/indian-express-malayalam/media/media_files/uploads/2017/05/outamit-shah1.jpg)
അമിത് ഷാ (ഫയൽ ചിത്രം)
ഡൽഹി: ഒരു കുടുംബത്തിന്റെ അധികാരത്തിനുവേണ്ടി അഹങ്കാരത്തോടെയും സ്വേച്ഛാധിപത്യപരവുമായും നീങ്ങിയ കോൺഗ്രസ് സർക്കാരുകൾ രാജ്യത്തിന്റെ ഭരണഘടനയെ പലതവണ തകർത്തവരാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജനങ്ങളുടെ പൗരാവകാശങ്ങൾ 21 മാസത്തേക്ക് സസ്പെൻഡ് ചെയ്തുകൊണ്ട് രാജ്യത്ത് അടിയന്തിരാവസ്ഥ നടപ്പാക്കിയവരാണ് കോൺഗ്രസെന്നും ഷാ കുറ്റപ്പെടുത്തി. സത്യപ്രതിജ്ഞാ ചടങ്ങിലടക്കം ഭരണഘടന ഉയർത്തിപ്പിടിച്ചുള്ള കോൺഗ്രസ് നിലപാടിന് പിന്നാലെയാണ് അമിത് ഷാ പ്രതിപക്ഷത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്.
1975ലെ അടിയന്തരാവസ്ഥയുടെ 49-ാം വാർഷികത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പാർട്ടിയുടെ യുവരാജ് എന്ന് വിളിച്ചുകൊണ്ടായിരുന്നു അമിത് ഷായുടെ വിമർശനങ്ങൾ. തന്റെ മുത്തശ്ശി ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ ഏർപ്പെടുത്തിയ കാര്യം യുവരാജാവ് മറന്നുപോയെന്നും അമിത് ഷാ പറഞ്ഞു. അടിയന്തരാവസ്ഥയിൽ തെറ്റൊന്നുമില്ലെന്ന് രാജീവ് ഗാന്ധി പാർലമെന്റിൽ പറഞ്ഞതും അമിത് ഷാ കോൺഗ്രസിനെ ഓർമ്മിപ്പിച്ചു.
“ഒരു പ്രത്യേക കുടുംബത്തെ അധികാരത്തിൽ നിലനിർത്താൻ വേണ്ടി കോൺഗ്രസ് നമ്മുടെ ഭരണഘടനയുടെ ആത്മാവിനെ പലതവണ തകർത്തു. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധി ഇന്ത്യയിലെ ജനങ്ങൾക്ക് മേൽ ക്രൂരമായ അതിക്രമങ്ങൾ അഴിച്ചുവിട്ടു,” ഷാ ‘എക്‌സി’ൽ എഴുതി.
" അടിയന്തരാവസ്ഥ അനിവാര്യമാണെന്ന് തോന്നുന്ന ഈ രാജ്യത്തെ ഏതെങ്കിലും പ്രധാനമന്ത്രി അടിയന്തരാവസ്ഥ പ്രയോഗിക്കാതിരുന്നാൽ ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാൻ അദ്ദേഹം യോഗ്യനല്ല’ എന്ന് രാജീവ് ഗാന്ധി പോലും പറഞ്ഞു. സ്വേച്ഛാധിപത്യ നടപടിയിൽ അഭിമാനിക്കുന്ന ഈ നടപടി തന്നെ കോൺഗ്രസിന് കുടുംബവും അധികാരവും അല്ലാതെ മറ്റൊന്നും പ്രിയങ്കരമല്ലെന്ന് കാണിക്കുന്നു, ”ഷാ കൂട്ടിച്ചേർത്തു.
ധിക്കാരത്തോടെയും സ്വേച്ഛാധിപത്യപരമായും മുന്നോട്ട് പോയ കോൺഗ്രസ് സർക്കാരുകൾ ഒരു കുടുംബത്തിന്റെ അധികാരത്തിനു വേണ്ടി ജനങ്ങളുടെ പൗരാവകാശങ്ങൾ 21 മാസത്തേക്ക് സസ്പെൻഡ് ചെയ്തവരാണെന്നും അമിത് ഷാ തന്റെ പോസ്റ്റിലൂടെ വിമർശിച്ചു. ജനാധിപത്യത്തെ കൊല്ലുകയും ആവർത്തിച്ച് ദ്രോഹിക്കുകയും ചെയ്യുന്ന പ്രതിപക്ഷ പാർട്ടിയുടെ മുൻകാല ചരിത്രത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അടിയന്തരാവസ്ഥയെന്നും അമിത് ഷാ കുറ്റപ്പെടുത്തി.
Read More
- നീറ്റ് പരീക്ഷാ വിവാദം; ധർമേന്ദ്ര പ്രധാന്റെ സത്യപ്രതിജ്ഞയ്ക്കിടെ പരിഹാസവുമായി പ്രതിപക്ഷം
- വീണ്ടും ചോദ്യപേപ്പർ ചോർച്ച; സിഎസ്ഐആർ-നെറ്റ് പരീക്ഷകൾ മാറ്റി
- മണിപ്പൂരിൽ അക്രമങ്ങൾ ഏതാനും മാസങ്ങൾക്കുള്ളിൽ അവസാനിക്കും: മുഖ്യമന്ത്രി ബിരേൻ സിങ്
- വിദ്യാർത്ഥികളുടെ ഭാവി അപകടത്തിൽ, നീറ്റ് വിവാദം പാർലമെൻ്റിൽ ഉന്നയിക്കും: രാഹുൽ ഗാന്ധി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.