scorecardresearch

അനധികൃത കുടിയേറ്റം; വിലങ്ങുവെച്ച് ഇന്ത്യക്കാരെ തിരിച്ചയച്ചെന്ന് വിമർശനം; നിഷേധിച്ച് കേന്ദ്രം

അമേരിക്കയിൽ നിന്ന് തിരിച്ചയച്ചവരെ വിലങ്ങുവെച്ച് വിമാനത്തിൽ കയറ്റിയതായുള്ള ചിത്രങ്ങൾ പ്രചരിച്ചതിന് പിന്നാലെ ഇത് അപമാനകരമെന്ന് വ്യക്തമാക്കി പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു

അമേരിക്കയിൽ നിന്ന് തിരിച്ചയച്ചവരെ വിലങ്ങുവെച്ച് വിമാനത്തിൽ കയറ്റിയതായുള്ള ചിത്രങ്ങൾ പ്രചരിച്ചതിന് പിന്നാലെ ഇത് അപമാനകരമെന്ന് വ്യക്തമാക്കി പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു

author-image
WebDesk
New Update
america migrants

പഞ്ചാബിൽ, അമേരിക്കയിൽ നിന്ന തിരിച്ചയച്ച കുടിയേറ്റക്കാർ എത്തിയപ്പോൾ സംസ്ഥാന മന്ത്രി കുൽദീപ് ദലിവാലുമായി സംസാരിക്കുന്നു

ന്യൂഡൽഹി: അനധികൃത കുടിയേറ്റത്തെ തുടർന്ന് അമേരിക്ക തിരിച്ചയച്ച ആദ്യസംഘം ഇന്ത്യയിൽ തിരിച്ചെത്തിയതിന് പിന്നാലെ വിവാദവും കത്തുന്നു. അമേരിക്കൻ സൈനിക വിമാനത്തിൽ മടങ്ങി എത്തിയവരെ വിലങ്ങുവച്ചാണ് കൊണ്ടുവന്നതെന്നാണ് ഉയർന്നുവരുന്ന വിവാദം. വിലങ്ങുവെച്ച് അനധികൃത കുടിയേറ്റക്കാരെ എത്തിക്കുന്നതിന്റെ ചിത്രം പ്രചരിച്ചതോടെയാണ് വിവാദം ശക്തമായത്.

Advertisment

സൈനീക വിമാനത്തിൽ ഇന്ത്യക്കാരെ എത്തിച്ചതിനെതിരെയും വിമർശനം ഉയരുന്നുണ്ട്. നേരത്തെ, മെക്‌സികോയിൽ നിന്നുള്ള കുടിയേറ്റക്കാരെ ഇത്തരത്തിൽ സൈനീക വിമാനത്തിൽ എത്തിക്കാനുള്ള ശ്രമം മെക്‌സികോ തടഞ്ഞിരുന്നു. എന്നാൽ ഇന്ത്യയുടെ ഭാഗത്ത്  നിന്നും അത്തരം ഇടപെടൽ ഉണ്ടായില്ലെന്നാണ് ഉയരുന്ന വിമർശനം.

പാർലമെന്റിൽ ഉന്നയിക്കാൻ പ്രതിപക്ഷം

അമേരിക്കയിൽ നിന്ന് തിരിച്ചയച്ചവരെ  വിലങ്ങുവെച്ച് വിമാനത്തിൽ കയറ്റിയതായുള്ള ചിത്രങ്ങൾ പ്രചരിച്ചതിന് പിന്നാലെ ഇത് അപമാനകരമെന്ന് വ്യക്തമാക്കി പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. ഇന്ത്യാക്കാരെ വിമാനത്തിൽ വിലങ്ങ് വച്ചാണോ കൊണ്ടുവന്നതെന്ന് കാര്യത്തിൽ കേന്ദ്ര സർക്കാരാണ് നിലപാട് വ്യക്തമാക്കേണ്ടതെന്നും കേന്ദ്രം മറുപടി പറയണമെന്നുമാണ് കോൺഗ്രസിൻറെ ആവശ്യം. 

മനുഷ്യത്വരഹിതമായ പ്രവൃത്തിയാണെന്ന് കോൺഗ്രസ് വ്യക്തമാക്കി. പതിനെണ്ണായിരം ഇന്ത്യക്കാരെ തിരിച്ചയക്കും എന്ന് അമേരിക്ക പ്രഖ്യാപിച്ചിരിക്കെ പാർലമെൻറിലടക്കം സർക്കാരിനെതിരെ പ്രതിപക്ഷം ഇക്കാര്യം ആയുധമാക്കാനാണ് സാധ്യത.അടുത്തയാഴ്ച മോദി അമേരിക്ക സന്ദർശിക്കാനിരിക്കെയാണ് ഇന്ത്യക്കാരെ അമേരിക്ക നാടുകടത്തി തുടങ്ങിയിരിക്കുന്നതെന്നും നിർണായകമാണ്.

Advertisment

പ്രചരിക്കുന്നത് തെറ്റായ ചിത്രങ്ങളെന്ന് പിഐബി

അമേരിക്ക ഇന്ത്യയിലേക്ക് തിരിച്ചയച്ച അനധികൃത കുടിയേറ്റക്കാരെ കൈവിലങ്ങണിയിച്ചും കാൽ ബന്ധിച്ചുമല്ല ഇന്ത്യയിലെത്തിച്ചതെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ.ഗ്വാട്ടിമാലയിലേക്ക് അയച്ച അനധികൃത കുടിയേറ്റക്കാരുടെ ദൃശ്യമാണ് ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ച അനധികൃത കുടിയേറ്റക്കാരുടേതെന്ന നിലയിൽ പ്രചരിക്കുന്നതെന്നും കേന്ദ്ര സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന പി ഐ ബി വിശദീകരിച്ചു.

Read More

Donald Trump India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: