scorecardresearch

തെലങ്കാനയിൽ പുതുചരിത്രം; കോൺഗ്രസ് സർക്കാർ അധികാരമേറ്റു; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു രേവന്ത് റെഡ്ഡി

തുടർച്ചയായി രണ്ട് ടേമിൽ ഭരിച്ചുവന്ന ബിആർഎസിനെ അട്ടിമറിച്ച് അധികാരത്തിലെത്തിയ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ആദ്യ സർക്കാരാണ് ഇന്ന് തെലങ്കാനയിൽ ഭരണം ആരംഭിച്ചത്.

തുടർച്ചയായി രണ്ട് ടേമിൽ ഭരിച്ചുവന്ന ബിആർഎസിനെ അട്ടിമറിച്ച് അധികാരത്തിലെത്തിയ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ആദ്യ സർക്കാരാണ് ഇന്ന് തെലങ്കാനയിൽ ഭരണം ആരംഭിച്ചത്.

author-image
WebDesk
New Update
Revanth Reddy | CM Telengana

ഫൊട്ടോ: സ്ക്രീൻഗ്രാബ്

ഹൈദരാബാദ്: സംസ്ഥാന രൂപീകരണ ശേഷമുള്ള തെലങ്കാനയിലെ മൂന്നാമത്തെ സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. തുടർച്ചയായി രണ്ട് ടേമിൽ ഭരിച്ചുവന്ന ബിആർഎസിനെ അട്ടിമറിച്ച് അധികാരത്തിലെത്തിയ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ആദ്യ സർക്കാരാണ് ഇന്ന് തെലങ്കാനയിൽ ഭരണം ആരംഭിച്ചത്. തെലങ്കാന ഗവർണർ രേവന്ത് റെഡ്ഡിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞ ചടങ്ങിനിടെ തിങ്ങിനിറഞ്ഞ സദസ്സിൽ നിന്ന് വലിയ കരഘോഷമാണ് ഉയർന്നത്.

Advertisment

കോണ്‍ഗ്രസ് വിജയത്തിന് ചുക്കാന്‍ പിടിച്ച മല്ലു ഭാട്ടി വിക്രമര്‍ക ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റു. സംസ്ഥാന കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും ആറ് തവണ എംഎല്‍എയുമായ എ ഉത്തം കുമാര്‍ റെഡ്ഡിയുടേയും മല്ലു ഭാട്ടി വിക്രമിന്റേയും പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുകേട്ടിരുന്നെങ്കിലും 54 കാരനായ രേവന്ത് റെഡ്ഡിയെ ഹൈക്കമാന്‍ഡ് ഉയര്‍ത്തികാട്ടുകയായിരുന്നു. 3 തവണ എംഎല്‍എയായിരുന്ന രേവന്ത് റെഡ്ഡി, 2017ലാണ് കോണ്‍ഗ്രസില്‍ ചേരുന്നത്. 2021ല്‍ പിസിസി അധ്യക്ഷനായും ചുമതലയേറ്റു.

പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകൾ വീക്ഷിക്കാനായി കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി, നിലവിലെ അധ്യക്ഷൻ മല്ലികാർജുൻ ഖാർഖെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, ഇന്ത്യ മുന്നണിയുടെ പ്രതിപക്ഷ മുന്നണിയുടെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ എന്നിവർ സന്നിഹിതരായിരുന്നു. നവകേരള സദസ്സ് ഇന്ന് എറണാകുളത്ത് നടക്കുന്നതിനാൽ മുഖ്യമന്ത്രി പിണറായി വിജയൻ ഹൈദരാബാദിൽ എത്തിയിരുന്നില്ല.

തെലങ്കാന മുന്‍മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു, കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി, തെലുങ്ക് ദേശം പാര്‍ട്ടി അധ്യക്ഷന്‍ എന്‍ ചന്ദ്രബാബു നായിഡു തുടങ്ങിയവരെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. 

Advertisment

ഇന്നലെ തൃണമൂൽ കോൺഗ്രസിന്റെയും ശിവസേനയുടെയും (ഉദ്ധവ് വിഭാഗം) നേതാക്കൾ ഖാർഗെയുടെ വസതിയിൽ നടത്തിയ അത്താഴവിരുന്നിൽ പങ്കെടുത്തില്ലെങ്കിലും, യോഗം സൗഹാർദ്ദപരമായിരുന്നു എന്നും സമീപകാലത്തെ വിരോധം മറന്ന് മുന്നോട്ടു പോകാനാണ് പാർട്ടികൾ തീരുമാനിച്ചിരിക്കുന്നതെന്നും സഖ്യ നേതാക്കൾ പറഞ്ഞു.

ഡിഎംകെ, എൻസിപി, ആർജെഡി, എസ്പി, ജെഡിയു, എഎപി, സിപിഎം, സിപിഐ, മുസ്ലീം ലീഗ്, എംഡിഎംകെ, ആർഎൽഡി, കേരള കോൺഗ്രസ് (എം), ജെഎംഎം, നാഷണൽ കോൺഫറൻസ്, ആർഎസ്പി, വിസികെ തുടങ്ങി 17 പാർട്ടികളിൽ നിന്നുള്ള 31 നേതാക്കൾ. അത്താഴ യോഗത്തിൽ പങ്കെടുത്തു.

സമാന മനസ്ക്കരായ പാർട്ടികളുടെയും, ലോക്സഭാ, രാജ്യസഭാ നേതാക്കളുടെയും ഒരു പാർലമെന്ററി സ്ട്രാറ്റജി യോഗം ഇന്നലെ രാത്രി 10 മണിക്ക് ഡൽഹിയിലെ രാജാജി മാർഗിൽ വച്ച് ചേർന്നു. ജനങ്ങളുടെ വിഷയങ്ങൾ പാർലമെന്റിൽ അവതരിപ്പിക്കുകയാണ് ലക്ഷ്യം. ശേഷിക്കുന്ന പാർലമെന്റ് ദിനങ്ങളിൽ കേന്ദ്ര സർക്കാരിന് വീഴ്ചകൾ സഭയിൽ തുറന്നുകാട്ടും. 'ഇന്ത്യ' മുന്നണിയുടെ യോഗം ദിവസം വൈകാതെ പാർട്ടി നേതൃത്വവുമായി കൂടിയാലോചിച്ച് തീരുമാനിക്കും.

Read More Related stories Here

congress government Telengana

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: