവരെ കാത്തുനിന്ന ശേഷം എൻ്റെ മുഖത്ത് ഇടിച്ചു. അവർ എന്നെ ഉപദ്രവിക്കാൻ തുടങ്ങി. എന്തിനാണ് എന്നെ ആക്രമിച്ചതെന്ന് ചോദിച്ചപ്പോൾ, കർഷക സമരത്തെ പിന്തുണയ്ക്കുന്നുവെന്നാണ് അവർ എന്നോട് പറഞ്ഞത്. ഞാൻ സുരക്ഷിതനാണ്, പക്ഷേ പഞ്ചാബിൽ വളരുന്ന ഭീകരവാദത്തെക്കുറിച്ചാണ് എൻ്റെ ആശങ്ക. അത് എങ്ങനെ കൈകാര്യം ചെയ്യും?" കങ്കണ പറഞ്ഞു.

Advertisment

കർഷക പ്രക്ഷോഭത്തിനിടെ പഞ്ചാബിലെ സ്ത്രീകൾക്കെതിരെ കങ്കണ തെറ്റായ പരാമർശങ്ങൾ നടത്തിയെന്നും ഇതാണ് മർദനത്തിന് കാരണമായതെന്നും ചോദ്യം ചെയ്യലിൽ കോൺസ്റ്റബിൾ പറഞ്ഞു. തനിക്കെതിരെയുണ്ടായ ആക്രമണത്തിൽ ആഭ്യന്തര മന്ത്രാലയത്തിന് പരാതി നൽകുമെന്ന് കങ്കണ വ്യക്തമാക്കി.

സംഭവം വളരെ നിർഭാഗ്യകരമാണെന്നും ആരെയും ഉപദ്രവിക്കാൻ ആർക്കും അവകാശമില്ലെന്നും, നാടകീയ സംഭവങ്ങളോട് പ്രതികരിച്ച് ഹിമാചൽ മുൻ മുഖ്യമന്ത്രി ജയറാം താക്കൂർ പറഞ്ഞു. ദേശീയ തലസ്ഥാനത്ത് നടക്കുന്ന പാർട്ടി യോഗത്തിൽ പങ്കെടുക്കാൻ പോവുകയായിരുന്നു കങ്കണ റണാവത്തെന്നും, അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

Bjp Kangana Ranaut

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: