/indian-express-malayalam/media/media_files/aapT9jp5WAtcCSq9jrcL.jpg)
ഫയൽ ഫൊട്ടോ
ഡൽഹി: കോൺഗ്രസും ഇന്ത്യ സഖ്യവും, മണിപ്പൂർ വിഷയം പാർലമെൻ്റിൽ ശക്തമായി ഉന്നയിക്കുമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്നും, മണിപ്പൂരിലെ സമാധാനത്തിൻ്റെ ആവശ്യകത പാർലമെൻ്റിൽ പൂർണ്ണ ശക്തിയോടെ ഉന്നയിക്കുമെന്നും രാഹുൽ ഗാന്ധി വ്യാഴാഴ്ച പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് മണിപ്പൂർ സന്ദർശിക്കണമെന്നും, സംസ്ഥാനത്തെ ജനങ്ങളുടെ പ്രശ്നം നേരിട്ട് കേൾക്കണമെന്നും സമാധാനത്തിനായി അഭ്യർത്ഥിക്കണമെന്നും രാഹുൽ ആവർത്തിച്ചു. തിങ്കളാഴ്ച മണിപ്പൂർ സന്ദർശന വേളയിൽ ജനങ്ങളുമായുള്ള ആശയവിനിമയത്തിൻ്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് രാഹുൽ ഇക്കാര്യം വ്യക്തമാക്കിയത്.
"മണിപ്പൂരിൽ അക്രമം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഞാൻ മൂന്ന് തവണ പ്രദേശം സന്ദർശിച്ചു. നിർഭാഗ്യവശാൽ സ്ഥിതിയിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. ഇന്നും സംസ്ഥാനം രണ്ട് ഭാഗങ്ങളായി വിഭജിക്കപ്പെട്ട് കഴിയുകയാണ്. വീടുകൾ കത്തുന്നു, നിരപരാധികളുടെ ജീവൻ നഷ്ടപ്പെടുന്നു. ആയിരക്കണക്കിന് കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നു.
പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കുകയും സംസ്ഥാനത്തെ ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കുകയും സമാധാനത്തിനായി അഭ്യർത്ഥിക്കുകയും ചെയ്യണം. പ്രശനം അവസാനിപ്പിക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ കോൺഗ്രസ് പാർട്ടിയും ഇന്ത്യ മുന്നണിയും മണിപ്പൂരിലെ സമാധാനത്തിൻ്റെ ആവശ്യകത പാർലമെൻ്റിൽ പൂർണ്ണ ശക്തിയോടെ ഉന്നയിക്കും." രാഹുൽ ഗാന്ധി പറഞ്ഞു.
തിങ്കളാഴ്ച മണിപ്പൂർ സന്ദർശിച്ച രാഹുൽ ഗാന്ധി, വന്നത് സഹോദരനായിട്ടാണെന്നും, സാധ്യമായതെല്ലാം ചെയ്യുമെന്നും പറഞ്ഞിരുന്നു. “ഇവിടെ, ഈ കാലഘട്ടത്തിന്റെ ആവശ്യം സമാധാനമാണ്. അക്രമം എല്ലാവരെയും വേദനിപ്പിക്കുന്നു. ആയിരക്കണക്കിന് കുടുംബങ്ങൾക്ക് നാശമുണ്ടായി, സ്വത്ത് നശിപ്പിക്കപ്പെട്ടു. കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടിട്ടുണ്ട്. പിന്നെ ഇവിടെ നടക്കുന്നത് ഇന്ത്യയിൽ ഒരിടത്തും ഞാൻ കണ്ടിട്ടില്ല. സംസ്ഥാനം പൂർണമായും രണ്ടായി പിളർന്നിരിക്കുകയാണ്.
ഉൾപ്പെട്ടിരിക്കുന്ന എല്ലാവർക്കും ഇതൊരു ദുരന്തമാണ്. മണിപ്പൂരിലെ എല്ലാ ജനങ്ങളോടും പറയാൻ ഞാൻ ആഗ്രഹിക്കുന്നു, ഞാൻ ഇവിടെ വരുന്നത് നിങ്ങളുടെ സഹോദരനായാണ്. മണിപ്പൂരിൽ സമാധാനം തിരികെ കൊണ്ടുവരാൻ നിങ്ങളെ സഹായിക്കാൻ ആഗ്രഹിക്കുന്ന ഒരാളായാണ് ഞാൻ ഇവിടെ വരുന്നത്. എനിക്ക് കഴിയുന്നതെന്തും ചെയ്യാൻ ഞാൻ തയ്യാറാണ്, ഇവിടെ സമാധാനം പുനഃസ്ഥാപിക്കാൻ സാധ്യമായതെല്ലാം ചെയ്യാൻ കോൺഗ്രസ് പാർട്ടിയും തയ്യാറാണ്." ദുരിതാശ്വാസ കേന്ദ്രങ്ങൾ സന്ദർശിച്ച ശേഷം ഇംഫാലിൽ മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് രാഹുൽ പറഞ്ഞു.
Read More
- എക്സൈസ് നയ കേസ്: കേജ്രിവാളിന്റെ ഹർജി പരിഗണിക്കുന്നത് സെപ്റ്റംബർ 9 ലേക്ക് മാറ്റി
- ഇന്ത്യ ലോകത്തിന് നൽകിയത് ബുദ്ധനെ, യുദ്ധമല്ല: നരേന്ദ്ര മോദി
- യുജിസി നെറ്റ് പരീക്ഷ ചോദ്യ പേപ്പർ ചോർന്നുവെന്ന് വരുത്തി തീർക്കാൻ ശ്രമം നടന്നു; സിബിഐ കണ്ടെത്തൽ
- രാഹുൽ ഗാന്ധിക്കെതിരായ വിവാദ പരാമർശം; ബിജെപി എംഎൽഎ അറസ്റ്റിൽ
- ഇത് യുദ്ധത്തിനുള്ള സമയമല്ല; ഭീകരത ഒരു തരത്തിലും അംഗീകരിക്കാനാവില്ല: പ്രധാനമന്ത്രി മോദി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us