/indian-express-malayalam/media/media_files/2025/02/06/0DkoJBuY0tdxGKuUwH5T.jpg)
ചിത്രം: യൂട്യൂബ്
ഡൽഹി: ഭരണഘടനാ ശില്പി ഡോ. ബി.ആര്‍ അംബേദ്കറിന് ഭാരതരത്ന നൽകാത്ത കോൺഗ്രസ് ഇന്ന് ജയ് ഭീം മുദ്രാവാക്യം ഉയര്‍ത്താന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ചയ്ക്ക് രാജ്യസഭയിൽ മറുപടി നൽകുകന്നതിനിടെയാണ് കോൺഗ്രസിനെ പ്രധാനമന്ത്രി വിമർശിച്ചത്.
'ആദ്യം കുടുംബം' എന്ന നയമാണ് കോൺഗ്രസിനെന്നും കോൺഗ്രസിൽ നിന്ന് 'സബ് കാ സാത്ത്, സബ് കാ വികാസ്' പ്രതീക്ഷിക്കുന്നത് വലിയ തെറ്റായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രം ആദ്യം എന്നതാണ് ബിജെപിയുടെ നയം. ജനങ്ങൾ തങ്ങളുടെ വികസന മാതൃകയെ പിന്തുണച്ചിട്ടുണ്ട്.
കോൺഗ്രസ് സർക്കാർ ബി.ആർ അംബേദ്കറിന് ഭാരതരത്ന നൽകിയില്ല. എന്നാൽ ഇന്ന് അവർ 'ജയ് ഭീം' മുദ്രാവാക്യം ഉയര്‍ത്താന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. കോൺഗ്രസിന് അംബേദ്കറിനോട് വെറുപ്പും വിദ്വേഷവും ഉണ്ടായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തെ പരാജയപ്പെടുത്താൻ എല്ലാ ശ്രമങ്ങളും അവർ നടത്തി,' പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ മധ്യവർഗം സർക്കാരിനെ പിന്തുണയ്ക്കുന്നുണ്ടെന്നും ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് അവർ ശക്തി പകരുമെന്നും മോദി കൂട്ടിച്ചേർത്തു. 'ദരിദ്രരുടെയും പിന്നോക്കക്കാരുടെയും ക്ഷേമമാണ് സർക്കാരിന്റെ മുൻഗണന. മറ്റുള്ളവർ അവഗണിക്കുന്നവരെയാണ് താൻ ആരാധിക്കുന്നത്. സ്ത്രീ ശാക്തീകരണത്തെ ആദരിക്കുക എന്നതായിരുന്നു പുതിയ പാർലമെന്റ് മന്ദിരത്തിൽ ആദ്യം എടുത്ത തീരുമാനമെന്നും,' അദ്ദേഹം പറഞ്ഞു.
Read More
- ലക്ഷങ്ങൾ കടമെടുത്തുപോയവർ വെറും കൈയ്യോടെ നാട്ടിലേക്ക്... യുഎസിൽ നിന്നും തിരിച്ചയച്ചവരിൽ വിവാഹത്തിനെത്തിയ യുവതിയും
- അനധികൃത കുടിയേറ്റം; വിലങ്ങുവെച്ച് ഇന്ത്യക്കാരെ തിരിച്ചയച്ചെന്ന് വിമർശനം; നിഷേധിച്ച് കേന്ദ്രം
- വനിതാ കായിക ഇനങ്ങളിൽ ട്രാൻസ്ജെൻഡറുകൾക്ക് വിലക്ക്; ഉത്തരവിൽ ഒപ്പിട്ട് ട്രംപ്
- ഗാസ ഏറ്റെടുക്കാൻ യുഎസ് തയ്യാർ; ഡൊണാൾഡ് ട്രംപിന്റെ നിർണായക പ്രഖ്യാപനം
- 25 കോടി ജനങ്ങളുടെ ദാരിദ്ര്യം ഇല്ലാതാക്കി; 4 കോടി വീടുകൾ നിർമ്മിച്ചു; നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും പ്രതിപക്ഷത്തെ കടന്നാക്രമിച്ചും മോദി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.