/indian-express-malayalam/media/media_files/2025/02/06/54eJcWPgrL6lygbmyUr0.jpg)
അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിവരുടെ വീഡിയോ ദൃശ്യം
ന്യൂഡൽഹി: ഏഴാംക്കടലിനക്കരെ നല്ലൊരു ജീവിതം സ്വപ്നം കണ്ട് പോയവരാണ് വ്യാഴാഴ്ച ഒന്നിമില്ലാതെ തിരികെ ജന്മനാട്ടിൽ എത്തിയത്. പലരും ഏജന്റൂമാർ മുഖേനയാണ് അമേരിക്കയിലേക്ക് എത്തിയത്. മതിയായ രേഖകൾ ഉണ്ടെന്ന് ഉറപ്പുവരുത്തിയാണ് ഏജന്റുമാർ മിക്കവരിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തത്. എന്നാൽ അന്യാട്ടിലെത്തിയപ്പോഴാണ് തങ്ങൾ തട്ടിപ്പിനിരയായതെന്ന് പലരും പറയുന്നു.
പഞ്ചാബിലെ വെർപാൽ ഗ്രാമത്തിൽ നിന്നുള്ള സുഖ്ജീത് കൗർ എന്ന് പെൺകുട്ടിക്കുണ്ടായത് ദാരൂണമായ അനുഭവമാണ്. യുഎസിലുള്ള കാമുകനുമായുള്ള വിവാഹത്തിനാണ് സുഖ്ജീത് എത്തിയത്. ഒരു ഏജന്റ് മുഖേനയാണ് അമേരിക്കയിലേക്ക് പ്രവേശിച്ചത്. പക്ഷെ, യുഎസിലേക്ക് പ്രവേശിച്ചപ്പോഴാണ് പറ്റിക്കപ്പെട്ട കാര്യം സുഖ്ജീത് തിരിച്ചറിഞ്ഞത്. -ഇതോടെ സുഖ്ജീത് നാടുകടത്തപ്പെട്ടു.
42 ലക്ഷം രൂപ ഏജന്റിന് നൽകിയാണ് യുഎസിൽ തൊഴിൽ തേടിയെത്തിയതെന്ന് പഞ്ചാബിലെ ഹോഷിയാർപൂർ ജില്ലയിലെ തഹ്ലി ഗ്രാമത്തിൽ നിന്നുള്ള ഹർവിന്ദർ സിംഗ് പറഞ്ഞു. പണം നല്കിയ ശേഷം നീണ്ട കാത്തിരിപ്പിനോടുവിൽ വീസ ലഭിച്ചില്ലെന്ന് സിംഗിനെ ഏജന്റ് അറിയിക്കുകയായിരുന്നു. എന്നാൽ മെകിസിക്കോ വഴി അമേരിക്കയിൽ എത്താമെന്നായിരുന്നു ഏജന്റ് നിർദേശം. പിന്നീട് ഡൽഹിയിൽ നിന്ന് ഖത്തറിലേക്കും തുടർന്ന് ബ്രസീലിലേക്കും വിമാനത്തിൽ എത്തി. അവിടെനിന്ന് ടാക്സിയിൽ കൊളംബിയയിലേക്കും അവിടെ നിന്ന് പനാമയിലേക്കും കൊണ്ടുപോയി. അവിടെ നിന്ന് ഒരു കപ്പലിൽ കൊണ്ടുപോകുമെന്ന് പറഞ്ഞു, എന്നാൽ കപ്പൽ എത്തിയില്ല. പിന്നീട് രണ്ട് ദിവസം നീണ്ട കാൽനടയാത്ര.
ഒരു പർവത പാതയിലൂടെ നടന്നതിനുശേഷം, സിംഗിനെയും അദ്ദേഹത്തോടൊപ്പമുള്ള കുടിയേറ്റക്കാരെയും ഒരു ചെറിയ ബോട്ടിൽ മെക്സിക്കോ അതിർത്തിയിലേക്ക് അയച്ചു. നാല് മണിക്കൂർ നീണ്ട കടൽ യാത്രയ്ക്കിടെ ഇവർ സഞ്ചരിച്ചിരുന്ന ബോട്ട് മറിഞ്ഞ് ഒപ്പമുണ്ടായിരുന്ന ഒരാൾ മരിച്ചു. യാത്രാ മദ്ധ്യേ പനാമ കാട്ടിൽ മറ്റൊരാൾ മരിച്ചു. ഇക്കാലമത്രയും ശരിയായ ഭക്ഷണം പോലും ലഭിച്ചിരുന്നില്ല. അവസാനം അതിർത്തി കടന്ന് അമേരിക്കയിൽ ഏത്തപ്പെടുകയായിരുന്നു. ദാരാപൂർ ഗ്രാമത്തിലെ സുഖ്പാൽ സിങ്ങിനും സമാനമായ അനുഭവമാണ് മാധ്യമങ്ങളുമായി പങ്കുവെച്ചത്.
അമേരിക്കയിലെത്താൻ കടൽ മാർഗം 15 മണിക്കൂർ യാത്ര ചെയ്തു, ആഴമേറിയ താഴ്വരകളാൽ ചുറ്റപ്പെട്ട കുന്നുകൾക്കിടയിലൂടെ 45 കിലോമീറ്റർ നടന്നു. 'ആർക്കെങ്കിലും പരിക്കേറ്റാൽ, അവരെ അവിടെ ഉപേക്ഷിച്ചിട്ട് പോകും. വഴിയിൽ നിരവധി മൃതദേഹങ്ങൾ ഞങ്ങൾ കണ്ടു,' അദ്ദേഹം പറഞ്ഞു.
അതിർത്തി കടന്ന് യുഎസിലേക്ക് കടക്കുന്നതിന് തൊട്ടുമുമ്പ് പോലീസ് പിടിച്ചതിനാൽ യാത്ര ഫലം കണ്ടില്ല. "ഞങ്ങളെ 14 ദിവസം ഇരുണ്ട സെല്ലിൽ പാർപ്പിച്ചു, ഞങ്ങൾ ഒരിക്കലും സൂര്യനെ കണ്ടിട്ടില്ല. തുടർന്ന് ജയിൽ മോചനം നേടിയ ശേഷം അമേരിക്കയിലേക്ക് കടക്കുകയായിരുന്നു.തെറ്റായ വഴികളിലൂടെ വിദേശത്തേക്ക് പോകാൻ ഒരിക്കലും ശ്രമിക്കരുതെന്ന് സുഖ്പാൽ സിംഗ് അഭ്യർത്ഥിച്ചു.അമേരിക്കയിൽ നിന്നുള്ള മടക്ക യാത്ര നരകത്തേക്കാൾ മോശമായിരുന്നു"- 40 കാരനായ ഹർവീന്ദർ സിംഗ് വിശേഷിപ്പിച്ചു.
Read More
- കൈയിൽ വിലങ്ങും കാലിൽ ചങ്ങലയുമിട്ടു;നരകതുല്യ യാത്ര വിവരിച്ച് അമേരിക്കയിൽ നിന്ന് മടങ്ങിയെത്തിയ ഇന്ത്യക്കാർ
- അനധികൃത കുടിയേറ്റം; വിലങ്ങുവെച്ച് ഇന്ത്യക്കാരെ തിരിച്ചയച്ചെന്ന് വിമർശനം; നിഷേധിച്ച് കേന്ദ്രം
- വനിതാ കായിക ഇനങ്ങളിൽ ട്രാൻസ്ജെൻഡറുകൾക്ക് വിലക്ക്; ഉത്തരവിൽ ഒപ്പിട്ട് ട്രംപ്
- ഗാസ ഏറ്റെടുക്കാൻ യുഎസ് തയ്യാർ; ഡൊണാൾഡ് ട്രംപിന്റെ നിർണായക പ്രഖ്യാപനം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.