/indian-express-malayalam/media/media_files/qSBX503dyVQL9XN9KtQ8.jpg)
ഫൊട്ടോ: X/ ANI
ഷിംല: ഹിമാചൽ പ്രദേശിലെ മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ് സുഖു സ്വന്തം എംഎൽഎമാരെ പലതവണ അപമാനിച്ചുവെന്ന് ആരോപിച്ച് കോൺഗ്രസ് എംഎൽഎ വിക്രമാദിത്യ സിങ് മന്ത്രിസഭാ കൗൺസിൽ യോഗത്തിൽ രാജി പ്രഖ്യാപിച്ചു. “അപമാനം വെച്ചുപൊറുപ്പിക്കില്ല. കോൺഗ്രസ് ഹിമാചലിൽ എവിടേക്കാണ് പോകേണ്ടതെന്ന് പാർട്ടി ഹൈക്കമാൻഡ് തീരുമാനിക്കണം,” വിക്രമാദിത്യ സിങ് പറഞ്ഞു. മുൻ മുഖ്യമന്ത്രി വീർഭദ്ര സിങ്ങിൻ്റെയും കോൺഗ്രസ് എംപി പ്രതിഭാ സിങ്ങിൻ്റെയും മകനാണ് വിക്രമാദിത്യ.
അതേസമയം, ഹിമാചൽ പ്രദേശ് നിയമസഭയിലെ പ്രതിപക്ഷ നേതാവ് ജയറാം താക്കൂർ ഉൾപ്പെടെ 15 ബിജെപി എംഎൽഎമാരെ ബുധനാഴ്ച രാവിലെ സ്പീക്കർ സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഇന്ന് ചേംബർ ഓഫ് സ്പീക്കറിൽ മുദ്രാവാക്യം വിളിച്ചതിനും മോശമായി പെരുമാറിയതിനും എംഎൽഎമാരെ സസ്പെൻഡ് ചെയ്തതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. വോട്ട് വിഭജനം തടയാനും ബജറ്റ് പാസാക്കുന്നത് സുഗമമാക്കാനും ബിജെപി എംഎൽഎമാരെ സ്പീക്കർ സസ്‌പെൻഡ് ചെയ്യുമെന്ന് നേരത്തെ ഗവർണറെ കണ്ട് താക്കൂർ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
രാജ്യസഭാ തിരഞ്ഞെടുപ്പിൽ ക്രോസ് വോട്ട് ചെയ്ത ആറ് കോൺഗ്രസ് എംഎൽഎമാരായ രജീന്ദർ റാണ, സുധീർ ശർമ, ചൈതന്യ ശർമ, ഇന്ദർ ദത്ത് ലഖൻപാൽ, ദേവീന്ദർ കുമാർ ഭൂട്ടോ, രവി താക്കൂർ എന്നിവരെ ബുധനാഴ്ച രാവിലെ ഹരിയാനയിലെ പഞ്ച്കുളയിൽ നിന്ന് ഷിംലയിലേക്ക് തിരിച്ചയച്ചു.
സുഖ്‌വീന്ദർ സിങ് സുഖു സർക്കാരിനെതിരെ ബിജെപി അവിശ്വാസ പ്രമേയം കൊണ്ടുവന്നേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ ഹിമാചൽ പ്രദേശ് നിയമസഭയിലെ പ്രതിപക്ഷ നേതാവ് ജയറാം താക്കൂർ ബുധനാഴ്ച ഗവർണർ ശിവ് പ്രതാപ് ശുക്ലയെ കണ്ടു.
“കോൺഗ്രസ് ഇപ്പോൾ നിരാശയിലാണ്. അവരുടെ സർക്കാർ കുഴപ്പത്തിലായത് ഞങ്ങൾ കാരണമല്ല, അവരുടെ സ്വന്തം പ്രവൃത്തികൾ കൊണ്ടാണ്,” യോഗത്തിന് ശേഷം താക്കൂർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. വോട്ട് വിഭജനം ഒഴിവാക്കാൻ സ്പീക്കർ ഇന്ന് ഞങ്ങളുടെ എംഎൽഎമാരെ സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തേക്കുമെന്ന് പാർട്ടി ഭയപ്പെടുന്നു," ബിജെപി നേതാവ് പറഞ്ഞു.
Read More
- മലയാളിയായ പ്രശാന്ത് ബാലകൃഷ്ണൻ നായർ ബഹിരാകാശത്തേക്ക്; ഗഗൻയാൻ ദൗത്യസംഘത്തിന്റെ തലവൻ
- 370 സീറ്റുകൾ മാത്രമല്ല, ബിജെപി ലക്ഷ്യം വെക്കുന്നത് 50 ശതമാനം വോട്ടും
- ലോക്സഭാ തിരഞ്ഞെടുപ്പ്: അഞ്ചിടത്ത് കോൺഗ്രസ്-ആം ആദ്മി പാർട്ടി സീറ്റുകളിൽ ധാരണയായി
- കോൺഗ്രസിനെ വീണ്ടും വെട്ടിലാക്കി മമത; ബംഗാളിലെ 42 സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് തൃണമൂൽ കോൺഗ്രസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.