/indian-express-malayalam/media/media_files/ZB0gxsZE9hHXS45UeyuJ.jpg)
ഡൽഹി: പാർലമെന്റിൽ റിപ്പോർട്ട് ചെയ്യുന്ന മാധ്യമ പ്രവർത്തകർക്ക് നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങൾ നീക്കണമെന്ന് കോൺഗ്രസ്. കോൺഗ്രസ് എംപി മാണിക്കം ടാഗോറാണ് ലോക്‌സഭാ സ്പീക്കറിന് മുന്നാകെ ആവശ്യവുമായി രംഗത്തെത്തിയത്. ഒരു ദശാബ്ദത്തിലേറെയായി പാർലമെന്റിൽ റിപ്പോർട്ട് ചെയ്തിരുന്ന നിരവധി മാധ്യമപ്രവർത്തകർ കോവിഡ് 19 പ്രോട്ടോക്കോളുകളുടെ പേരിൽ നിയന്ത്രണങ്ങൾ നേരിടുന്നുണ്ടെന്ന് സ്പീക്കർ ഓം ബിർളയ്ക്ക് അയച്ച കത്തിൽ അദ്ദേഹം പറഞ്ഞു.
ജൂൺ 27 ന് ഓം ബിർളയ്ക്ക് എഴുതിയ കത്തിന്റെ ഒരു പകർപ്പ് എക്‌സിലൂടെയാണ് ടാഗോർ പങ്കുവെച്ചത്. "പാർലമെന്റിൽ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർക്ക് കൊവിഡ് നിയന്ത്രണങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭാ സ്പീക്കറിന് കത്തയച്ചു. നിരവധി മാധ്യമപ്രവർത്തകർ നിയന്ത്രണങ്ങളുടെ പേരിൽ വാർത്തകൾ നൽകുന്നതിൽ നിന്നും ഒഴിവാക്കപ്പെടുന്നു. മാധ്യമ പ്രവേശനം പുനഃസ്ഥാപിക്കാനും അവർക്ക് അർഹമായ സ്ഥാനം നൽകാനും സമയമായി," ടാഗോർ പോസ്റ്റിൽ പറഞ്ഞു.
പാർലമെന്റിൽ പ്രവേശിക്കുന്നതിൽ നിന്ന് അവരെ തടയുന്നത് അവരുടെ പ്രൊഫഷണൽ ചുമതലകളെ തടസ്സപ്പെടുത്തുക മാത്രമല്ല, പൊതുജനങ്ങളിലേക്കുള്ള കൃത്യമായ വിവരങ്ങളുടെ ഒഴുക്ക് നിയന്ത്രിക്കുകയും ചെയ്യുന്നു. നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യ ധാർമ്മികത കാത്തുസൂക്ഷിക്കുന്നതിന്, എല്ലാ അംഗീകൃത റിപ്പോർട്ടർമാരെയും നടപടികളുടെ തടസ്സമില്ലാതെ റിപ്പോർട്ടിങ്ങിന് അനുവദിക്കേണ്ടത് അത്യന്താപേക്ഷിതമാണ്,” കോൺഗ്രസ് എംപി കത്തിൽ പറഞ്ഞു.
“നിലവിലെ നിയന്ത്രണങ്ങൾ പുനഃപരിശോധിക്കാനും എല്ലാ അംഗീകൃത പത്രപ്രവർത്തകർക്കും പൂർണ്ണമായ പ്രവേശനം അനുവദിക്കാനും ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. ഇത്തരമൊരു നീക്കം മാധ്യമസ്വാതന്ത്ര്യത്തോടുള്ള നമ്മുടെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുകയും നമ്മുടെ ജനാധിപത്യം ശക്തവും സുതാര്യവുമാണെന്ന് ഉറപ്പാക്കുകയും ചെയ്യും,” ടാഗോർ കൂട്ടിച്ചേർത്തു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.